കെ സുരേന്ദ്രന്റെ പരേതന്‍' ഹൈക്കോടതിയില്‍ നേരിട്ടെത്തി...!! കള്ളവോട്ട് ആരോപണം ബിജെപിക്ക് കെണി...!

  • By: Anamika
Subscribe to Oneindia Malayalam

കൊച്ചി: മഞ്ചേശ്വരം തിരഞ്ഞെടുപ്പില്‍ കള്ളവോട്ട് ആരോപിച്ച് പുലിവാല്‍ പിടിച്ചിരിക്കുകയാണ് കെ സുരേന്ദ്രനും കൂട്ടരും. വിദേശത്തുള്ളവരുടേയും മരിച്ചുപോയവരുടേയും പേരില്‍ കള്ളവോട്ട് നടന്നുവെന്ന് ആരോപിച്ച സുരേന്ദ്രന് ഒന്നുപോലും തെളിയിക്കാനുമായിട്ടില്ല. പരേതരെന്ന് സുരേന്ദ്രന്‍ ആരോപിച്ചവരില്‍ ചിലരാകട്ടെ കോടതി അയച്ച സമന്‍സ് കൈപ്പറ്റുകയും ചെയ്തു. അതിനിടെ ഒരു പരേതന്‍ കോടതിയില്‍ നേരിട്ടെത്തുകയും ചെയ്തു.

നടിയുടെ അഴുകിയ മൃതദേഹം...!! താരം കൊല്ലപ്പെട്ടതിന് പിന്നിൽ...!! ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്..!!

bjp

മഞ്ചേശ്വരം മണ്ഡലത്തിലെ മുപ്പത്തിയേഴാം ബൂത്തിലെ എണ്ണൂറാമത്തെ വോട്ടറായ അഹമ്മദ് കുഞ്ഞിയാണ് കോടതിയില്‍ ഹാജരായത്. താന്‍ ജീവിച്ചിരിപ്പുണ്ടെന്നും വോട്ടര്‍ പട്ടികയില്‍ പേരുണ്ടെന്നും വോട്ട് ചെയ്തിരുന്നുവെന്നും ഇദ്ദേഹം കോടതിയെ ബോധിപ്പിച്ചു.കള്ളവോട്ട് ആരോപിച്ച സമന്‍സ് അയച്ച അഞ്ച് പരേതരില്‍ 3 പേര്‍ സമന്‍സ് കൈപ്പറ്റി.ഉപ്പള സ്വദേശി അബ്ദുള്ള, ഇച്ചിലംപാടി സ്വദേശി ആയിശ എന്നിവരാണ് അഹമ്മദ് കുഞ്ഞിയെക്കൂടാതെ സമന്‍സ് കൈപ്പറ്റിയ പരേതര്‍. മാത്രമല്ല സുരേന്ദ്രന്‍ കോടതിയില്‍ സമര്‍പ്പിച്ച കള്ളവോട്ട് ലിസ്റ്റില്‍ ആയിശയുടെ പേര് രണ്ടിടത്താണ് ഉള്ളതും.

bjp

പരേതരായ അഞ്ച് പേരിലെ നാലാമന്‍ ബാംഗ്രഞ്ചേശ്വര്‍ സ്വദേശി ഹാജി അഹമ്മദ് ബാവ തിരഞ്ഞെടുപ്പിന് മുന്‍പേ മരിച്ചതാണ്. വോട്ട് രേഖപ്പെടുത്താത്ത ഇദ്ദേഹത്തിന്റെ പേരും ഉണ്ട് സുരേന്ദ്രന്റെ കള്ളവോട്ടുകാരുടെ ലിസ്റ്റില്‍.വിദേശത്ത് ഉള്ളവരുടെ പേരില്‍ മഞ്ചേശ്വരത്ത് കള്ളവോ്ട്ട് ചെയ്തുവെന്ന് സുരേന്ദ്രന്‍ ആരോപിക്കുന്നവരുടെ ലിസ്റ്റില്‍ ന്യൂനപക്ഷ മോര്‍ച്ച ഭാരവാഹിയായിരുന്ന അഷ്‌റഫും ഉണ്ട്. സുരേന്ദ്രന്‍ നല്‍കിയ ലിസ്റ്റ് പരിശോധിച്ച് കേന്ദ്രം നല്‍കിയ റിപ്പോര്‍ട്ട് കോടതി തളളിയിരുന്നു. പരിശോധിച്ച 26 പേരിൽ 20 പേരും വിദേശത്ത് ആയിരുന്നുവെന്നാണ് കേന്ദ്ര റിപ്പോർട്ട്.സുരേന്ദ്രന്‍ നല്‍കിയ ലിസ്റ്റ് പരിശോധിച്ച് കേന്ദ്രം നല്‍കിയ റിപ്പോര്‍ട്ടിലെ അവ്യക്തതകൾ ചൂണ്ടിക്കാട്ടി കോടതി തളളിയിരുന്നു.

English summary
K Surendran is failing to prove his allegations on Manjewsaram election
Please Wait while comments are loading...