ജീൻ പോൾ ചെയ്തത് തെറ്റല്ല; ഡ്യൂപ്പിനെ ഉപയോഗിക്കാൻ എന്തിന് സമ്മതപത്രം?ഇത് സ്വാതന്ത്ര്യത്തിന്റെ പ്രശ്നം

  • By: Akshay
Subscribe to Oneindia Malayalam

തിരുവനന്തപുരം: സംവിധായകൻ ജീൻ പോൾ ലാലിന് പിന്തുണയുമായി സംവിധായകൻ പ്രിയനന്ദനൻ. ഹണി ബീ-2 സിനിമയുടെ ചിത്രീകരണത്തിനിടെ നടിയോട് ലൈംഗികച്ചുവയോടെ സംസാരിച്ചതിന് സംവിധായകന്‍ ജീന്‍ പോള്‍ ലാല്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ പൊലീസ് കേസെടുത്തിരുന്നു. തന്റെ അനുമതി കൂടാതെ ബോഡി ഡബിളിനെ (ഡ്യൂപ്പ്) ഉപയോഗിച്ചതായും നടി പരാതിയില്‍ ആരോപിച്ചിരുന്നു.

എന്നാൽ അഭിനേതാവിന്റെ അനുമതിയില്ലാതെ ഡ്യൂപ്പിനെ ഉപയോഗിക്കുന്നത് ഒരു കുറ്റമല്ലെന്ന വാദമുയര്‍ത്തുകയാണ് പ്രമുഖസംവിധായകന്‍ പ്രിയനന്ദനന്‍. ജീൻ പോളിനൊപ്പമാണ് താനെന്നും പ്രിയനന്ദനൻ വ്യക്തമാക്കി. സ്വകാര്യത ഒളിച്ചെടുത്ത് പരസ്യമാക്കുന്നതുപോലെയല്ല സിനിമാചിത്രീകരണമെന്നും അദ്ദേഹം പറഞ്ഞു. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പ്രിയനന്ദനൻ ജീൻ പോളിന് പിന്തുണ അറിയിച്ചത്.

അശ്ലീലം

അശ്ലീലം

ഡ്യൂപ്പിനെ ഉപയോഗിക്കുമ്പോള്‍ അത് ആ അഭിനേതാവിനെ വ്യാജമായി ഉപയോഗിക്കുകയാണെന്ന് അര്‍ത്ഥമാക്കുന്നതിലാണ് അശ്ലീലമെന്നാണ് സംവിധായകൻ പ്രിയനന്ദനന്റെ വാദം.

സംവിധായകന് സ്വാതന്ത്ര്യമുണ്ട്

സംവിധായകന് സ്വാതന്ത്ര്യമുണ്ട്

തനിക്ക് കഴിയില്ലായെന്നള്ള ഭാഗങ്ങള്‍ സിനിമക്ക് ആവശ്യമാണെങ്കില്‍ അത് ചിത്രീകരിക്കാനുള്ള സ്വാതന്ത്ര്യം സംവിധായകനുണ്ട്.

നഗ്നരായി എത്രയോ പേർ അഭിനയിച്ചിട്ടുണ്ട്

നഗ്നരായി എത്രയോ പേർ അഭിനയിച്ചിട്ടുണ്ട്

ഡ്യൂപ്പിനെ വച്ച് ചെയ്യുന്നതിൽ നടന്റേയോ, നടിയുടെയോ സമ്മതപത്രത്തിന്റെ ആവശ്യം തന്നെയില്ല. എത്രയെത്ര മൂല്യബോധമുള്ള സിനിമകളില്‍ ഏറ്റവും പ്രശസ്തരായ ആര്‍ട്ടിസ്റ്റുകള്‍ പോലും നഗ്‌നരായി അഭിനയിച്ചിട്ടുണ്ട്. അവര്‍ ആര്‍ട്ടിസ്റ്റുകളായിരുന്നു. അതാണ് കാര്യം എന്നും പ്രിയനന്ദനൻ പറയുന്നു.

സ്വകാര്യത ഒളിച്ചെടുക്കലല്ല സിനിമ

സ്വകാര്യത ഒളിച്ചെടുക്കലല്ല സിനിമ

വെറുതെ നടനെന്നും നടിയെന്നും പറഞ്ഞു നടന്നാ പോരാ. സ്വകാര്യത ഒളിച്ചു എടുത്ത് പരസ്യമാക്കുന്നതു പോലെയല്ല സിനിമക്കു വേണ്ടിയുള്ള ചിത്രീകരണങ്ങള്‍ എന്ന് ഓര്‍ക്കേണ്ടതുണ്ട്.

കല സ്വാതന്ത്ര്യം തന്നെയാണ്

കല സ്വാതന്ത്ര്യം തന്നെയാണ്

ഇതിന്റെ പേരില്‍ ഒരു യുവ സംവിധായകന്‍ ക്രൂശിക്കപെടാന്‍ പാടില്ല. ഞാന്‍ അയാള്‍ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കുന്നു. കല സ്വാതന്ത്ര്യം തന്നെയാണ് എന്ന് പറഞ്ഞാണ് അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

എത്രത്തോളം കുറ്റകരം?

എത്രത്തോളം കുറ്റകരം?

അതേസമയം ഒരു അഭിനേതാവിന്റെ അനുമതിയില്ലാതെ ഡ്യൂപ്പിനെ ഉപയോഗിക്കുന്നത് എത്രത്തോളം കുറ്റകരമാണെന്ന് അന്വേഷണം മുന്നോട്ട് നീങ്ങിയാലേ തീരുമാനിക്കാനാവൂ എന്ന നിലപാടിലാണ് പോലീസ്.

Case Against Jean Paul Lal: Lal's Reaction Out

പോലീസ് കണ്ടെത്തി

പരാതി നല്‍കിയ നടിയുടെ രംഗങ്ങളില്‍ ഡ്യൂപ്പിനെ ഉപയോഗിച്ചതായി സിനിമയുടെ സെന്‍സര്‍ കോപ്പി പരിശോധിച്ച പോലീസ് കണ്ടെത്തിയിരുന്നു.

English summary
Don't crucify Jean Paul Lal says Priyanandanan
Please Wait while comments are loading...