• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

നോട്ട് നിരോധനത്തിൽ മോദിയുമായി തെറ്റിയ രഘുറാം രാജന് നൊബേൽ സമ്മാനം? രണ്ടാമത്തെ മാത്രം ഇന്ത്യക്കാരൻ

  • By Akshay

ദില്ലി: ഇന്ത്യലെ നോട്ട് നിരോധന വിഷയത്തിൽ മോദിയുമായി തെറ്റിയ റിസർവ്വ് ബാങ്ക് ഗവർക്ക് നൊബേൽ സമ്മാനത്തിന് സാധ്യത. മുൻ റിസർവ്വ് ബാങ്ക് ഗവർണർ രഘുറാം രാജന് സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനത്തിന് സാധ്യതയുണ്ടെന്ന് ഗവേഷണ സ്ഥാപനമായ ക്ലാരിവേറ്റ് അനലിറ്റിക്സ് പുറത്ത് വിടുന്നത്. സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനജേതാവിനെ തിങ്കളാഴ്ച സ്റ്റോക്ക്‌ഹോമില്‍ പ്രഖ്യാപിക്കുന്നതിനു മുമ്പാണ് ഇത്തരത്തിൽ ഒരു റിപ്പോർട്ട് പുറത്ത് വന്നിരിക്കുന്നത്. രഘുറാം രാജൻ ഉൾപ്പെടെ ആറു പേരുടെ സാധ്യതാ പട്ടികയാണ് പുറത്ത് വിട്ടിരിക്കുന്നത്.

അമ്മയെ പൊളിക്കാൻ ഇടത് വിരുദ്ധരുടെ ശ്രമം; പിണറായിക്ക് എല്ലാം അറിയാം, ആരാണ് ആ ഇടത് വിരുദ്ധർ?

സാമ്പത്തിക നൊബേലിനു വേണ്ടി മത്സരിക്കുന്നവരുടെ മുൻനിരപ്പട്ടികയിൽ രഘുറാം ഉണ്ടെന്നല്ല റിപ്പോർട്ടിന്റെ അർത്ഥം. മറിച്ച് പുരസ്കാരം നേടാൻ ഏറെ സാധ്യത കൽപിക്കുന്നുണ്ടെന്നാണെന്ന് വാഷിങ്ടൺ പോസ്റ്റ് റിപ്പോർ‌ട്ട് ചെയ്യുന്നത്. 2002 മുതൽ ക്ലാരിവേറ്റ് പട്ടിക പുറത്തിറക്കുന്നുണ്ട്. ഒട്ടേറെ പേരുടെ കാര്യത്തിൽ പ്രവചനം ശരിയായിട്ടുള്ളതാണ് ഇന്ത്യക്ക് ഏറെ പ്രതീക്ഷ പകരുന്നത്. ഇതിന് മുമ്പ് 1998ൽ അമർത്യാസെന്നിലൂടെയാണ് സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം ഇന്ത്യയിലെത്തിയത്.

പീഡനകേസുകൾ പരിശോധിക്കുമ്പോൾ ഡോക്ടർമാർ ഇനി ചിന്തിക്കണം; നിസഹകരണമാണെങ്കിൽ 'പണി' കിട്ടും!

2016 സെപ്റ്റംബര്‍ നാലിന് ആര്‍ബിഐയുടെ ഗവര്‍ണര്‍ പദവി ഒഴിഞ്ഞശേഷം ഷിക്കാഗോ സര്‍വകലാശാലയിലെ ബൂത്ത് സ്‌കൂള്‍ ഓഫ് ബിസിനസില്‍ പ്രൊഫസറായി ജോലിചെയ്യുകയാണ് രഘുറാം രാജൻ. 2008-ലെ ആഗോള സാമ്പത്തിക മാന്ദ്യം പ്രവചിച്ചതോടെയാണ് സാമ്പത്തിക ലോകത്ത് അദ്ദേഹം ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങിയത്. 'ഐ ഡു വാട്ട് ഐ ഡു' എന്ന പേരില്‍ ഈയിടെ പുസ്തകവും അദ്ദേഹം പുറത്തിറക്കിയിട്ടുണ്ട്.

