കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രധാനമന്ത്രി ഏകാധിപതിയാണ്... മന്ത്രിമാര്‍ക്ക് മോദിക്കെതിരെ സംസാരിക്കാന്‍ ധൈര്യമില്ലെന്ന് രാഹുല്‍

Google Oneindia Malayalam News

Recommended Video

cmsvideo
മോദി ഏകാധിപതിയാണന്ന് രാഹുൽ ഗാന്ധി | Oneindia Malayalam

ഭുവനേശ്വര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി ഏകാധിപതിയാണെന്ന് അദ്ദേഹം ആരോപിച്ചു. കേന്ദ്ര മന്ത്രിസഭയിലെ എല്ലാ മന്ത്രിമാരും മോദിയെ എതിര്‍ക്കുന്നവരാണ്. എന്നാല്‍ ഒരാള്‍ക്ക് പോലും അദ്ദേഹത്തെ എതിര്‍പ്പറിയിക്കാന്‍ സാധിക്കുന്നില്ലെന്നും, ഭയമാണെന്നും രാഹുല്‍ പറഞ്ഞു. കോണ്‍ഗ്രസ് എല്ലാവരെയും ശ്രദ്ധിച്ച് കേള്‍ക്കുന്ന പാര്‍ട്ടിയാണ്. മോദിക്ക് എല്ലാം അറിയാമെന്നാണ് ഭാവം. അതുകൊണ്ട് പ്രവര്‍ത്തകരുടെയോ, മന്ത്രിമാരുടെയോ അഭിപ്രായം കേള്‍ക്കാന്‍ അദ്ദേഹം തയ്യാറല്ല. ബിജെപിയും കോണ്‍ഗ്രസും തമ്മിലുള്ള പ്രധാന വിഷയം ഇത് തന്നെയാണെന്നും രാഹുല്‍ വ്യക്തമാക്കി. ഒഡീഷയില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയ സമയത്താണ് മോദിക്കെതിരെ രാഹുല്‍ രൂക്ഷമായി വിമര്‍ശിച്ചത്.

1

ഒഡീഷയില്‍ ബിജു ജനതാദളും ബിജെപിയും ഒരു നാണയത്തിന്റെ രണ്ട് വശങ്ങളാണെന്ന് രാഹുല്‍ പറഞ്ഞു. മോദിയും നവീന്‍ പട്‌നായിക്കും ഒരേ ശൈലിയാണ് പിന്തുടരുന്നത്. ഗുജറാത്ത് മോഡല്‍ വികസനമാണ് ഇത്. ഈ ശൈലിയില്‍ മുഖ്യമന്ത്രിയുടെ പ്രചാരണം അടക്കമുള്ള മാര്‍ക്കറ്റിംഗ് കാര്യങ്ങള്‍ക്ക് കോര്‍പ്പറേറ്റുകളാണ് പണം മുടക്കുന്നതെന്ന് രാഹുല്‍ ആരോപിച്ചു. സര്‍ക്കാര്‍ പദ്ധതികള്‍ ഇവര്‍ ഇതിന് ഉപകാരമായി ലഭിക്കുമെന്നും രാഹുല്‍ പറഞ്ഞു. കോണ്‍ഗ്രസ് പിന്നോക്ക വിഭാഗം, ദളിതുകള്‍, ആദിവാസികള്‍, മധ്യവര്‍ത്തി വിഭാഗം, എന്നിവരാണ് കോണ്‍ഗ്രസിന്റെ വോട്ടുബാങ്ക്. ഇവരെ ലക്ഷ്യമിട്ടാണ് കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുന്നത്. ജനങ്ങള്‍ എന്നെ വിശ്വസിക്കുന്നതിനേക്കാള്‍ കൂടുതല്‍ സംസ്ഥാനത്തെ വിശ്വസിക്കണം. കോണ്‍ഗ്രസിന് സംസ്ഥാനത്തെ മുന്നോട്ട് കൊണ്ടുപോകാനാവുമെന്നും രാഹുല്‍ പറഞ്ഞു.

കർണാടകയിൽ ബിജെപിയുടെ അവസാന പ്രതീക്ഷയും കൈവിട്ടു; കോൺഗ്രസ് വിട്ട് എങ്ങോട്ടുമില്ലെന്ന് വിമതന്മാർകർണാടകയിൽ ബിജെപിയുടെ അവസാന പ്രതീക്ഷയും കൈവിട്ടു; കോൺഗ്രസ് വിട്ട് എങ്ങോട്ടുമില്ലെന്ന് വിമതന്മാർ

കേരളത്തിൽ യുഡിഎഫ് തരംഗം, 20 ലോക്സഭാ സീറ്റുകളിൽ 16ഉം തൂത്ത് വാരുമെന്ന് സർവ്വേകൾ, എൽഡിഎഫിന് തിരിച്ചടികേരളത്തിൽ യുഡിഎഫ് തരംഗം, 20 ലോക്സഭാ സീറ്റുകളിൽ 16ഉം തൂത്ത് വാരുമെന്ന് സർവ്വേകൾ, എൽഡിഎഫിന് തിരിച്ചടി

English summary
rahul says entire cabinet disagrees with pm modi, but no one has the guts to speak up
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X