കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലെനിന്‍ തീവ്രവാദി, പ്രതിമ പാര്‍ട്ടി ഓഫീസില്‍ വെച്ച് ആരാധിച്ചാല്‍ മതിയെന്ന് സുബ്രഹ്മണ്യന്‍ സ്വാമി

ലെനിന്‍ പ്രതിമയെ ആരാധിക്കുന്നത് പൊതു സ്ഥലത്ത് വെച്ച് വേണ്ടെന്നും സ്വാമി പറഞ്ഞു

Google Oneindia Malayalam News

Recommended Video

cmsvideo
പ്രതിമ പാര്‍ട്ടി ഓഫീസില്‍ ഇരുന്നാൽ മതി, CPMനെതിരെ ആഞ്ഞടിച്ച് ബിജെപി | Oneindia Malayalam

അഗര്‍ത്തല: ത്രിപുരയില്‍ അധികാരം ലഭിച്ചതിന് പിന്നാലെ സിപിഎമ്മിനെ ലക്ഷ്യമിട്ട് ബിജെപി പ്രവര്‍ത്തകര്‍ നടത്തുന്ന ആക്രമണങ്ങളെ ന്യായീകരിച്ച് ബിജെപിയുടെ മുതിര്‍ന്ന നേതാക്കള്‍. ബിജെപി എംപി സുബ്രഹ്മണ്യന്‍ സ്വാമിയും മുതിര്‍ന്ന നേതാവ് രാം മാധവുമാണ് സംഘര്‍ഷങ്ങളെ ന്യായീകരിച്ചിരിക്കുന്നത്. ത്രിപുരയില്‍ ലെനിന്റെ പ്രതിമ തകര്‍ത്ത സംഭവത്തെയാണ് ബിജെപി ന്യായീകരിച്ചത്.

അതേസമയം ഏറ്റവും ഞെട്ടിച്ചത് ത്രിപുര ഗവര്‍ണര്‍ തഥാഗത റോയി അക്രമത്തെ പിന്തുണച്ചതാണ്. എന്നാല്‍ ബിജെപിയുടെ അക്രമത്തിനെതിരെ പ്രതിരോധമുയര്‍ത്തുമെന്ന് സിപിഎം വ്യക്തമാക്കിയിട്ടുണ്ട്. വിട്ടുകൊടുക്കില്ലെന്നാണ് സിപിഎമ്മിന്റെയും നിലപാട്.

ലെനിന്‍ തീവ്രവാദി

ലെനിന്‍ തീവ്രവാദി

ലെനിനൊരു വിദേശിയാണ്. ശരിക്കും പറഞ്ഞാല്‍ ലെനിന്‍ തീവ്രവാദിയാണ്. അങ്ങനെയൊരാളുടെ പ്രതിമ നമ്മുടെ രാജ്യത്ത് സ്ഥാപിക്കേണ്ട ആവശ്യമേയില്ലെന്നും സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു. അതുകൊണ്ട് പ്രതിമ തകര്‍ത്തതില്‍ ഇത്രയികം പ്രതിഷേധിക്കേണ്ടെന്നും സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു.

പാര്‍ട്ടി ഓഫീസില്‍ നടത്തട്ടെ

പാര്‍ട്ടി ഓഫീസില്‍ നടത്തട്ടെ

ലെനിന്‍ പ്രതിമയെ ആരാധിക്കുന്നത് പൊതു സ്ഥലത്ത് വെച്ച് വേണ്ടെന്നും സ്വാമി പറഞ്ഞു. അവര്‍ പാര്‍ട്ടി ഓഫീസില്‍ വച്ച് ലെനിന്റെ പ്രതിമയെ ആരാധിക്കാം. അത് സ്വാഗതാര്‍ഹമാണ്. അതുകൊണ്ട് ഇപ്പോഴത്തെ നടപടികളില്‍ പ്രശ്‌നമുണ്ടാക്കാതെ ആ പറഞ്ഞ കാര്യം സിപിഎമ്മിന് ചെയ്യാമെന്നും സുബ്രഹ്മണ്യന്‍ സ്വാമി വ്യക്തമാക്കി.

ഗവര്‍ണര്‍ ഞെട്ടിച്ചു

ഗവര്‍ണര്‍ ഞെട്ടിച്ചു

ഒരു സര്‍ക്കാര്‍ ചെയ്ത കാര്യം മറ്റൊരു സര്‍ക്കാരിന് തിരുത്താമെന്ന് പ്രതിമ തകര്‍ത്ത സംഭവത്തെ ന്യായീകരിച്ച് ഗവര്‍ണര്‍ തഥാഗത റോയ് ട്വീറ്റ്. ഇത് സിപിഎമ്മിനെ ഞെട്ടിച്ചിട്ടുണ്ട്. ഇടതു സര്‍ക്കാര്‍ അധികാരത്തിലിരുന്നപ്പോള്‍ രാജീവ് ഗാന്ധി അടക്കമുള്ളവരുടെ പ്രതിമ തകര്‍ത്തിട്ടുണ്ടെന്ന് റോയ് ട്വീറ്റില്‍ വ്യക്തമാക്കി.

ഇന്ത്യയിലാണ്....

ഇന്ത്യയിലാണ്....

