കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വമ്പന്‍ സ്രാവും വിഐപിയുമായി ദിലീപ്; മാഡമായി കാവ്യ, പക്ഷേ, പോലീസ് പറഞ്ഞത് ഇങ്ങനെ

ഒന്നുകില്‍ ഞാന്‍ പറയും അല്ലെങ്കിലും ജയിലിലെ വിഐപി അതിന് മുമ്പ് പറയും എന്നായിരുന്നു സുനി ഒരു തവണ മാധ്യമങ്ങളോട് പറഞ്ഞത്.

  • By വിശ്വനാഥന്‍
Google Oneindia Malayalam News

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ കുടുങ്ങിയ നടന്‍ ദിലീപിന് കൂടുതല്‍ തലവേദനയുണ്ടാക്കുന്നതാണ് പള്‍സര്‍ സുനിയുടെ ഇന്നത്തെ വെളിപ്പെടുത്തല്‍. മൂന്നാംതവണയും ജാമ്യത്തിന് ശ്രമിച്ചു പരാജയപ്പെട്ടിരിക്കുമ്പോഴാണ് ഭാര്യയുടെ പേര് കേസില്‍ വീണ്ടും ഉയര്‍ന്നു കേള്‍ക്കുന്നത്. ദിലീപിന്റെ ഭാര്യ കാവ്യാമാധവനാണ് മാഡമെന്ന് സുനി മാധ്യമങ്ങളോട് പറഞ്ഞു.

എറണാകുളം സിജെഎം കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്നപ്പോഴാണ് സുനി മാഡം ആരാണെന്ന് വെളിപ്പെടുത്തിയത്. ദിലീപ് അറസ്റ്റിലായ ശേഷവും സുനി പറഞ്ഞത് ഇനിയും പ്രമുഖരുണ്ടെന്നും മാഡമാണ് പണം തന്നത് എന്നുമായിരുന്നു. പിന്നീട് പലവട്ടം മാധ്യമങ്ങള്‍ ചോദിച്ചെങ്കിലും മാഡത്തിന്റെ പേര് സുനി വെളിപ്പെടുത്തിയിരുന്നില്ല. സുനിയുടെ മൊഴിയാണ് ദിലിപിനെ കുടുക്കിയത്. ഇപ്പോള്‍ ഭാര്യയുടെ പേരും വെളിപ്പെടുത്തിയിരിക്കുന്നു. ഇനി എന്താണ് സംഭവിക്കുക.

മുങ്ങാന്‍ ശ്രമം

മുങ്ങാന്‍ ശ്രമം

നടി ആക്രമിക്കപ്പെട്ട കേസില്‍ കുടുങ്ങുമെന്ന് ഉറപ്പായ പള്‍സര്‍ സുനി ആദ്യദിനം തന്നെ മുങ്ങാന്‍ ശ്രമിച്ചിരുന്നു. പിന്നീട് പോലീസ് പിന്തുടരുന്നുണ്ടെന്ന് വ്യക്തമായതോടെയാണ് സംസ്ഥാനം വിട്ടത്.

കീഴടങ്ങാന്‍ തീരുമാനം

കീഴടങ്ങാന്‍ തീരുമാനം

പിടിക്കപ്പെടുമെന്ന് ഉറപ്പായപ്പോള്‍ നേരിട്ട് കോടതിയില്‍ കീഴടങ്ങാനായിരുന്നു സുനിയുടെ നീക്കം. പക്ഷേ, കോടതിക്ക് അകത്ത് വച്ച് സുനിയെ പോലീസ് പിടികൂടി സ്റ്റേഷനിലേക്ക് കൊണ്ടുപോയി.

തെളിവെടുപ്പും പൊല്ലാപ്പും

തെളിവെടുപ്പും പൊല്ലാപ്പും

തുടര്‍ന്ന് സുനിയുമായി പോലീസ് തെളിവെടുപ്പ് ആരംഭിച്ചു. മാധ്യമങ്ങള്‍ പിന്നാലെ കൂടി. തെളിവെടുപ്പിന് ശേഷം സുനി ജയിലിലായി. ജയിലില്‍ വച്ച് സുനി നടത്തിയ നീക്കങ്ങളാണ് നടന്‍ ദിലീപിനെ കുടുക്കിയത്.

