തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പുതിയ ബജറ്റില്‍ പുതിയ പ്രതീക്ഷ; ഇനിയും നടപ്പിലാക്കാത്ത ഓഖി ദുരിതാശ്വാസ വാഗ്ദാനങ്ങള്‍

Google Oneindia Malayalam News

തിരുവനന്തപുരം: 2019 ലെ കേരള ബജറ്റ് തയ്യാറായി, ബജറ്റ് പ്രഖ്യാപനത്തിനൊരുങ്ങുമ്പോള്‍ നെഞ്ചിടിപ്പോടെ ഇരിക്കുന്നത് കേരളത്തിലെ മത്സ്യത്തോഴിലാളി സമൂഹമാണ്. ഈ ബജറ്റില്‍ കേരള സര്‍ക്കാര്‍ എന്താണ് മത്സ്യത്തൊഴിലാളി സമൂഹത്തിന് മാറ്റിവയ്ക്കുന്നതെന്ന് നോക്കി കാണേണ്ട വിഷയമാണ്. ഓഖി ദുരന്തം നാശം വിതച്ച കടലോരത്തെ മത്സ്യത്തൊഴിലാളികളുടെ ജീവിത്തിന് പുതിയ പ്രതീക്ഷകളാണ് ബജറ്റ് സമ്മാനിക്കുക. കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച പലതും പാഴായ പദ്ധതിയില്‍ അവശേഷിക്കുന്നുണ്ട്. ഇതിനാല്‍ തന്നെ തിരുവനന്തപുരത്തെ മത്സ്യത്തൊഴിലാളികള്‍ ആശങ്കയിലാണ്.

മത്സ്യത്തൊഴിലാളികള്‍ക്ക് സുരക്ഷയും കെട്ടുറപ്പുള്ള താമസസ്ഥലവും ഉറപ്പാക്കി ഓഖി ദുരിതാശ്വാസഫണ്ട് കഴിഞ്ഞ ബജറ്റില്‍ വകയിരുത്തിയെങ്കിലും അതില്‍ മത്സ്യത്തൊഴിലാളികള്‍ തൃപ്തരല്ല. വലിയതുറയിലെ മത്സ്യത്തൊഴിലാളികള്‍ ഇതില്‍ അതൃപ്തരാണ്. കഴിഞ്ഞ ബജറ്റില്‍ മെഡിക്കല്‍ കിറ്റും മറൈന്‍ ആംബുലന്‍സും പ്രഖ്യാപിച്ചെങ്കിലും നടപ്പില്‍ വരുത്തിയിട്ടില്ല. അതിനാല്‍ ഇത്തവണത്തെ സംസ്ഥാന ബജറ്റില്‍ വാഗ്ദാനങ്ങള്‍ നടപ്പിലാക്കണമെന്നാണ് മത്സ്യത്തൊഴിലാളികളുടെ ആവശ്യം. എന്നാല്‍ ഒഖി ദുരന്തത്തിന്റെ ദുരിതാശ്വാസ നടപടികള്‍ ദീര്‍ഘകാല അടിസ്ഥാനത്തിലാണ് പൂര്‍ത്തിയാക്കുകയെന്നും അതിനാലാണ് കാലതാമസമെന്നും ഫിഷറീസ് ഡിപ്പാര്‍ട്ട്‌മെന്റ് ഉദ്യോഗസ്ഥര്‍ പറയുന്നു.

okhi

1000 ലൈഫ് ജാക്കറ്റ് മത്സ്യത്തൊഴിലാളികള്‍ക്ക് നല്‍കാന്‍ മുന്‍ ബജറ്റില്‍ പരാമര്‍ശമുണ്ടായിരുന്നു. എന്നാല്‍ ഇതിന്റെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാകാന്‍ തന്നെ 45 ദിവസമെടുത്തു. കാരണം ഗുണമേന്മ ഉറപ്പാക്കേണ്ടത് ആവശ്യമാതിനാലാണ് ഈ കാലതാമസം എന്നും പറയുന്നു. ദിശാ നിര്‍ണയ സൂചികകളും ഇവര്‍ക്ക് നല്കി വരുന്നുണ്ട്. 30 ഉപകരണങ്ങള്‍ നല്കിയെന്നും ഇത് പ്രാരംഭഘട്ടത്തിലാണെന്നും ഫിഷറീസ് മന്ത്രാലയത്തിന്റെ പ്രൈവറ്റ് സെക്രട്ടറി കെ ശ്രീധരന്‍ നമ്പൂതിരി പറയുന്നു. 110 കോടിയില്‍ 108 കോടി രൂപ ലഭിച്ചെന്നും പറയുന്നു.

ഓഖി ദുരന്തത്തില്‍ മരിച്ച മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് 53 ലക്ഷം വക.ിരുത്തിയെന്നും 2030 വരെ സാമ്പത്തിക സഹായം നല്കുമെന്നും എല്‍കെജി മുതല്‍ ഡിഗ്രി വരെ ഉള്ള കുട്ടികളുടെ വിദ്യാഭ്യാസത്തിനായാണ്‌തെന്നും പറയുന്നു. ഐസിയു സൗകര്യങ്ങള്‍ അടക്കമുള്ള ആംബുലന്‍സാണ് മറൈന്‍ ആംബുലന്‍സ് എന്നും 8 കോടിയാണ് ഇതിന്റെ ചിലവെന്നും പറയപ്പെടുന്നു. പുനരധിവാസത്തിനാണ് മുന്‍ഗണന നല്കുന്നതെന്നും പറയുന്നു. അതേ സമയം ഓഖി ദുരിതബാധിതര്‍ക്ക് കടാശ്വാസം നല്കാനാണ് പ്രഥമ പരിഗണന നല്കുന്നതെന്നും കൂടുതല്‍ ഫ്‌ളാറ്റുകള്‍ മുട്ടത്തറയിലും കാരോടുമ നല്കുമെനന്ും കെ ശ്രീധരന്‍ പറയുന്നു. കടല്‍ ഭിത്തിക്ക് പുറമേ മറ്റ് സുരക്ഷയും മത്സ്യത്തൊഴിലാളികള്‍ക്ക് ഒരുക്കുമെന്നും പറയുന്നു.

Thiruvananthapuram
English summary
The coming Kerala budget gives more hope for fishermen who were affected by Okhi cyclone
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X