തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

യുവാവിനെ വെട്ടിവീഴ്ത്തി 65,000രൂപ തട്ടി; രണ്ടുപേർ പിടിയിൽ, അറസ്റ്റിലായത് ആറ്റിങ്ങലിലെ ഗുണ്ട സംഘത്തിലെ അംഗങ്ങൾ!

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: യുവാവിനെ പട്ടാപ്പകൽ നടുറോഡിൽ വെട്ടിവീഴ്ത്തി അപകട ഇൻഷ്വറൻസ് ആനുകൂല്യമായി ലഭിച്ച പണം കവർന്നു. പെരുങ്കുളം മെഷീൻ കോളനിയിൽ വർഗീസിനാണ് വെട്ടേറ്റത്. തലയ്ക്കും മുതുകത്തും ആഴത്തിൽ വെട്ടേറ്റ ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

നി​യ​ന്ത്ര​ണം വി​ട്ട സ്വ​കാ​ര്യ ബ​സ് നാ​വി​ക സേ​ന​യു​ടെ അ​തീ​വ സു​ര​ക്ഷാ മേ​ഖ​ല​യി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റി; 15 പേ​ർ​ക്കു പ​രു​ക്ക്നി​യ​ന്ത്ര​ണം വി​ട്ട സ്വ​കാ​ര്യ ബ​സ് നാ​വി​ക സേ​ന​യു​ടെ അ​തീ​വ സു​ര​ക്ഷാ മേ​ഖ​ല​യി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റി; 15 പേ​ർ​ക്കു പ​രു​ക്ക്

ഇന്നലെ വൈകുന്നേരം 5ന് ആറ്റിങ്ങലിനടുത്ത് മണനാക്കിന് സമീപമായിരുന്നു സംഭവം. സംഭവവുമായി ബന്ധപ്പെട്ട് ആറ്റിങ്ങലിലെ കുപ്രസിദ്ധ ഗുണ്ടകളായ സിബി, കടകമ്പള്ളി ബിജു എന്നിവരുടെ സംഘത്തിലുൾപ്പെട്ട ബാബു, രഞ്ജിത്ത് എന്നിവരെ ആറ്റിങ്ങൽ ഡിവൈ.എസ്.പി ഫേമസ് വർഗീസിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടി.

Thiruvananthapuram

2002ൽ നടന്ന സുന്ദരേശൻ വധക്കേസിൽ ആറാം പ്രതിയാണ് വെട്ടേറ്റ വർഗീസ്. ഇയാൾക്ക് ഏതാനും വർഷം മുമ്പുണ്ടായ വാഹന അപകടത്തിൽ പരിക്കേറ്റതിന്റെ ക്ളെയിം ആനുകൂല്യമായി 65,000 രൂപ ഇവ്വലെ ലഭിച്ചു. പണവുമായി ആറ്റിങ്ങലിലെ ഒരു കടയിലെത്തി അലമാരയും ഫ്രിഡ്ജും വാങ്ങാൻ വിലപേശുന്നതിനിടെ ആറ്റിങ്ങലിൽ ആട്ടോ ഡ്രൈവറും പരിചയക്കാരനുമായ ബാബുവിനെ കാണാനിടയായി.

മദ്യലഹരിയിലായിരുന്ന വർഗീസിന്റെ പക്കലുളള പണം ശ്രദ്ധയിൽപ്പെട്ട ബാബു വിവരം സിബിയുടെയും ബിജുവിന്റെയും സംഘത്തെ അറിയിച്ചു. വർഗീസിനെ പിന്തുടർന്ന് മണനാക്കിലെത്തിയ സംഘം അവിടെ ഒരുവീട്ടിലേക്ക് ഇയാൾ പോകും വഴി പിന്തുടർന്നെത്തി വെട്ടിവീഴ്ത്തിയശേഷം പണവുമായി രക്ഷപ്പെടുകയായിരുന്നു.

നാട്ടുകാർ അറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ പൊലീസാണ് വർഗീസിനെ ആശുപത്രിയിലെത്തിച്ചത്. അക്രമികൾ പണവുമായി രക്ഷപ്പെട്ട ആട്ടോയുടെ നമ്പർ ലഭിച്ചതനുസരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ബാബുവും രഞ്ജിത്തും പിടിയിലായത്. മറ്ര് പ്രതികൾക്കായി തെരച്ചിൽ തുടർന്നുവരികയാണ്.

Thiruvananthapuram
English summary
Gunda gang members arrested in Attingal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X