ദിലീപിനെ കുടുക്കുന്നു

ദിലീപിനെ കുടുക്കുന്നു

ദിലീപിന് ആദ്യം ഫോണ്‍ ചെയ്യുന്നു, പിന്നീട് കത്തയക്കുന്നു, പണത്തിന്റെ കാര്യവും മറ്റും വിശദീകരിക്കുന്നു... ഇതെല്ലാം പോലീസ് കണ്ടെത്തിയതോടെ കേസില്‍ ദിലീപ് ശ്രദ്ധാ കേന്ദ്രമായി.

ചോദ്യം ചെയ്യുന്നു

ചോദ്യം ചെയ്യുന്നു

ദിലീപിനെയും സുഹൃത്തും സംവിധായകനുമായ നാദിര്‍ഷയെയും ഒരുമിച്ചാണ് പോലീസ് ചോദ്യം ചെയ്യാന്‍ വിളിച്ചത്. രാവിലെ തുടങ്ങിയ ചോദ്യം ചെയ്യല്‍ രാത്രി ഒരുമണി വരെ നീണ്ടു.

അറസ്റ്റിന് തീരുമാനം

അറസ്റ്റിന് തീരുമാനം

ഒടുവില്‍ വിട്ടയച്ച പോലീസ് മറ്റൊരു ദിവസം ദിലീപിനെ മാത്രം വിളിപ്പിച്ചു. നേരത്തെ ചോദ്യം ചെയ്തപ്പോഴുണ്ടായിരുന്ന സംശയങ്ങള്‍ തീര്‍ക്കാന്‍ ശ്രമിച്ച പോലീസിന്റെ ചോദ്യങ്ങള്‍ക്ക് മുമ്പില്‍ ദിലീപിന് സ്വരം ഇടറി. പോലീസ് അറസ്റ്റ് രേഖപ്പെടുത്തി.

സുനി വീണ്ടും പറയുന്നു

സുനി വീണ്ടും പറയുന്നു

ദിലീപിന്റെ അറസ്റ്റിലേക്ക് നയിച്ചത് സുനിയുടെ നീക്കവും ഇയാള്‍ ജയിലിലുള്ളവരോടും പോലീസിനോടും പറഞ്ഞ കാര്യങ്ങളായിരുന്നു. പിന്നീട് കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവരുമ്പോഴൊക്കെ സുനി കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തി.

വിഐപി പറയട്ടെ

വിഐപി പറയട്ടെ

മാധ്യമങ്ങള്‍ ചോദിക്കുമ്പോള്‍ സുനി നേരത്തെ പറഞ്ഞ കാര്യം ആലുവ ജയിലിലുള്ള വിഐപി പറയട്ടെ എന്നായിരുന്നു. കൂടുതല്‍ സ്രാവുകള്‍ അറസ്റ്റ് ചെയ്യപ്പെടും എന്നും സുനി പറഞ്ഞു.

പണം തന്നെ മാഡം

പണം തന്നെ മാഡം

പിന്നീടാണ് മാഡമാണ് തനിക്ക് പണം തന്നതെന്ന് സുനി പറഞ്ഞത്. മാഡം ആരാണെന്ന അറിയാനായി പിന്നീടുള്ള ശ്രമം. പല തവണ ഇയാള്‍ ഇക്കാര്യം വെളിപ്പെടുത്തുമെന്ന് പറഞ്ഞെങ്കിലും അതുണ്ടായില്ല.

ഒന്നുകില്‍ ഞാന്‍ അല്ലെങ്കില്‍ വിഐപി

ഒന്നുകില്‍ ഞാന്‍ അല്ലെങ്കില്‍ വിഐപി

ഒന്നുകില്‍ ഞാന്‍ പറയും അല്ലെങ്കിലും ജയിലിലെ വിഐപി അതിന് മുമ്പ് പറയും എന്നായിരുന്നു സുനി ഒരു തവണ മാധ്യമങ്ങളോട് പറഞ്ഞത്. അപ്പോള്‍ തന്നെ കാവ്യയുടെ പേരും ഇതോടൊപ്പം ഉയര്‍ന്നുകേട്ടിരുന്നു.

