കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോകകപ്പ് അല്ലേ വരുന്നത്? ഖത്തറില്‍ പോകാന്‍ പ്ലാനുണ്ടോ; ഇക്കാര്യങ്ങള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കണം

Google Oneindia Malayalam News

ദോഹ: ലോകകപ്പ് അടുത്ത് വരികയാണ് അല്ലേ. ഫുട്‌ബോള്‍ ആരാധകരെല്ലാം ആവേശത്തിലാണ്. നിയന്ത്രണങ്ങള്‍ ഖത്തറിലുണ്ടെങ്കിലും പോകാന്‍ തന്നെ ഉറച്ചാണ് പലരും നില്‍ക്കുന്നത്. അറബ് രാജ്യത്ത് ഫുട്‌ബോള്‍ ലോകകപ്പ് ആദ്യമായിട്ടാണ് നടത്തുന്നത്. ഖത്തറില്‍ ആദ്യമായി വരുന്നവരും ലോകകപ്പിനിടയിലെ യാത്രയും ഏതൊരാള്‍ക്കും കുറച്ച് വെല്ലുവിളി നിറഞ്ഞതാണ്.

പ്രളയം, വരള്‍ച്ച... ബാബ വംഗയുടെ പ്രവചനം കൃത്യം; രണ്ടെണ്ണം സംഭവിച്ചു, ഇനി വരാനുള്ളത്....പ്രളയം, വരള്‍ച്ച... ബാബ വംഗയുടെ പ്രവചനം കൃത്യം; രണ്ടെണ്ണം സംഭവിച്ചു, ഇനി വരാനുള്ളത്....

ഇന്ത്യക്ക് ഇത്രയും അടുത്ത് ഒരു ലോകകപ്പ് വരുന്നതും ആദ്യമായിട്ടാവും. ഖത്തറില്‍ കൃത്യമായ പ്ലാനിങോടെ പോയാല്‍ കീശ കീറാതെ തിരിച്ചുവരാം. അതിന് ഞങ്ങള്‍ നിങ്ങളെ സഹായിക്കാം. ഇത് കൃത്യമായി അറിഞ്ഞിരുന്നാല്‍ ലോകകപ്പ് നിങ്ങള്‍ക്ക് ഉഷാറാക്കാം.

മാളവിക അമുല്‍ ബേബിയല്ല, ബുദ്ധിജീവിയാണ്, കൈയ്യിലെ പുസ്തകം കണ്ടാല്‍ ഞെട്ടും, വൈറലായി ചിത്രങ്ങള്‍

1

ഖത്തര്‍ ഒരുപാട് മികച്ച ടൂറിസ്റ്റ് കേന്ദ്രങ്ങളുള്ള രാജ്യം കൂടിയാണ്. ലോകോത്തര മ്യൂസിയങ്ങള്‍, മാളുകള്‍, എന്നിവയെല്ലാം ഇവിടെയുണ്ട്. തലസ്ഥാന നഗരിയായ ദോഹയാണ് ഖത്തറിലെ അതിവേഗം വളരുന്ന നഗരം. രാജ്യത്തിന്റെ 80 ശതമാനം ജനങ്ങളും ഇവിടെയാണ് ജീവിക്കുന്നത്. ആഗോള സമാധാന സൂചികയില്‍ വളരെ മുന്നിലാണ് ഈ നഗരം. സഞ്ചരിക്കാന്‍ ലോകത്തെ തന്നെ ഏറ്റവും സുരക്ഷിതമായ ഇടങ്ങളിലൊന്നും ദോഹ തന്നെയാണ്. ലോകത്തെ തന്നെ ഏറ്റവും സമ്പത്ത് രാജ്യങ്ങളിലൊന്നാണ് ഖത്തര്‍. അതിന് കാരണം എണ്ണ സമ്പത്താണ്. ലോകത്തെ ക്രൂഡോയിലിന്റെ 13 ശതമാനത്തോളം ഖത്തറിന്റെ കൈവശമാണ്.

2

ഇനി എങ്ങനെ ഖത്തറില്‍ എത്താം എന്ന് നോക്കാം. മുംബൈയില്‍ നിന്നും ദില്ലിയില്‍ നിന്നുമൊക്കെ നിത്യേന ഖത്തര്‍ എയര്‍വേസിന്റെ വിമാനങ്ങളുണ്ട്. അതിനൊക്കെ ഇന്ത്യയിലെ പ്രധാന നഗരങ്ങളില്‍ നിന്നെല്ലാം ദോഹയിലേക്ക് പറക്കുന്ന വിമാനങ്ങള്‍ ഒട്ടനവധിയുണ്ട്. ഖത്തര്‍ നേരത്തെ ലോകകപ്പ് കാണാന്‍ വരുന്നവര്‍ക്കായി ട്രാവല്‍ പാക്കേജുകളും പ്രഖ്യാപിച്ചിരുന്നു. ഇന്ത്യയിലെ ഏത് നഗരത്തില്‍ നിന്നും ദോഹയിലേക്ക് വരാം. മികച്ച ഹോട്ടലുകളില്‍ താമസിക്കാം. നിത്യേന പ്രഭാത ഭക്ഷണവും ലഭിക്കും. ഒപ്പം ടൂര്‍ണമെന്റ് ടിക്കറ്റുകള്‍, സീറ്റുകളും ഉറപ്പാവും.