നോട്ട് നിരേധനം

നോട്ട് നിരേധനം

രാജ്യത്ത് മോദി ചെയ്ത ഏറ്റവും വലിയ മണ്ടത്തരമാണെന്ന് പ്രതിപക്ഷം ഒന്നടങ്കം പറയുന്ന നോട്ട് നിരോധന സമയത്തിന് തൊട്ടുനുമ്പ് വരെ റിസർവ്വ് ബാങ്ക് ഗവർണറായിരുന്നു രഘുറാം രാജൻ.

സാഹചര്യം ഉണ്ടായിരുന്നില്ല... എന്നിട്ടും

സാഹചര്യം ഉണ്ടായിരുന്നില്ല... എന്നിട്ടും

'ആര്‍ബിഐയുടെ തലപ്പത്ത് ഞാനുണ്ടായിരുന്ന കാലത്ത് ഒരിക്കല്‍ പോലും നോട്ട് അസാധുവാക്കലില്‍ തീരുമാനമെടുക്കേണ്ട സാഹചര്യം ഉരുത്തിരിഞ്ഞിട്ടില്ല' എന്ന് അദ്ദേഹം പറഞ്ഞിരുന്നു. നോട്ട് നിരോധനത്തിനെതിരെ രൂക്ഷ വിമർശനമാണ് അദ്ദേഹം ഉയർത്തിയത്.

വൈമനസ്യം കണക്കിലെടുക്കാതെ

വൈമനസ്യം കണക്കിലെടുക്കാതെ

നോട്ട് നിരോധന വിഷയത്തിൽ തന്റെ വൈമനസ്യം കണക്കിലെടുക്കാതെ വിഷയത്തില്‍ സര്‍ക്കാര്‍ മുന്നോട്ടു പോവുകയായിരുന്നുവെന്നും തുടര്‍ന്ന് തൂപവത്കരിച്ച കമ്മറ്റിയുടെ മീറ്റിങ്ങുകളിലൊന്നും താൻ പങ്കെടുത്തിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

യുഎസിലെ സാമ്പാത്തിക മാന്ദ്യം

യുഎസിലെ സാമ്പാത്തിക മാന്ദ്യം

2008ൽ യുഎസിലുണ്ടായ സാമ്പത്തിക മാന്ദ്യം അതിനു മൂന്നുവർഷം മുൻപു പ്രവചിച്ചാണു രഘുറാം രാജൻ ശ്രദ്ധേയനായത്. 2005ൽ യുഎസിൽ നടന്ന സാമ്പത്തിക വിദഗ്ധരുടെയും ബാങ്കർമാരുടെയും വാർഷികയോഗത്തിനിടെയായിരുന്നു രഘുറാമിന്റെ നിർമായക പ്രവചനം നടന്നത്.

ഷിക്കാഗോ സർവകലാശാല

ഷിക്കാഗോ സർവകലാശാല

നിലവിൽ ഷിക്കാഗോ സർവകലാശാലയിൽ പ്രഫസറാണ് രഘുറാം രാജൻ. റിസർവ് ബാങ്ക് ഗവർണറായിരുന്ന കാലം മുതൽ വിവിധ വിഷയങ്ങളിൽ നടത്തിയ പ്രസംഗങ്ങൾ ഉൾപ്പെടുത്തി പ്രസിദ്ധീകരിച്ചതാണ് ‘ഐ ഡു വാട്ട് ഐ ഡു' എന്ന അദ്ദേഹത്തിന്റെ പുസ്തകം.

English summary
Raghuram Rajan among probables for Nobel Prize for economics: The Wall Street Journal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more