കാവ്യയെ ചോദ്യം ചെയ്തു

കാവ്യയെ ചോദ്യം ചെയ്തു

പോലീസ് കാവ്യയെ ചോദ്യം ചെയ്യുകയുമുണ്ടായി. സുനിയെ അറിയില്ല എന്ന കാവ്യയുടെ മൊഴിയാണ് കാവ്യയ്ക്കും തിരിച്ചടിയായത്. ദിലീപും ഇതേ കാര്യം ആവര്‍ത്തിച്ചിരുന്നു. പക്ഷേ, സുനി പറഞ്ഞത് കാവ്യ കള്ളം പറയുകയാണ് എന്നായിരുന്നു.

തന്റെ മാഡം കാവ്യ

തന്റെ മാഡം കാവ്യ

ഇപ്പോള്‍ സുനി തന്നെ കാവ്യയുടെ പേര് പറഞ്ഞിരിക്കുന്നു. തന്റെ മാഡം കാവ്യ തന്നെയാണെന്നാണ് സുനി കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവപ്പോള്‍ മാധ്യമങ്ങളോട് പറഞ്ഞത്.

പാവം മാഡം

പാവം മാഡം

പക്ഷേ, മാഡത്തില്‍ നിന്നു പണം വാങ്ങി എന്നതല്ലാതെ മറ്റു കാര്യങ്ങളൊന്നും മാഡത്തിന് അറിയില്ലെന്ന് നേരത്തെ സുനി പറഞ്ഞിരുന്നു. മാഡം എന്നൊരാള്‍ ഇല്ലെന്നും ഒരിക്കല്‍ ഇയാള്‍ പറഞ്ഞു. ആകെ കുഴഞ്ഞുമറിഞ്ഞു നില്‍ക്കുമ്പോഴാണ് പേര് ഇപ്പോള്‍ പരസ്യപ്പെടുത്തിയിരിക്കുന്നത്.

മാഡം ഇല്ലെന്ന് പോലീസ്

മാഡം ഇല്ലെന്ന് പോലീസ്

പക്ഷേ, പോലീസ് കരുതിയത് മാഡം എന്ന വ്യക്തി ഇല്ല എന്നാണ്. കേസ് വഴി തിരിച്ചുവിടാനാണ് സുനി ഇങ്ങനെ പറയുന്നത് എന്നായിരുന്നു പോലീസിന്റെ പ്രതികരണം. അന്വേഷണം ശരിയായ രീതിയിലാണ് നടക്കുന്നതെന്നും പോലീസ് പറയുകയുണ്ടായി.

ദിലീപിന് തിരിച്ചടി

ദിലീപിന് തിരിച്ചടി

പ്രമുഖ യുവനടിയെ തട്ടിക്കൊണ്ടുപോയി നഗ്നദൃശ്യങ്ങള്‍ പകര്‍ത്തിയ കേസിലാണ് ദിലീപ് ജൂലൈ 10ന് അറസ്റ്റിലായത്. ദിലീപിന്റെ അറസ്റ്റിലേക്ക് നയിച്ച പ്രധാന മൊഴികളും വെളിപ്പെടുത്തലുകളും കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിയുടേതായിരുന്നു.

ഭാര്യക്കും ഭര്‍ത്താവിനും

ഭാര്യക്കും ഭര്‍ത്താവിനും

ഇയാള്‍ നടത്തിയ ഫോണ്‍വിളികള്‍, പോലീസിന് നല്‍കിയ മൊഴികള്‍, ജയിലില്‍ നിന്നയച്ച കത്ത് തുടങ്ങി നിരവധി കാര്യങ്ങളാണ് ദിലീപിന്റെ അറസ്റ്റിലേക്ക് എത്തിയത്. ഇപ്പോള്‍ ദിലീപിന്റെ ഭാര്യക്കും തിരിച്ചടിയാകുകയാണ് സുനിയുടെ വെളിപ്പെടുത്തല്‍.

ബന്ധങ്ങള്‍ വ്യക്തമാകുന്നു

ബന്ധങ്ങള്‍ വ്യക്തമാകുന്നു

നടി ആക്രമിക്കപ്പെട്ട കേസിലെ പ്രധാന പ്രതിയുമായി ഭാര്യയായ കാവ്യയ്ക്കും ഭര്‍ത്താവിനും നേരത്തെ പരിചയമുണ്ടെന്ന് പോലീസിന് വ്യക്തം. പക്ഷേ, ഇരുവരും പറഞ്ഞത് മറ്റൊന്ന്. കേസ് നടപടികള്‍ ഇങ്ങനെ പുരോഗമിക്കവെയാണ് കേസിലെ പ്രധാനിയാണെന്ന് നേരത്തെ പറഞ്ഞുകേട്ടിരുന്ന മാഡത്തിന്റെ പേര് പുറത്തുവന്നിരിക്കുന്നത്.

