• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കെ റെയില്‍ ആശങ്കകള്‍ പരിഹാരിക്കാന്‍ യോഗംവിളിക്കണം; ഇല്ലെങ്കില്‍ സ്വന്തം നിലക്ക് വിളിക്കും; ശശിതരൂര്‍

Google Oneindia Malayalam News

തിരുവനന്തപുരം: സര്‍ക്കാരിന്റെ അഭിമാന പദ്ധതിയായ കെ റെയിലുമായി ബന്ധപ്പെട്ടുള്ള ആശങ്കകള്‍ തീര്‍ക്കാന്‍ എല്ലാവരുമായും യോഗം വിളിക്കണമെന്ന് തിരുവനന്തപുരം എംപി ശശി തരൂര്‍ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയോടാണ് അദ്ദേഹം ആവശ്യം ഉന്നയിച്ചത്. പദ്ധതിയില്‍ ആശങ്കയറിയിച്ച ജനങ്ങളേയും രാഷ്ട്രീയ പാര്‍ട്ടികളേയും കെ റെയില്‍ പ്രതിനിധികളേയും ഒന്നിച്ചിരുത്തി ചര്‍ച്ച നടത്തണമെന്ന നിര്‍ദ്ദേശമാണ് തരൂര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. മുഖ്യമന്ത്രി യോഗം വിളിച്ചില്ലെങ്കില്‍ സ്വന്തം നിലക്ക് അത്തരമൊരു ചര്‍ച്ച സംഘടിപ്പിക്കുന്നതിനെ കുറിച്ച് തരൂര്‍ ആലോചിക്കുന്നുണ്ടെന്നാണ് ലഭിക്കുന്ന വിവരം.

ആലപ്പുഴ ഷാന്‍ വധം; ചേര്‍ത്തല സ്വദേശി അറസ്റ്റില്‍; ഇതുവരെ പിടിയിലായത് മൂന്ന് പേര്‍ആലപ്പുഴ ഷാന്‍ വധം; ചേര്‍ത്തല സ്വദേശി അറസ്റ്റില്‍; ഇതുവരെ പിടിയിലായത് മൂന്ന് പേര്‍

പദ്ധതി നടപ്പാക്കരുതെന്നാവശ്യപ്പെട്ട് കേന്ദ്ര റെയില്‍വേ മന്ത്രിയെ കണ്ട യുഡിഎഫ് എംപിമാരുടെ സംഘത്തിനൊപ്പവും തരൂര്‍ ചേര്‍ന്നിരുന്നില്ല. മുന്നണി തീരുമാനത്തിനൊപ്പം നില്‍ക്കുന്നതാണ് രാഷ്്ട്രീയ മര്യാദയെന്നാണ് എന്‍ കെ പ്രേമചന്ദ്രന്‍ എംപി തരൂരിന്റെ നിലപാടില്‍ പ്രതികരിച്ചത്. അതേസമയം, സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ കോണ്‍ഗ്രസ് നിലപാടിന് വിരുദ്ധമായ ശശി തരൂര്‍ എംപിയുടെ നീക്കങ്ങളും പ്രതികരണങ്ങളും പാര്‍ട്ടി പരിശോധിക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശനും വ്യക്തമാക്കിയിരുന്നു.

കെ റെയിലില്‍ പദ്ധതിയില്‍ യുഡിഎഫ് രണ്ടാം ഘട്ട പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകുമെന്നാണ് അദ്ദേഹം പറയുന്നത്. പദ്ധതിയില്‍ സര്‍ക്കാര്‍ അനാവശ്യ ധൃതികാണിക്കരുതെന്നും വി ഡി സതീശന്‍ ആവശ്യപ്പെട്ടു. കെ-റെയിലിനുവേണ്ടിയുള്ള സ്ഥലം ഏറ്റെടുക്കുന്നത് ബലം പ്രയോഗിച്ച് നടത്താനുള്ള ശ്രമത്തില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ പിന്മാറണമെന്നും വിഡി സതീശന്‍ അഭിപ്രായപ്പെട്ടു. വിഷയത്തില്‍ സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറാകാത്തത് പലതും ഒളിച്ച് വെക്കാനുള്ളത് കൊണ്ടാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തുകയും ചെയ്തിരുന്നു.

