തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തദ്ദേശ തിരഞ്ഞെടുപ്പ്‌; തെക്കന്‍ കേരളം നാളെ പോളിങ്‌ ബൂത്തിലേക്ക്‌

Google Oneindia Malayalam News

തിരുവനന്തപുരം; തെക്കന്‍ കേരളം നാളെ പോളിങ്‌ ബൂത്തിലേക്ക്‌. കൂട്ടലും കിഴിക്കലുമായി മുന്നണികള്‍ അവസാന മണിക്കൂറിലേക്ക്‌ കടന്നിരിക്കുകയാണ്‌. ഒന്നാം ഘട്ട തിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം അവസാനിച്ചതോടെയാണ്‌ സ്ഥാനാര്‍ഥികള്‍ വോട്ട്‌ ഉറപ്പിക്കാനുള്ള പരക്കം പാച്ചില്‍ ആരംഭിച്ചത്‌.

അവസാന മണിക്കൂറുകളില്‍ യുഡിഎഫും എല്‍ഡിഎഫും പരസ്‌പരം ബിജെപി ബന്ധത്തെപ്പറ്റി പഴിചാരിയപ്പോള്‍ പ്രചാരണത്തിലെ പിണറായി വിജയന്റെ അഭാവമായിരുന്നു തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ കക്ഷികള്‍ ആയുധമാക്കിയത്‌. യുഡിഎഫും എല്‍ഡിഎഫും തമ്മിലാണ്‌‌ അവിശുദ്ധ കൂട്ടുകെട്ടുള്ളതെന്ന്‌ ബിജെപി നേതാക്കളും അവസാന മണിക്കൂറുകളില്‍ ആരോപണവുമായെത്തി.

elect

അവസാന ദിവസത്തില്‍ പരമാവധി വോട്ടര്‍മാരെ കണ്ട്‌ സ്ഥാനാര്‍ഥികളും ഒപ്പം ആരോപണം ഉന്നയിക്കാനാണ്‌ നേതാക്കള്‍ സമയം കണ്ടെത്തിയത്‌. ത്രികോണ പോരട്ടം നടക്കുന്ന സ്ഥലങ്ങളില്‍ ആരോപണ പ്രത്യരോപണങ്ങളുമായി മൂന്ന്‌ മുന്നണികളിലേയും നേതാക്കള്‍ അവസാന ദിവസം സജീവമായി. ദേശീയ അന്വേഷണ ഏജന്‍സികളെ പിന്തുണക്കുന്ന ബിജെപിയും കോണ്‍ഗ്രസും ഒരേ തൂവല്‍ പക്ഷികളാണെന്ന്‌ സിപിഎമ്മും, കോണ്‍ഗ്രസും ആരോപിക്കുന്നു. സിപിഎമ്മും ബിജെപിയും തമ്മില്‍ അവിശുദ്ധ കൂട്ടുകെട്ട്‌ ഈ തിരഞ്ഞെടുപ്പില്‍ ഉണ്ടാക്കിയെന്ന്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരും ആരോപിച്ചു. പരസ്യപ്രകടനത്തിന്റെ അവസാന മണിക്കൂറുകളില്‍ അഴിമതി ആരോപണങ്ങളും ചര്‍ച്ചയായി.

Recommended Video

cmsvideo
Actress Anusree campaigns for UDF candidate in Pathanamthitta | Oneindia Malayalam

പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല ഉടന്‍ ജയിലറയിലാകുമെന്ന്‌ സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഖവന്‍ മുന്നറിയിപ്പ്‌ നല്‍കി. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഒരുമിച്ച്‌ ജയിലിലാവുമെന്ന്‌ ബിജെപി നേതാക്കളും പറഞ്ഞു. തിരഞ്ഞെടുപ്പിന്റെ അവസാന മണിക്കൂറുകളില്‍ രാഷ്ട്രീയ നേതാക്കള്‍ തമ്മിലുള്ള വാഗ്വാദങ്ങള്‍ക്കാണ്‌ തിരഞ്ഞെടുപ്പ്‌ ഗോധ സാക്ഷ്യം വഹിച്ചത്‌.

Thiruvananthapuram
English summary
Panchayat election; south kerala will go poling booth tomorrow
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X