മോദി ജോര്‍ദാനിലെത്തി:പലസ്തീന്‍ സന്ദർശിക്കുന്ന ആദ്യത്തെ പ്രധാനമന്ത്രി

  • Written By:
Subscribe to Oneindia Malayalam

അമ്മാൻ: വിദേശ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ജോർദാനിലെത്തി. ജോര്‍ദ്ദാന് പുറമേ യുഎഇയും ഒമാനും സന്ദര്‍ശിക്കാനിരിക്കുന്ന മോദി പലസ്തീൻ സന്ദർശിക്കുന്ന ആദ്യത്തെ ഇന്ത്യൻ പ്രധാനമന്ത്രിയെന്ന നേട്ടവും സ്വന്തമാക്കും. ജോര്‍ദാന്‍ തലസ്ഥാനമായ അമ്മാനിലെത്തിയ മോദിയെ ജോർദാന്‍ രാജാവ് ഊഷ്മശ വരവേൽപ്പാണ് നൽകിയത്. ജോർദാന്‍ പ്രധാനമന്ത്രി ഹാനി അൽ മുൽക്കിയാണ് അമ്മാനിലെത്തി മോദിയെ സ്വീകരിച്ചതെന്ന് വിദേശകാര്യ വക്താവ് രവീഷ് കുമാർ‍ ട്വീറ്റ് ചെയ്തുു. അമ്മാനിലെ ഫോര്‍ സീസൺ ഹോട്ടലില്‍ തന്നെ കാണാനെത്തിയ ഇന്ത്യന്‍ സമൂഹത്തെ ഭാരത് മാതാ കീ ജയ് മുഴക്കിയാണ് പ്രധാനമന്ത്രി അഭിസംബോധന ചെയ്തത്.

ജോര്‍ദാൻ‍ സന്ദര്‍ശിച്ചുകൊണ്ടാണ് മോദി പശ്ചിമേഷ്യന്‍ സന്ദർ‍ശനത്തിന് തുടക്കം കുറിച്ചിട്ടുള്ളത്. കഴിഞ്ഞ 30 വര്‍ഷത്തിനിടെ പലസ്തീൻ സന്ദർശിക്കുന്ന ആദ്യത്തെ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് നരേന്ദ്രമോദി. ഫെബ്രുവരി 9 മുതൽ‍ 12 വരെ നീളുന്നതാണ് മോദിയുടെ ചതുർരാഷ്ട്ര സന്ദർശനം. ഇസ്രായേൽ‍ പ്രധാനമന്ത്രി ബെഞ്ചമിൻ‍ നെതന്യാഹു ഇന്ത്യ സന്ദർശിച്ച് മടങ്ങി ഒരു മാസത്തിന് ശേഷമാണ് മോദിയുടെ പലസ്തീന്‍ സന്ദർശനം. മോദിയുടെ ചതുർരാഷ്ട്ര സന്ദർശനം ഗൾഫ് രാജ്യങ്ങളുമായും പശ്ചിമേഷ്യന്‍ രാജ്യങ്ങളുമായുമുള്ള ഇന്ത്യയുടെ ബന്ധം മെച്ചപ്പെടുത്താനുള്ളതാണെന്ന് ഇന്ത്യൻ വിദേശകാര്യ വക്താവ് വ്യക്തമാക്കിയിരുന്നു.

narendra-modi-

അമ്മാനിലെത്തിയ മോദി അബ്ദുള്ളാ രാജാവ് രണ്ടാമനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ശനിയാഴ്ച പലസ്തീനിലേയ്ക്ക് യാത്രയാവും. ജോർദ്ദാൻ തലസ്ഥാനമായ അമ്മാനില്‍ നിന്ന് ഹെലികോപ്റ്റര്‍ മാര്‍ഗ്ഗമാണ് മോദി പലസ്തീനിലെ റാമല്ലയിലെത്തുക. പലസ്തീനിലെത്തുന്ന മോദി പ്രസിഡന്റ് മഹ്മൂദ് അബ്ബാസുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്യും. മോദിയുടെ പലസ്തീൻ സന്ദർ‍ശനം ചരിത്രപരവും അർത്ഥപൂർണ്ണവുമായിരിക്കുമെന്ന് പാലസ്തീൻ പ്രസിഡന്റിന്റെ ഓഫീസ് സ്വാഗത പ്രസ്താവനയിൽ‍ ചൂണ്ടിക്കാണിച്ചിരുന്നു.

പാലസ്തീനിന്റെ വികസനത്തിനും പാലസ്തീനിലെ ജനങ്ങള്‍‍ക്കും പിന്തുണ പ്രഖ്യാപിക്കുന്നതിനുള്ള ചർച്ചകൾക്ക് പ്രാധാന്യം നല്‍കുമെന്ന് ദില്ലിയിൽ നിന്ന് യാത്ര തിരിക്കുന്നതിന് മുമ്പ് മോദി ചൂണ്ടിക്കാണിച്ചിരുന്നു. ഇത്തരം ചർ‍ച്ചകൾ‍ക്കായിരിക്കും പ്രാധാന്യം നൽകുകയെന്ന സൂചനയാണ് ഇതോടെ മോദി നടത്തിയിട്ടുള്ളത്. പലസ്തീൻ സന്ദർ‍ശനത്തിന് ശേഷം അബുദാബിയിലെത്തുന്ന മോദി ഇവിടെത്തെ ഇന്ത്യന്‍ സമൂഹവുമായും കൂടിക്കാഴ്ച നടത്തും. 2015ൽ‍ അബുദാബി സന്ദർശിച്ച മോദിയുടെ രണ്ടാം സന്ദർ‍ശനമാണിത്. ഒടുവിൽ ഒമാനും സന്ദര്‍ശിച്ച ശേഷമാണ് മോദി ഇന്ത്യയിലേയ്ക്ക് മടങ്ങുക.

English summary
Prime Minister Narendra Modi on Friday arrived in Jordan on the first leg of the four-nation regional trip that will also take him to a first-ever Indian prime ministerial visit to Palestine, besides the UAE and Oman in the Gulf.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്