കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിപിഎം തീരുമാനിച്ചു; ബിജെപിയെ തോല്‍പിക്കാന്‍ ഇനി കോണ്‍ഗ്രസിനൊപ്പം!

  • By Muralidharan
Google Oneindia Malayalam News

കൊല്‍ക്കത്ത: കണ്ടാലറിയാത്തവര്‍ കൊണ്ടാലറിയും എന്നാണ് ചൊല്ല്. രാഷ്ട്രീയത്തിലങ്ങനെയാണോ എന്നറിയില്ല. അങ്ങനെ അല്ല എന്ന് വിശ്വസിക്കാന്‍ കാരണമുണ്ട്. മറ്റൊന്നുമല്ല, അസംബ്ലി തിരഞ്ഞെടുപ്പില്‍ പൊട്ടിപ്പാളീസായ ആ വിവാദനീക്കവുമായി മുന്നോട്ട് പോകാന്‍ സി പി എം തീരുമാനിക്കുന്നു എന്നത് തന്നെ. ബി ജെ പിയെയും തൃണമൂല്‍ കോണ്‍ഗ്രസിനെയും തോല്‍പ്പിക്കാനായി കോണ്‍ഗ്രസുമൊത്തുള്ള കൂട്ടുകെട്ട് തുടരാനാണ് സി പി എമ്മിന്റെ പരിപാടി.

<strong>ഡബ്ള്‍ മീനിങ് ഡയലോഗ്... ദയനീയം.. മമ്മൂട്ടിപ്പടം കസബയെ വലിച്ചൊട്ടിച്ച് സോഷ്യല്‍ മീഡിയ!</strong>ഡബ്ള്‍ മീനിങ് ഡയലോഗ്... ദയനീയം.. മമ്മൂട്ടിപ്പടം കസബയെ വലിച്ചൊട്ടിച്ച് സോഷ്യല്‍ മീഡിയ!

പശ്ചിമ ബംഗാള്‍ സംസ്ഥാന കമ്മിറ്റിയിലെ വലിയൊരു വിഭാഗം നേതാക്കളാണ് കോണ്‍ഗ്രസുമായുളള കൂട്ടുകെട്ട് തുടരണമെന്ന് ആവശ്യപ്പെട്ടത്. പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെയും മുതിര്‍ന്ന പാര്‍ട്ടി നേതാക്കളുടെയും സാന്നിധ്യത്തിലായിരുന്നു ഇത്. തൃണമൂല്‍ കോണ്‍ഗ്രസിന്റെ അക്രമ രാഷ്ട്രീയത്തെയും ബി ജെ പിയുടെ വര്‍ഗീയ രാഷ്ട്രീയത്തെയും ചെറുക്കാന്‍ കോണ്‍ഗ്രസിനൊപ്പം നിന്നാലേ സാധിക്കൂ എന്നാണ് ഇവര്‍ പറയുന്നത്.

cpm-flag

അസംബ്ലി തിരഞ്ഞെടുപ്പില്‍ മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസിനെ തോല്‍പിക്കാന്‍ വേണ്ടി സി പി എം കോണ്‍ഗ്രസിനൊപ്പം ചേര്‍ന്നത് വലിയ വിവാദമായിരുന്നു. കഴിഞ്ഞ മാസം ചേര്‍ന്ന പാര്‍ട്ടി കേന്ദ്ര കമ്മിറ്റിയിലും ഇക്കാര്യം ചര്‍ച്ചയായി. കേന്ദ്ര കമ്മിറ്റി അംഗങ്ങളുടെ രാജിയിലേക്ക് വരെ ഇത് എത്തി. ഇത് പാര്‍ട്ടിയുടെ ഔദ്യോഗിക നയമല്ല എന്ന് സീതാറാം യെച്ചൂരിക്ക് വിശദീകരിക്കേണ്ടി വന്നു.

ഒരു കാലത്തെ ബദ്ധശത്രുവായ കോണ്‍ഗ്രസിന്റെ കൂട്ട് കൂടി മത്സരിച്ചിട്ടും 294 അംഗ അസംബ്ലിയില്‍ വെറും 26 അംഗങ്ങളാണ് സി പി എമ്മിന് ഉള്ളത്. 2011 ല്‍ കൈവശമുണ്ടായിരുന്ന 40 സീറ്റുകളാണ് ഇത്തവണം 26 ആയത്. സി പി എം ജയിച്ചതിന്റെ ഏതാണ്ട് ഇരട്ടിയോളം സീറ്റുകളില്‍ കോണ്‍ഗ്രസ് വിജയിച്ചിരുന്നു. 44 സീറ്റുകളിലാണ് ഇത്തവണ കോണ്‍ഗ്രസ് വിജയിച്ചത്. ഇടതുപാര്‍ട്ടികള്‍ക്ക് എല്ലാം കൂടി കിട്ടിയത് 33 സീറ്റുകളാണ്.

English summary
CPI(M)'s West Bengal unit on Sunday made a strong pitch for continuing the "adjustment" with Congress in the state to fight against Trinamool Congress' "reign of terror" and BJP's "communal politics".
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X