• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

തനി വഴിയേ ശശി തരൂര്‍, നീക്കത്തിൽ ഞെട്ടി പാർട്ടി! കോണ്‍ഗ്രസില്‍ തരൂരിനെതിരെ അമര്‍ഷം പുകയുന്നു!

തിരുവനന്തപുരം: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ലോകത്ത് തന്നെ മികച്ച അഭിപ്രായം നേടിയിട്ടുളളതാണ് കേരള മോഡല്‍. മുഖ്യമന്ത്രി പിണറായി വിജയന്റെയും ആരോഗ്യമന്ത്രി കെകെ ശൈലജയുടേയും നേതൃത്വത്തില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങളെ പ്രമുഖ ലോകമാധ്യമങ്ങളടക്കം പുകഴ്ത്തുന്നു.

എന്നാല്‍ കേരളത്തില്‍ പ്രതിപക്ഷമായ കോണ്‍ഗ്രസ് സര്‍ക്കാരിനെ തുടര്‍ച്ചയായി കടന്നാക്രമിക്കുകയാണ്. സര്‍ക്കാര്‍ പരാജയമാണെന്ന് ആവര്‍ത്തിക്കുകയാണ്. കോണ്‍ഗ്രസ് നേതാക്കളുടെ കൂട്ടത്തില്‍ വേറിട്ട് നില്‍ക്കുന്നത് തിരുവനന്തപുരം എംപിയായ ശശി തരൂര്‍ മാത്രമാണ്. ഇതോടെ തരൂരിന് എതിരെ കോണ്‍ഗ്രസിനുളളില്‍ അമര്‍ഷം ശക്തമായിരിക്കുകയാണ്.

അഭിനന്ദിച്ച് തരൂർ

അഭിനന്ദിച്ച് തരൂർ

സംസ്ഥാനത്തിന്റെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളോട് തുടക്കം മുതല്‍ക്കേ സജീവമായി സഹകരിക്കുന്ന കോണ്‍ഗ്രസ് എംപിയാണ് ശശി തരൂര്‍. കൊവിഡ് പരിശോധനയ്ക്ക് വേണ്ടി തരൂര്‍ റാപ്പിഡ് ടെസ്റ്റിംഗ് കിറ്റുകള്‍ അടക്കം എത്തിച്ചതിനെ മുഖ്യമന്ത്രി തന്നെ അഭിനന്ദിച്ചിരുന്നു. കേരളം നടത്തുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങളെ തരൂര്‍ അഭിനന്ദിക്കാനും മടി കാട്ടിയിട്ടില്ല.

പൊരിഞ്ഞ പോര്

പൊരിഞ്ഞ പോര്

എന്നാല്‍ തരൂരിന്റെ പാര്‍ട്ടിയായ കോണ്‍ഗ്രസ് സംസ്ഥാന സര്‍ക്കാരിനെ വിടാതെ ആക്രമിച്ച് കൊണ്ടിരിക്കുകയാണ്. സ്പ്രിംക്ലര്‍ മുതല്‍ വാളയാര്‍ പ്രശ്‌നം വരെ സര്‍ക്കാരിനെ കടന്നാക്രമിക്കുകയാണ് ചെന്നിത്തലയും കൂട്ടരും. നേതാക്കള്‍ തമ്മിലുളള വാക്‌പോര് കൂടാതെ സോഷ്യല്‍ മീഡിയയില്‍ കോണ്‍ഗ്രസിന്റെയും സിപിഎമ്മിന്റെയും അണികള്‍ തമ്മില്‍ പൊരിഞ്ഞ പോര് നടക്കുന്നു.

കോൺഗ്രസിന് ഞെട്ടൽ

കോൺഗ്രസിന് ഞെട്ടൽ

ഏറ്റവും ഒടുവില്‍ 5 കോണ്‍ഗ്രസ് ജനപ്രതിനിധികളെ ക്വാറന്റൈന്‍ ചെയ്തതും രാഷ്ട്രീയ പ്രേരിതമാണ് എന്ന ആരോപണത്തിലെത്തി നില്‍ക്കുകയാണ് കോണ്‍ഗ്രസ്. പ്രമുഖ നേതാക്കളെല്ലാം ഒന്ന് വീതം മൂന്ന് നേരം പത്ര സമ്മേളനം വിളിച്ച് സര്‍ക്കാര്‍ പരാജയമാണെന്ന് ആവര്‍ത്തിക്കുകയാണ്. അതിനിടെയാണ് ശശി തരൂരിന്റെ നീക്കം കോണ്‍ഗ്രസിനെ ഞെട്ടിച്ചിരിക്കുന്നത്.