കേസിനെ ബാധിക്കുന്നത് എങ്ങനെ

കേസിനെ ബാധിക്കുന്നത് എങ്ങനെ

എന്നാല്‍ പള്‍സര്‍ സുനിയുടെ ഈ വെളിപ്പെടുത്തല്‍ കേസിനെ ഏത് രീതിയിലാണ് ബാധിക്കുക എന്നത് കാത്തിരുന്നു കാണാം. കാരണം ക്രിമിനല്‍ സ്വഭാവമുള്ള വ്യക്തിയുടെ മൊഴി എത്രത്തോളം വിശ്വാസത്തിലെടുക്കും എന്നതാണ് പ്രശ്‌നം.

 നിരവധി കേസുകള്‍

നിരവധി കേസുകള്‍

യുവ നടിയെ ആക്രമിച്ച കേസില്‍ മാത്രമല്ല, പഴയ കാല നടിയെ തട്ടിക്കൊണ്ടു പോകാന്‍ നോക്കിയ കേസിലും പള്‍സര്‍ സുനി പ്രതിയാണ്. ഇതായിരുന്നു ദിലീപിന്റെ ജാമ്യം തേടിയ പ്രതിഭാഗത്തിന്റെ പ്രധാന ഊന്നല്‍.

ക്രിമിനല്‍ പശ്ചാത്തലം

ക്രിമിനല്‍ പശ്ചാത്തലം

ക്രിമിനല്‍ പശ്ചാത്തലമുള്ള ഒരു വ്യക്തി നല്‍കിയ മൊഴി മാത്രം അടിസ്ഥാനപ്പെടുത്തി എങ്ങനെയാണ് ജനപ്രിയനായ ഒരു നടനെ അറസ്റ്റ് ചെയ്യുക. അറസ്റ്റ് ചെയ്ത വേളയില്‍ പറഞ്ഞ കാര്യങ്ങള്‍ അല്ലാതെ കൂടുതല്‍ എന്തെങ്കിലും പോലീസിന് പറയാന്‍ സാധിക്കുന്നുണ്ടോ എന്നും പ്രതിഭാഗം ചോദിച്ചിരുന്നു. പക്ഷേ ഈ വാദം പോലും തള്ളിയാണ് ഹൈക്കോടതി ദീലിപന്റെ ജാമ്യഹര്‍ജി കഴിഞ്ഞ ദിവസം തള്ളിയത്.

സുനി പറഞ്ഞത്

സുനി പറഞ്ഞത്

എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി ബുധനാഴ്ച പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നുണ്ട്. പക്ഷേ, മുതിര്‍ന്ന നടിയെ ആക്രമിക്കാന്‍ ശ്രമിച്ച കേസില്‍ റിമാന്റ് കാലാവധി പൂര്‍ത്തിയായതിനാല്‍ എറണാകുളം മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് സുനി മാഡത്തിന്റെ പേര് മാധ്യമങ്ങളോട് പറഞ്ഞത്.

പള്‍സര്‍ സുനിയെ അറിയാത്തവര്‍

പള്‍സര്‍ സുനിയെ അറിയാത്തവര്‍

എന്നാല്‍ ദിലീപിനെ ചോദ്യം ചെയ്ത പോലീസിനോട് നടന്‍ പറഞ്ഞത് എനിക്ക് പള്‍സര്‍ സുനിയെ അറിയില്ല എന്നതാണ്. ഇതുതന്നെയാണ് ദിലീപ് കുടുങ്ങാനും കാരണമായത്. ഇതേ മൊഴി തന്നെയാണ് ദിലീപിന്റെ ഭാര്യ കാവ്യാമാധവനും പാരയായത്. ഇരുവരെയും പള്‍സര്‍സുനിക്ക് അറിയാമെന്ന് ഇപ്പോള്‍ കൂടുതല്‍ വ്യക്തമായിരിക്കുകയാണ്.

English summary
Actress Attack case: Madam is Kavya Madhavan-VIP Dileep, Suni Says
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X