പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് വിരുന്നൊരുക്കി സോണിയ: സിപിഎമ്മിനും- ഐയ്ക്കും ക്ഷണം, മായാവതി പിന്നോട്ട്!

  • Written By:
Subscribe to Oneindia Malayalam

ദില്ലി: 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി രാജ്യത്ത് ബിജെപിയുടെ എന്‍ഡിഎയ്ക്കെതിരെ പുതിയ സഖ്യം രൂപമെടുക്കുന്നതിനിടെ കോണ്‍ഗ്രസില്‍ പുതിയ നീക്കങ്ങള്‍. പ്രതിപക്ഷപാര്‍ട്ടി നേതാക്കള്‍ക്കള്‍ക്ക് അത്താഴവിരുന്നൊരുക്കി യുപിഎ ചെയര്‍പേഴ്സണ്‍ വാര്‍ത്തകളില്‍ നിറയുന്നത്. രാജ്യത്തെ 17 ഓളം വരുന്ന പ്രതിപക്ഷ പാര്‍ട്ടികളിലെ നേതാക്കള്‍ക്കാണ് ചൊവ്വാഴ്ച വൈകിട്ട് നടക്കുന്ന അത്താഴ വിരുന്നിലേയ്ക്ക് ക്ഷണമുള്ളത്. സിപിഎമ്മില്‍ നിന്ന് സീതാറാം യെച്ചൂരിക്കും സിപിഐയില്‍ ഡി രാജയ്ക്കും പരിപാടിയിലേയ്ക്ക് ക്ഷണമുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയെ അധികാരത്തില്‍ നിന്ന് താഴെയിറക്കാനുള്ള നീക്കങ്ങള്‍ സംബന്ധിച്ച നിര്‍ണായക ചര്‍ച്ചകളും അത്താഴ വിരുന്നിനിടെ നടന്നേക്കുമെന്നാണ് സൂചനകള്‍. ദില്ലിയിലെ ജന്‍പഥിലെ സോണിയാ ഗാന്ധിയുടെ ഔദ്യോഗിക വസതിയിലാണ് അത്താഴവിരുന്ന് ഒരുക്കിയിട്ടുള്ളത്.

കര്‍ണ്ണാടകയില്‍ വരുന്ന മാസങ്ങളില്‍ നിയസഭാ തിര‍ഞ്ഞെടുപ്പ് നടക്കാനിരിക്കെ ബിഎസ്പി സോണിയാ ഗാന്ധിയുടെ അത്താഴ വിരുന്നില്‍ നിന്ന് വിട്ടുനില്‍ക്കുമെന്നുറപ്പായിട്ടുണ്ട്. കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ജനതാദള്‍ എസുമായി ബിഎസ്പി ധാരണയിലെത്തിയതിന് പിന്നാലെയാണ് ബിഎസ്പി നേതാവ് പരിപാടിയില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്. അതേസമയം ഒരു പ്രതിനിധിയെ പോലും പരിപാടിയ്ക്ക് അയയ്ക്കുകയുമില്ല.

 ടിഡിപിയെയും ടിആര്‍എസിനെയും അവഗണിച്ചു!!

ടിഡിപിയെയും ടിആര്‍എസിനെയും അവഗണിച്ചു!!


മോദി സര്‍ക്കാരില്‍ നിന്ന് പുറത്തുവന്ന ആന്ധ്രപ്രദേശ് ഭരിക്കുന്ന തെലുഗുദേശം പാര്‍ട്ടി, ബിജെഡി, ടിആര്‍എസ് എന്നീ പാര്‍ട്ടി നേതാക്കള്‍ക്ക് വിരുന്നിലേയ്ക്ക് ക്ഷണമില്ലെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ ചൂണ്ടിക്കാണിക്കുന്നത്. ഇതില്‍ ബിജെഡി ഒഡിഷയില്‍ അധികാരത്തിലിരിക്കുന്ന പാര്‍ട്ടിയും ടിആര്‍എസ് തെലങ്കാന ഭരിക്കുന്ന പാര്‍ട്ടിയുമാണ്. ദില്ലിയിലെ ജന്‍പഥിലെ സോണിയാ ഗാന്ധിയുടെ ഔദ്യോഗിക വസതിയിലാണ് അത്താഴവിരുന്ന് ഒരുക്കിയിട്ടുള്ളത്.