പ്രശംസിച്ച് ലേഖനം

പ്രശംസിച്ച് ലേഖനം

കൊവിഡ് കാലത്ത് മികച്ച പ്രവര്‍ത്തനം നടത്തുന്ന ആരോഗ്യമന്ത്രി കെകെ ശൈലജയെ പുകഴ്ത്തി തരൂര്‍ രംഗത്ത് വന്നിരിക്കുകയാണ്. പ്രമുഖ ബ്രിട്ടീഷ് മാധ്യമമായ ദി ഗാര്‍ഡിയനില്‍ വന്ന ശൈലജ ടീച്ചറുടെ അഭിമുഖം ട്വിറ്ററില്‍ പങ്കുവെച്ച് കൊണ്ടാണ് ശശി തരൂര്‍ അഭിനന്ദനം അറിയിച്ചിരിക്കുന്നത്. കെകെ ശൈലജയെ റോക്‌സ്റ്റാര്‍ എന്ന് വിശേഷിപ്പിക്കുന്ന ലേഖനാണ് തരൂര്‍ പങ്ക് വെച്ചിരിക്കുന്നത്.

ശൈലജ ടീച്ചര്‍ സര്‍വ്വവ്യാപി

ശൈലജ ടീച്ചര്‍ സര്‍വ്വവ്യാപി

ഗാര്‍ഡിയനില്‍ വന്ന ലേഖനം മികച്ചതാണെന്ന് തരൂര്‍ പറയുന്നു. ആരോഗ്യമന്ത്രിയായ കെകെ ശൈലജ ടീച്ചര്‍ സര്‍വ്വവ്യാപിയാണെന്ന് തരൂര്‍ കുറിച്ചു. മികച്ച പ്രവര്‍ത്തനങ്ങളാണ് ആരോഗ്യമന്ത്രി കാഴ്ച വെക്കുന്നത്. മന്ത്രി അംഗീകാരം അര്‍ഹിക്കുന്നുവെന്നും തരൂരിന്റെ ട്വീറ്റില്‍ പറയുന്നു. അതേസമയം കേരള സമൂഹവും ജനങ്ങളുമാണ് യഥാര്‍ത്ഥ ഹീറോകള്‍ എന്നും തരൂരിന്റെ ട്വീറ്റില്‍ പറയുന്നു.

കോണ്‍ഗ്രസില്‍ വലിയ എതിര്‍പ്പ്

കോണ്‍ഗ്രസില്‍ വലിയ എതിര്‍പ്പ്

സംസ്ഥാന സര്‍ക്കാരുമായി പ്രതിപക്ഷം ഏറ്റുമുട്ടുന്നതിനിടെ അഭിനന്ദനവുമായി തരൂര്‍ രംഗത്ത് വന്നത് കോണ്‍ഗ്രസില്‍ വലിയ എതിര്‍പ്പിന് കാരണമായിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. തരൂരിന്റെ നടപടി ജാഗ്രതക്കുറവാണ് എന്നാണ് പാര്‍ട്ടിക്കുളളില്‍ വിമര്‍ശനം ഉയര്‍ന്നിരിക്കുന്നത്. നേരത്തെ തന്നെ കോണ്‍ഗ്രസില്‍ പലര്‍ക്കും തരൂര്‍ അനഭിമതനാണ്.

മുല്ലപ്പളളി രാമചന്ദ്രനെ അറിയിച്ചു

മുല്ലപ്പളളി രാമചന്ദ്രനെ അറിയിച്ചു

ജനപ്രതിനിധികളുടെ ക്വാറന്റൈന്‍ ആരോഗ്യ വകുപ്പ് നിര്‍ദേശിച്ച് രാഷ്ട്രീയ പ്രതികാരമാണ് എന്ന് പ്രതിപക്ഷം ആരോപിക്കുമ്പോഴാണ് തരൂര്‍ ആരോഗ്യ വകുപ്പ് മന്ത്രിയെ പുകഴ്ത്തി രംഗത്ത് എത്തുന്നത്. ഇതിലുളള അതൃപ്തി കോണ്‍ഗ്രസിലെ ഒരു വിഭാഗം കെപിസിസി അധ്യക്ഷനായ മുല്ലപ്പളളി രാമചന്ദ്രനെ അറിയിച്ചിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത്തരം നീക്കങ്ങളില്‍ നിന്ന് തരൂര്‍ വിട്ട് നില്‍ക്കണം എന്നാണ് ഇവരുടെ ആവശ്യം.

പുകഴ്ത്തുന്നത് അംഗീകരിക്കാനാവില്ല

പുകഴ്ത്തുന്നത് അംഗീകരിക്കാനാവില്ല

2021ല്‍ സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. ഇത് കൂടി മുന്നില്‍ കണ്ട് കൊണ്ടാണ് കോണ്‍ഗ്രസ് അടക്കമുളള പ്രതിപക്ഷം സര്‍ക്കാരിനെയും സിപിഎമ്മിനേയും കടന്നാക്രമിക്കുന്നത്. ഈ ഘട്ടത്തില്‍ കോണ്‍ഗ്രസ് പക്ഷത്ത് നിന്നൊരാള്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ പുകഴ്ത്തുന്നത് അംഗീകരിക്കാനാവില്ലെന്നാണ് നേതാക്കളുടെ വികാരം. അതേസമയം ശശി തരൂരിന്റെ നടപടിയെ സോഷ്യല്‍ മീഡിയ അഭിനന്ദിക്കുകയാണ്.

English summary
Shashi Tharoor MP praises Health Minister KK Shailaja
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X