പിണറായി സര്‍ക്കാര്‍ മരപ്പട്ടിയാണോ? ശ്രീനിവാസന്‍ പറയുന്നത് നോക്കൂ, ഗുണ്ടാധിപത്യം!!

  • Written By:
Subscribe to Oneindia Malayalam

കോഴിക്കോട്: രാഷ്ട്രീയപാര്‍ട്ടികളെ നിശിതമായി വിമര്‍ശിച്ച് നടന്‍ ശ്രീനിവാസന്‍. പരിസ്ഥിതി രാഷ്ട്രീയത്തിന്റെ പ്രസക്തിയും സാധ്യതകളുമെന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുമ്പോഴാണ് അദ്ദേഹം മാറി വരുന്ന കേരളത്തിലെ സര്‍ക്കാരുകളെ പരിഹസിച്ചത്.

ഈനാംപേച്ചി പോയാല്‍ മരപ്പട്ടി അധികാരത്തില്‍ വരുമെന്ന അവസ്ഥയാണ് കേരളത്തിലുള്ളതെന്ന് അദ്ദേഹം പറഞ്ഞു. രാഷ്ട്രീയക്കാരിലുള്ള വിശ്വാസ്യത നഷ്ടപ്പെട്ടിരിക്കുന്നു. ഒന്ന് മറ്റൊന്നിനേക്കാള്‍ മെച്ചമല്ല. എല്ലാവരും കണക്കാണെന്നും ശ്രീനിവാസന്‍ പറഞ്ഞു.

അധികാരം പിടിച്ചെടുക്കണം

രാഷ്ട്രീയക്കാരില്‍ നിന്നു അധികാരം പരിസ്ഥി പ്രവര്‍ത്തകരും ജൈവ കര്‍ഷകരും പിടിച്ചെടുക്കണം. എന്നാല്‍ മാത്രമേ നമ്മുടെ നാട് നന്നാവൂ. ജനാധിപത്യം ഇന്ത്യയിലുണ്ടെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.വിവിധ പരിസ്ഥിതി കൂട്ടായ്മകള്‍ സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.

പുതിയ മുന്നേറ്റത്തിന് ഒപ്പം നില്‍ക്കും

ഇന്ത്യയില്‍ പണാധിപത്യമാണ് നിലനില്‍ക്കുന്നത്. ഗുണ്ടാധിപത്യവും പണാധിപത്യവും. ഇതിനെതിരായ പുതിയ രാഷ്ട്രീയ മുന്നേറ്റമുണ്ടായാല്‍ താനും കൂടെയുണ്ടാകുമെന്നും ശ്രീനിവാസന്‍ പറഞ്ഞു.

ആളുകള്‍ക്ക് ഓപ്ഷന്‍സില്ല

കേരളത്തിലെ ആളുകള്‍ക്ക് ഓപ്ഷന്‍സില്ല. ജനങ്ങള്‍ ബോധവാന്‍മാരാണ്. പക്ഷേ അതുകൊണ്ട് കാര്യമില്ല. ഇവിടെ ഓപ്ഷന്‍സ് കുറവാണ്. ഈനാംപേച്ചി പോയാല്‍ മരപ്പട്ടി വരും. അതാണ് അവസ്ഥ-ശ്രീനിവാസന്‍ പറഞ്ഞു.

എല്ലാ പാര്‍ട്ടികളും കണക്ക്

ഇന്ത്യയിലെ ഏതെങ്കിലും ഒരു രാഷ്ട്രീയ പാര്‍ട്ടി മറ്റു പാര്‍ട്ടിയേക്കാള്‍ കേമമാണെന്ന് ഇതുവരെ തോന്നിയിട്ടില്ല. എല്ലാവര്‍ക്കും ഇതൊരു പ്രഫഷനാണ്. ആത്മര്‍ഥതോടെയുള്ള രാജ്യസേവനം നടക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പരിസ്ഥിതിയെ കുറിച്ച് പറഞ്ഞിട്ട് കാര്യമില്ല

ജനാധിപത്യമില്ലാത്ത നാട്ടില്‍ പണാധിപത്യവും ഗുണ്ടാധിപത്യവുമാണ് നിലനില്‍ക്കുന്നത്. നിലവിലെ രാഷ്ട്രീയ പാര്‍ട്ടികളോട് പരിസ്ഥിതിയെ കുറിച്ച് പറഞ്ഞിട്ട് കാര്യമില്ല. അധികാരം പിടിചെട്ടുക്കണം. കര്‍ഷകരും പരിസ്ഥിതി പ്രവര്‍ത്തകരും അധികാരം പിടിച്ചെടുക്കേണ്ടത്.

മുന്നേറ്റമുണ്ടാകട്ടെ

കേരളത്തില്‍ അങ്ങോളമിങ്ങോളം നിരവധി പരിസ്ഥിതി പ്രവര്‍ത്തകരും ജൈവ കര്‍ഷകരുമുണ്ട്. അവര്‍ ഒരുമിച്ച് അധികാരം പിടിച്ചെടുക്കാന്‍ ഒരു മുന്നേറ്റം നടത്തണം. അതിവിദൂരമല്ലാത്ത ഭാവിയില്‍ അത്തരമൊരു മുന്നേറ്റമുണ്ടാകട്ടെയെന്നും ശ്രീനിവാസന്‍ പറഞ്ഞു.

English summary
Actor Sreenivasan Tell About Political Parties in Kerala
Please Wait while comments are loading...