 മഞ്ജിയും ഹേമന്ത് സോറനും, യെച്ചൂരിക്കും ക്ഷണം

മഞ്ജിയും ഹേമന്ത് സോറനും, യെച്ചൂരിക്കും ക്ഷണം

ജാര്‍ഖണ്ഡിലെ മുന്‍ മുഖ്യമന്ത്രിമാരായ ബാബുലാല്‍ മരണ്ടി, വികാസ് മോര്‍ച്ച, ഹേമന്ത് സോറന്‍ എന്നിവരും ചൊവ്വാഴ്ച സോണിയയുടെ അത്താഴവിരുന്നില്‍ പങ്കെടുക്കും. സോണിയാ ഗാന്ധിയുടെ വസതിയിലാണ് അത്താഴവിരുന്ന് ഒരുക്കുന്നത്. അതിന് പുറമേ മുന്‍ ബിഹര്‍ മുഖ്യമന്ത്രിയും ഹിന്ദുസ്ഥാനി അവാമി മോര്‍ച്ച തലവനുമായ ജിതന്‍ റാം മഞ്ജി എന്നിവര്‍ക്കും വിരുന്നില്‍ പങ്കെടുക്കാന്‍ ക്ഷണമുണ്ട്. രാജ്യസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് എന്‍ഡിഎ സഖ്യം വിട്ട മഞ്ജി ലാലു പ്രസാദ് യാദവിന്റെ ആര്‍ജെഡിയ്ക്കൊപ്പം ചേര്‍ന്നത്. കോണ്‍ഗ്രസിന്റെ സഖ്യകക്ഷി കൂടിയാണ് ആര്‍ജെഡി. ലാലു പ്രസാദ് യാദവിന്റെ മകനും ബീഹാര്‍ നിയമസഭാ പ്രതിപക്ഷ നേതാവുമായ തേജസ്വി യാദവും പരിപാടിയില്‍ പങ്കെടുത്തേക്കും. എന്നാല്‍ തേജസ്വി യാദവ് വിരുന്നില്‍ പങ്കെടുക്കുന്ന കാര്യതത്തില്‍ സ്ഥിരീകരണമില്ല.

 മായാവതി വിട്ടുനില്‍ക്കും!

മായാവതി വിട്ടുനില്‍ക്കും!

തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് സുധീപ് ബന്ദോപാധ്യായ്, ഡിഎംകെയുടെ കനിമൊഴി, സമാജ് വാദി പാര്‍ട്ടി നേതാവ് രാം ഗോപാല്‍ യാദവ് എന്നിവരും വിരുന്നില്‍ പങ്കെടുക്കും. സിപിഎമ്മില്‍ നിന്ന് സീതാറാം യെച്ചൂരിയും സിപിഐയില്‍ നിന്ന് ഡി രാജയും സോണിയാ ഗാന്ധിയുടെ ക്ഷണം സ്വീകരിച്ച് അത്താഴവിരുന്നിന്റെ ഭാഗമാകുമെന്നാണ് വിവരം. ജെഡിഎസ്, കേരള കോണ്‍ഗ്രസ്, ഇന്ത്യന്‍ യൂണിയന്‍ ഓഫ് മുസ്ലിം ലീഗ്, റെവല്യൂഷണറി മാര്‍ക്സിസ്റ്റ് പാര്‍ട്ടി, ആര്‍എല്‍ഡ‍ി എന്നീ പാര്‍ട്ടി നേതാക്കളും സോണിയാ ഗാന്ധിയുടെ വസതിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. മായാവതിയുടെ ബിഎസ്പിയ്ക്കും പരിപാടിയിലേയ്ക്ക് ക്ഷണമുണ്ടെങ്കിലും പ്രതിനിധിയെ പോലും അയയ്ക്കില്ല. കാരണം, വരാനിരിക്കുന്ന കര്‍ണാടക നിയമസഭാ തിര‍ഞ്ഞെടുപ്പില്‍ ജനതാദള്‍ എസുമായി സഖ്യത്തിലെത്തിയതിന് പിന്നാലെയാണ് മായാവതിയും ബിഎസ്പി നേതാക്കളും സോണിയാ ഗാന്ധിയുടെ പരിപാടിയില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്. അടുത്ത പൊതു തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ ഐക്യം ഉറപ്പുവരുത്തുന്നതിന് വേണ്ടിയാണ് സോണിയാ ഗാന്ധിയുടെ നീക്കം.

