കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജോയ്സ് ജോർജിനെ തള്ളി മുഖ്യമന്ത്രി; രാഹുല്‍ ഗാന്ധിയെ വ്യക്തിപരമായി എതിര്‍ക്കുന്നത് എല്‍ഡിഎഫ് നയമല്ല

Google Oneindia Malayalam News

ഇടുക്കി; കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധിയെ അധിക്ഷേപിച്ച സംഭവത്തിൽ മുന്‍ എംപി ജോയ്‌സ് ജോര്‍ജിനെ തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. രാഹുല്‍ ഗാന്ധിയെ വ്യക്തിപരമായി എതിര്‍ക്കുകയെന്നത് എല്‍ഡിഎഫ് നയമല്ല. അദ്ദേഹത്തിനോട് രാഷ്ട്രീയമായ എതിര്‍പ്പാണുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.

 Joice George

ഉടുമ്പന്‍ചോല മണ്ഡലത്തിലെ സ്ഥാനാര്‍ഥിയും മന്ത്രിയുമായ എംഎം മണിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ സംസാരിക്കവെയായിരുന്നു ജോയ്സ് ജോർജിന്റെ വിവാദ പരാമർശം. രാഹുൽ ഗാന്ധിയുടെ മുന്നിൽ വളഞ്ഞും കുനിഞ്ഞു നിൽക്കരുതെന്നും അയാൾ കല്യാണം കഴിച്ചിട്ടില്ലെന്നുമായിരുന്നു ജോയ്സ് ജോർജ് പറഞ്ഞത്. പെണ്‍കുട്ടികള്‍ പഠിക്കുന്ന കോളേജുകളില്‍ മാത്രമേ രാഹുല്‍ പോവുകയുള്ളൂ. പെണ്‍കുട്ടികളെ വളഞ്ഞും നിവര്‍ന്നും നില്‍ക്കാന്‍ രാഹുല്‍ പഠിപ്പിക്കുമെന്നും ജോയ്സ് പ്രസംഗത്തിൽ പറഞ്ഞുിരുന്നു.

അതേസമയം പ്രസംഗം വിവാദമായതോടെ ജോയ്‌സ് ജോർജ് സ്‌ത്രീ വിരുദ്ധ പ്രസ്‌താവന നടത്തിയിട്ടില്ലെന്നായിരുന്നു എംഎം മണി പ്രതികരിച്ചത്. താനും ആ വേദിയിൽ ഉണ്ടായിരുന്നു. രാഹുൽ ഗാന്ധിയെ വിമർശിക്കുക മാത്രമാണ് അദ്ദേഹം ചെയ്‌തത്. അനാവശ്യ വിവാദമുണ്ടാക്കി വോട്ട് പിടിക്കാനുള്ള ശ്രമമാണ് കോൺഗ്രസ് നടത്തുന്നതെന്നും എംഎം മണി പറഞ്ഞു.

കൊറോണ ആശങ്ക ഇരട്ടിയായി മഹാരാഷ്ട്ര: കര്‍ഫ്യൂ പ്രഖ്യാപിച്ചു- ചിത്രങ്ങള്‍

അതേസമയം ജോയ്സ് ജോർജിന്റെ പ്രസംഗത്തിനെതിരെ യുഡിഎഫ് നേതാക്കൾ രംഗത്തെത്തി.ഒരിക്കലും ഒരു രാഷ്ട്രീയ പ്രവർത്തകൻ ഉപയോഗിക്കാൻ പാടില്ലാത്ത വാക്കുകളാണ് ജോയ്സ് ജോർജ് പറഞ്ഞതെന്നും സംസ്ഥാനത്തെ മന്ത്രിയുടെ സാന്നിധ്യത്തിൽ നടത്തിയ ലൈംഗികച്ചുവയുള്ള പരാമർശത്തിന് എതിരെ കേസെടുത്ത് ജോയിസ് ജോർജിനെ അസ്റ്റ് ചെയ്യണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. പരാമ‍‍ര്‍ശം നിര്‍ഭാഗ്യകരവും വേദനാജനകവുമാണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പ്രതികരിച്ചപ. ജോയ്സ് കേരളത്തിലെ സ്ത്രീത്വത്തെ അപമാനിച്ചു. നിയമനടപടി സ്വീകരിക്കുമെന്നും ഉമ്മൻചാണ്ടി കൂട്ടിച്ചേര്‍ത്തു.

ബിജെപിയുടെ അക്കൗണ്ട് ക്ലോസ് ചെയ്യും; കേന്ദ്രമന്ത്രി അക്രമികളെ വെള്ള പൂശുന്നു എന്ന് പിണറായി വിജയന്‍ബിജെപിയുടെ അക്കൗണ്ട് ക്ലോസ് ചെയ്യും; കേന്ദ്രമന്ത്രി അക്രമികളെ വെള്ള പൂശുന്നു എന്ന് പിണറായി വിജയന്‍

അശ്ലീല പരാമർശം: ജോയ്സ് ജോർജിനെ അറസ്റ്റ് ചെയ്യണമെന്ന് ചെന്നിത്തല,'എംഎം മണി അടക്കം കുലുങ്ങിച്ചിരിച്ചു'അശ്ലീല പരാമർശം: ജോയ്സ് ജോർജിനെ അറസ്റ്റ് ചെയ്യണമെന്ന് ചെന്നിത്തല,'എംഎം മണി അടക്കം കുലുങ്ങിച്ചിരിച്ചു'

'താൻ എംഎൽഎ, കേന്ദ്രത്തിൽ ഒരു മന്ത്രിയും ഉണ്ടല്ലോ'; കഴക്കൂട്ടത്ത് യുഡിഎഫുകാർ സഹായിക്കുമെന്നും ശോഭാ സുരേന്ദ്രൻ'താൻ എംഎൽഎ, കേന്ദ്രത്തിൽ ഒരു മന്ത്രിയും ഉണ്ടല്ലോ'; കഴക്കൂട്ടത്ത് യുഡിഎഫുകാർ സഹായിക്കുമെന്നും ശോഭാ സുരേന്ദ്രൻ

വേറിട്ട ലുക്കിൽ നിധി അഗർവാൾ- ചിത്രങ്ങൾ കാണാം

Recommended Video

cmsvideo
ജോയ്സ് ജോർജിനെ അറസ്റ്റ് ചെയ്യണമെന്ന് ചെന്നിത്തല | Oneindia Malayalam

English summary
CM rejects Joice George ; It is not LDF policy to personally oppose Rahul Gandhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X