ജനങ്ങള്‍ ലെനിന്റെ പ്രതിമ തകര്‍ക്കുകയാണ്. അത് പക്ഷേ റഷ്യയിലല്ല ത്രിപുരയിലാണെന്ന് മാത്രം ഇതായിരുന്നു ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി രാം മാധവിന്റെ ട്വീറ്റ്. ലെനിന്റെ പ്രതിമ തകര്‍ത്തത് സാധാരണ സംഭവമാണെന്നും അത് ഇന്ത്യയിലായതിനാല്‍ കാര്യമാക്കേണ്ടതില്ലെന്നുമാണ് രാം മാധവ് പറഞ്ഞത്.

മനോവീര്യം ഇല്ലാതാവില്ല

മനോവീര്യം ഇല്ലാതാവില്ല

അക്രമങ്ങള്‍ക്കെതിരെ സിപിഎം നടത്തിയ പരാമര്‍ശം ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. നിങ്ങള്‍ക്ക് പ്രതിമകള്‍ തകര്‍ക്കാനാവും. എന്നാല്‍ ഞങ്ങളും മനോവീര്യം ഒരു തരി പോലും ഇല്ലാതാക്കാന്‍ നിങ്ങള്‍ക്ക് കഴിയില്ലെന്നായിരുന്നു പാര്‍ട്ടി ഔദ്യോഗികമായി ട്വീറ്റ് ചെയ്തത്. പാര്‍ട്ടിയുടെ ചിന്താഗതിയെ ഒരിക്കലും ഇല്ലാതാക്കാന്‍ കഴിയില്ലെന്നും സിപിഎം ട്വീറ്റ് ചെയ്തു.

ലെനിന്റെ പ്രതിമ

ലെനിന്റെ പ്രതിമ

ബലോണിയയിലെ കോളേജില്‍ അഞ്ച് വര്‍ഷം മുമ്പ് സ്ഥാപിച്ചതാണ് ലെനിന്റെ പ്രതിമ. കഴിഞ്ഞ ദിവസം ത്രിപുരയില്‍ ജയിച്ചതോടെ ബിജെപി പ്രവര്‍ത്തകര്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് പ്രതിമ തകര്‍ക്കുകയായിരുന്നു. പ്രതിമയുടെ തല മുറിച്ച് മാറ്റുകയും ചെറിയ കഷ്ണങ്ങളാക്കി തട്ടിക്കളിക്കുകയും ചെയ്തു.

കമ്മ്യൂണിസ്റ്റ് ഫോബിയ

കമ്മ്യൂണിസ്റ്റ് ഫോബിയ

ബിജെപിക്ക് കമ്മ്യൂണിസ്റ്റ് ഫോബിയ ആണെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. ്ക്രമമുണ്ടാക്കാതെ അവര്‍ക്ക് രാഷ്ട്രീയ ഭാവിയില്ല. എന്നാല്‍ അധികകാലം ഇത് കൊണ്ട് മുന്നോട്ടുപോകാന്‍ അവര്‍ക്കാവില്ല. ത്രിപുരയിലെ ജനങ്ങള്‍ അവരെ ഒരു പാഠം പഠിപ്പിക്കുമെന്നും യെച്ചൂരി പറഞ്ഞു.

അക്രമം തുടരുന്നു

അക്രമം തുടരുന്നു

ബിജെപി പ്രവര്‍ത്തകര്‍ തിരഞ്ഞെടുപ്പില്‍ ജയിച്ചശേഷം സിപിഎമ്മിനെതിരെയുള്ള അക്രമം തുടര്‍ന്ന് കൊണ്ടിരിക്കുകയാണ്. നിരവധി പ്രവര്‍ത്തകരെ ബിജെപിക്കാര്‍ ആക്രമിച്ച് കഴിഞ്ഞു. ഓഫീസുകള്‍ പിടിച്ചെടുത്ത് തല്ലിത്തകര്‍ത്തു. പലതിനും തീയിട്ടു. പ്രവര്‍ത്തകരുടെ വീടുകളും ആക്രമിക്കപ്പെട്ടു. പാര്‍ട്ടി ഓഫീസുകള്‍ തുറക്കാനാവാത്ത അവസ്ഥയാണെന്നും സിപിഎം നേതാക്കള്‍ പറയുന്നു.

ത്രിപുര കത്തുന്നു!! ഒറ്റരാത്രി 2000 അക്രമങ്ങള്‍; നിരോധനാജ്ഞ പ്രഖ്യാപിച്ചു, കേന്ദ്രം ഇടപെട്ടുത്രിപുര കത്തുന്നു!! ഒറ്റരാത്രി 2000 അക്രമങ്ങള്‍; നിരോധനാജ്ഞ പ്രഖ്യാപിച്ചു, കേന്ദ്രം ഇടപെട്ടു

പാർട്ടി ആത്മ പരിശോധന നടത്തണമെന്ന് എംഎ ബേബി; ത്രിപുരയിലേത് ബിജെപി പണക്കൊഴുപ്പ് മാത്രമല്ല...പാർട്ടി ആത്മ പരിശോധന നടത്തണമെന്ന് എംഎ ബേബി; ത്രിപുരയിലേത് ബിജെപി പണക്കൊഴുപ്പ് മാത്രമല്ല...

തെലങ്കാന മുഖ്യമന്ത്രിക്ക് ഏഴ് കോടിയുടെ ആഢംബര ബുള്ളറ്റ് പ്രൂഫ് ബസ്! നാല് കോടിയുടെ ബെൻസ് അപ്പുറത്ത്...തെലങ്കാന മുഖ്യമന്ത്രിക്ക് ഏഴ് കോടിയുടെ ആഢംബര ബുള്ളറ്റ് പ്രൂഫ് ബസ്! നാല് കോടിയുടെ ബെൻസ് അപ്പുറത്ത്...

English summary
tripura governor condone lenin statue destroy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X