മുംബൈയില്‍ ഇന്ന് 490 പേര്‍ക്ക് കോവിഡ്; ഏറ്റവും ഉയര്‍ന്ന കണക്കെന്ന് അധികൃതര്‍മുംബൈയില്‍ ഇന്ന് 490 പേര്‍ക്ക് കോവിഡ്; ഏറ്റവും ഉയര്‍ന്ന കണക്കെന്ന് അധികൃതര്‍

അതേസമയം മുതിര്‍ന്ന അഭിഭാകന്‍ പ്രശാന്ത് ഭൂഷണും കെ റെയില്‍ പദ്ധതിക്കെതിരെ രംഗത്തെത്തിയിരുന്നു. സര്‍ക്കാരിന്റെ അഭിമാന പദ്ധതിയായ കെ റെയില്‍ പദ്ധതി കേരളത്തെ തകര്‍ക്കുമെന്നാണ് മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ പറഞ്ഞത്. സാമ്പത്തികമായും സാമൂഹികമായും പാരിസ്ഥിതികമായുമുള്ള തിരച്ചടികള്‍ പഠിക്കാതെ പദ്ധതിയുമായി മുന്നോട്ട് പോകരുതെന്നും സില്‍വര്‍ലൈന്‍ പദ്ധതി ഭൂമാഫിയയെ സഹായിക്കാനാണെന്നും പ്രശാന്ത് ഭൂഷണ്‍ ആരോപിച്ചു.

പഞ്ചാബില്‍ കിട്ടിയതിന് ഗോവയില്‍ തിരിച്ചടി, ബിജെപിയുടെ മുന്‍ എംഎല്‍എ കോണ്‍ഗ്രസില്‍, അടുത്തത് തൃണമൂല്‍പഞ്ചാബില്‍ കിട്ടിയതിന് ഗോവയില്‍ തിരിച്ചടി, ബിജെപിയുടെ മുന്‍ എംഎല്‍എ കോണ്‍ഗ്രസില്‍, അടുത്തത് തൃണമൂല്‍

ഇതിനിടെ കെ റെയില്‍ വിഷയത്തിലെ കെപിസിസി തീരുമാനത്തിനെതിരായ നിലപാടില്‍ ശശി തരൂരിനെതിരെ കടുത്ത വിമര്‍ശനമാണ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി ഉന്നയിച്ചിരുന്നത്. ആഗോള പൗരനാണെങ്കിലും കാര്യങ്ങള്‍ തിരിച്ചറിയാന്‍ ശശി തരൂരിന് കഴിയുന്നില്ലെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു. അടുത്ത തവണ തരൂര്‍ മത്സരിക്കാനിറങ്ങിയാല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുമെന്നും സ്വര്‍ണ്ണം കായ്ക്കുന്ന മരമാണെങ്കിലും പുരയ്ക്ക് മുകളില്‍ ചാഞ്ഞാല്‍ വെട്ടി കളയണമെന്നും അദ്ദേഹം പറഞ്ഞു.

പിടി തോമസിനെതിരെ സോഷ്യല്‍ മീഡിയയില്‍ അപകീര്‍ത്തി; യൂത്ത് കോണ്‍ഗ്രസ് പരാതി നല്‍കിപിടി തോമസിനെതിരെ സോഷ്യല്‍ മീഡിയയില്‍ അപകീര്‍ത്തി; യൂത്ത് കോണ്‍ഗ്രസ് പരാതി നല്‍കി

ശശി തരൂര്‍ നിലപാട് തിരുത്തണമെന്നും കൊലക്കേസില്‍ പ്രതിയാക്കാന്‍ സിപിഎം കിണഞ്ഞ് ശ്രമിച്ചപ്പോള്‍ ശശി തരൂരിന് ഒപ്പം നിന്നത് കോണ്‍ഗ്രസാണ് എന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു. കെ റെയില്‍ വിവാദത്തിലും ശശി തരൂരും കെപിസിസിയും തമ്മിലുള്ള വിവാദങ്ങള്‍ക്ക് ഇടയാക്കുന്നുണ്ട്. കെപിസിസിയുടെ ഭീഷണി ശശി തരൂര്‍ തള്ളിയിരുന്നു. ജനാധിപത്യത്തില്‍ തത്വാധിഷ്ഠിത നിലപാടുകള്‍ക്ക് സ്ഥാനമുണ്ടെന്നും മുഖ്യമന്ത്രിയുടെ അനൂകൂലിയായി തന്നെ ചിത്രീകരിക്കാന്‍ നീക്കമെന്നുമാണ് തരൂര്‍ കെപിസിസിക്കെതിരെ തിരിച്ചടിച്ചത്.

English summary
K Rail should convene a meeting to address concerns said sasi taroor
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X