 നീക്കങ്ങള്‍ തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട്

നീക്കങ്ങള്‍ തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട്

2019ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ അധികാരത്തില്‍ നിന്ന് താഴെയിറക്കുന്നതിന് വേണ്ടിയുള്ള താല്‍പ്പര്യങ്ങളും കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ക്കുണ്ട്. ഇതോടെയാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ ഐക്യം ഉറപ്പുവരുത്തുന്നതിന് വേണ്ടി സോണിയാ ഗാന്ധി ഔദ്യോഗിക വസതിയില്‍ അത്താഴ വിരുന്ന് ഒരുക്കുന്നത്. 17 ഓളം പ്രതിപക്ഷ പാര്‍ട്ടികളാണ് അത്താഴ വിരുന്നിലേയ്ക്ക് ക്ഷണിക്കപ്പെട്ടിട്ടുള്ളത്. കോണ്‍ഗ്രസിന്റെ യുപിഎയും ബിജെപിയുടെ എന്‍ഡിഎയെയും തള്ളിക്കളഞ്ഞ് രാജ്യത്ത് മറ്റൊരു ദേശീയ സഖ്യത്തിന് രൂപം നല്‍കാന്‍ സി ചന്ദ്രശേഖര റാവുവിന്റെ നേതൃത്വത്തില്‍ ചില നീക്കങ്ങളും നടക്കുന്നുണ്ട്. 2019ലെ ലോക് സഭാ തിരഞ്ഞെടുപ്പിന് മുമ്പായി പ്രാദേശിക പാര്‍ട്ടികളെ അണിനിരത്തി സഖ്യത്തിന് രൂപം നല്‍കാനുള്ള ആലോചനകളാണ് നടക്കുന്നത്. രാജ്യത്ത് മാറിമാറി എന്‍ഡിഎയും യുപിഎയും അധികാരത്തിലെത്തുന്നതിനെ പ്രതിരോധിക്കാന്‍ ബദല്‍ സഖ്യമെന്ന നിലയിലാണ് ഈ നീക്കത്തെ നോക്കിക്കാണുന്നത്.

വാട്സ്ആപ്പ് ഉള്ളവര്‍ അറിയേണ്ട അഞ്ച് രഹസ്യങ്ങള്‍: യുട്യൂബ് വീഡിയോ ആപ്പില്‍ നേരിട്ട് കാണാം!

മാര്‍ച്ചില്‍ ജനിക്കുന്നവര്‍ ബന്ധങ്ങളിൽ അര്‍പ്പണബോധം സൂക്ഷിക്കുന്നവര്‍: നിങ്ങളറിയേണ്ട കാര്യങ്ങൾ

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
UPA chairperson Sonia Gandhi will host a dinner today which is likely to be attended by leaders of 17 opposition parties, amid talk of forging a broader front against the BJP-led NDA ahead of the 2019 general elections.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്