3

കൊവിഡ് മാനദണ്ഡങ്ങള്‍ നിര്‍ബന്ധമായും പാലിക്കണം. വാക്‌സിനേഷന്‍ എടുത്തവരും, രോഗമുക്തി നേടിയവരുമെല്ലാം ആര്‍ടിപിസിആര്‍ നെഗറ്റീവ് ടെസ്റ്റ് റിപ്പോര്‍ട്ട് കൊണ്ടുവരണം. 48 മണിക്കൂറിനുള്ളില്‍ എടുത്തതാവണം നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ്. 12 വയസ്സില്‍ താഴെയുള്ളവര്‍ വാക്‌സിന്‍ എടുത്തതോ രോഗമുക്തി നേടിയതോ ആയ രക്ഷിതാക്കള്‍ക്കൊപ്പമാണ് വരുന്നതെങ്കില്‍ ആര്‍ടിപിസിആര്‍ ടെസ്റ്റ് സര്‍ട്ടിഫിക്കറ്റിന്റെ ആവശ്യമില്ല. പക്ഷേ ഇവര്‍ ഖത്തറിലെത്തി 24 മണിക്കൂറിനുള്ളില്‍ റാപ്പിഡ് ആന്റിജന്‍ ടെസ്റ്റ് നടത്തണം.

4

ഇനി എങ്ങനെ വേദികളിലെത്താം എന്നതായിരിക്കും പ്രശ്‌നം. ഖത്തറില്‍ മികച്ച ഗതാഗത സംവിധാനമാണ് ഉള്ളത്. ദോഹയില്‍ നൂറ് കിലോമീറ്റര്‍ വേഗത്തില്‍ പായുന്ന ആളില്ലാത്ത ട്രെയിന്‍ വരെയുണ്ട്. എട്ട് സ്റ്റേഡിയങ്ങളിലായിട്ടാണ് മത്സരങ്ങള്‍ നടത്തുന്നത്. രണ്ട് ഖത്തര്‍ റിയാല്‍ ഈ യാത്രയ്ക്ക് നിങ്ങള്‍ക്ക് ചെലവ് വരും. അതായത് 42 രൂപയിലധികം വരും. ദോഹയില്‍ സൈക്ലിങും അതുപോലെ മികച്ചൊരു ഓപ്ഷനാണ്. ബജറ്റ് സൗഹൃദമായ ഹോട്ടലുകളും ഖത്തറിലുണ്ട്. ഫോര്‍ സീസണ്‍സ് ഹോട്ടല്‍ ദോഹ, കര്‍വ് ഹോട്ടല്‍, സെന്‍ട്രോ ക്യാപിറ്റല്‍, ഷെരാതോണ്‍ ദോഹ എന്നിവയും ഹോട്ടലുകളില്‍ വരും. ഇതില്‍ താമസം ലഭ്യമാകും.

5

നിരവധി കാര്യങ്ങള്‍ നിങ്ങള്‍ക്ക് ഖത്തറില്‍ കാണാന്‍ കഴിയും. അത്തരത്തിലൊന്നാണ് സീലൈന്‍ ബീച്ച്. ദോഹയില്‍ നിന്ന് 40 മിനുട്ട് മാത്രമാണ് ഇങ്ങോട്ടുള്ളത്. ദോഹയില്‍ നിന്ന് ഒന്നരമണിക്കൂര്‍ സഞ്ചരിച്ചാല്‍ ഫുവൈറിത്ത് ബീച്ചിലുമെത്താം. കത്താര കള്‍ച്ചറല്‍ വില്ലേജ് എന്നൊരു പദ്ധതിയും ഇതിനിടയിലുണ്ട. സൂഖ് വഖീഫിലും മികച്ച ഭക്ഷണസാധനങ്ങള്‍ ലഭിക്കും. മാര്‍ക്കറ്റ് കൂടിയാണ് ഇത്. ഇസ്ലാമിക കലയുടെ കേന്ദ്രമായ ഇസ്ലാമിക് മ്യൂസിയവും ഖത്തറിലുണ്ട്. ഷായ് അല്‍ഷോമോസ്, കാരക് മക്കാനസ്, പെട്ര, മര്‍മറ ഇസ്താബുള്‍ റെസ്റ്റോറന്റ്, എന്നിവയാണ് റെസ്‌റ്റോറന്റുകള്‍. മികച്ച ഭക്ഷണങ്ങള്‍ ചെലവ് കുറഞ്ഞ് ഇവിടെ ലഭിക്കും.

മാസം 25 ലക്ഷം, ഭാര്യയായിരിക്കണം, വിശാലിന്റെ നായികയോട് ബിസിനസുകാരന്റെ ഓഫര്‍, വെളിപ്പെടുത്തല്‍ വൈറല്‍

English summary
excited for qatar world cup, here is everything you need to know before visiting
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X