കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുഹമ്മദ് നബിയെ അവഹേളിച്ചു; ഹൈദരാബാദില്‍ വന്‍ പ്രതിഷേധം, ബിജെപി എംഎല്‍എ അറസ്റ്റില്‍

Google Oneindia Malayalam News

ഹൈദരാബാദ്: മുഹമ്മദ് നബിയെ അവഹേളിച്ച് വീഡിയോ പുറത്തിറക്കിയ ബിജെപി എംഎല്‍എ അറസ്റ്റില്‍. എംഎല്‍എയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഹൈദരാബാദില്‍ വന്‍ പ്രതിഷേധം നടന്ന പിന്നാലെയാണ് പോലീസ് നടപടി. തെലങ്കാനയിലെ ബിജെപി എംഎല്‍എ രാജ സിങ് ആണ് അറസ്റ്റിലായത്. ആയിരത്തോളം പേര്‍ തിങ്കളാഴ്ച രാത്രി ഹൈദരാബാദില്‍ പ്രതിഷേധിച്ചിരുന്നു. സിറ്റി പോലീസ് കമ്മീഷണറുടെ ഓഫീസിന് മുമ്പില്‍ നടന്ന പ്രതിഷേധത്തെ തുടര്‍ന്ന് ചൊവ്വാഴ്ച പുലര്‍ച്ചെ എംഎല്‍എക്കെതിരെ കേസെടുത്തു.

r

മുസ്ലിം സമുദായത്തെ ബിജെപി എംഎല്‍എ വേദനിപ്പിച്ചുവെന്ന് പ്രതിഷേധക്കാര്‍ കുറ്റപ്പെടുത്തി. എംഎല്‍എയെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും അവര്‍ ആവശ്യപ്പെട്ടു. നൂറോളം പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്തുനീക്കി. ഹാസ്യാവതാരകന്‍ മുനവ്വര്‍ ഫാറൂഖിയുടെ ഹൈദരാബാദിലെ സ്റ്റേജ് ഷോക്കെതിരെ രാജാ സിങ് രംഗത്തുവന്നിരുന്നു. ഹിന്ദുക്കളുടെ വികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ചാണ് എംഎല്‍എ ഭീഷണി മുഴക്കിയത്.

മമത ബാനര്‍ജി രാഷ്ട്രീയം മതിയാക്കുന്നോ? ചര്‍ച്ച സജീവമാക്കി ബാനറുകള്‍, 6 മാസത്തിനകം മാറ്റംമമത ബാനര്‍ജി രാഷ്ട്രീയം മതിയാക്കുന്നോ? ചര്‍ച്ച സജീവമാക്കി ബാനറുകള്‍, 6 മാസത്തിനകം മാറ്റം

ഹൈദരാബാദില്‍ ഫാറൂഖിയുടെ പരിപാടി നടക്കുന്ന സ്റ്റേജ് കത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് പോലീസ് രാജ സിങിനെ വീട്ടുതടങ്കലിലാക്കുകയായിരുന്നു. ഫാറൂഖിയുടെ സ്റ്റേജ് ഷോ നടന്ന പിന്നാലെയാണ് രാജ സിങ് ഒരു പരിഹാസ്യ വീഡിയോ ഇറക്കിയത്. ഇതില്‍ ഫാറൂഖിയെയും അദ്ദേഹത്തിന്റെ മാതാവിനെയും കളിയാക്കിയതിന് പുറമെ, പ്രവചാകനെ അവഹേളിച്ചുള്ള ഭാഗങ്ങളുമുണ്ടെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം.

ഹിന്ദു ദൈവങ്ങളെ അപമാനിച്ച വ്യക്തിക്കെതിരേ കേസില്ല. പിന്നെ എന്തിനാണ് എനിക്കെതിരെ കേസെടുത്തതെന്ന് രാജ സിങ് ചോദിച്ചു. പ്രധാനമന്ത്രിക്ക് പോലും ലഭിക്കാത്ത സുരക്ഷയാണ് ഹിന്ദു ദൈവങ്ങളെ അപമാനിച്ച വ്യക്തിക്ക് കിട്ടുന്നത്. ഇത് എന്ത് സന്ദേശമാണ് ജനങ്ങള്‍ക്ക് നല്‍കുന്നത്. രാമനെയും സീതയെയും ആരാധിക്കുന്നവര്‍ക്ക് മൂല്യമില്ലേ എന്നും രാജ സിങ് ചോദിച്ചു.

രാജ സിങിന് പുറമെ ബിജെപി നേതാവായ എന്‍വി സുബാഷിനെയും ഹൈദരാബാദ് പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതില്‍ പ്രതിഷേധിച്ച് ബിജെപി തെലങ്കാനയില്‍ വ്യാപക സമരത്തിന് ആഹ്വാനം ചെയ്തു. ജന്‍ഗാവ് ജില്ലയില്‍ പ്രതിഷേധത്തിന് എത്തിയ ബിജെപി സംസ്ഥാന അധ്യക്ഷന്‍ ബണ്ടി സഞ്ജയ് കുമാറിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തെലങ്കാനയിലെത്തി ബിജെപി നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു. തിരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തിലായിരുന്നു അമിത് ഷായുടെ സന്ദര്‍ശനം. പാര്‍ട്ടിയുടെ പ്രവര്‍ത്തനം ശക്തമാക്കാനും അദ്ദേഹം ആഹ്വാനം ചെയ്തിരുന്നു.

Recommended Video

cmsvideo
സൗജന്യ ഓണക്കിറ്റിൽ എന്തെല്ലാം ? വിതരണം എന്ന് വരെ? | *Kerala

English summary
Remark on Prophet Mohammed; Hyderabad Police Registered Case Against BJP MLA Raja Singh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X