മേപ്പാടി പോളിടെക്‌നിക്കിലെ അക്രമം: പ്രതികള്‍ക്ക് സംരക്ഷണം ഒരുക്കുന്നത് ടി സിദ്ദിഖ്: അപര്‍ണ ഗൗരി
വയനാട്: വയനാട് മേപ്പാടി കോളേജിലെ ആക്രമണ കേസിലെ പ്രതികള്‍ക്ക് സംരക്ഷണം ഒരുക്കുന്നത് കല്‍പ്പറ്റ എം എല്‍ എ ടി സിദ്ദിഖാണെന്ന് എസ് എഫ് ഐ നേതാവ് അപര്‍മ ഗൗരി. ട്രാബിയോക്ക് ലഹരിമാഫിയ സംഘത്തെ ചേര്‍ത്ത് പിടിക്കുന്നത് ക്യാമ്പസിലെ കെഎസ്യു-എംഎസ്എഫ് പ്രവര്‍ത്തകരാണ്. ആക്രമണക്കേസില്‍ അറസ്റ്റ് ചെയ്യപ്പെടുന്ന പ്രതികള്‍ക്കായി സമരം സംഘടിപ്പിക്കുന്നത് യുഡിഎഫ് നേതൃത്വമാണെന്നും അപര്‍ണ ഗൗരി പറഞ്ഞു.
മേപ്പാടി പോളിടെക്‌നിക്കിലെ ട്രാബിയോക്ക് എന്ന ഗ്യാങ്ങിലെ 27 പേര്‍ നിരന്തരമായി ലഹരി ഉപയോഗിക്കുന്നവരും , നിരന്തരം സംഘര്‍ഷം സൃഷ്ടിക്കുന്നവരുമാണ് . വ്യത്യസ്ഥ പശ്ചാത്തലത്തില്‍ നിന്ന് വരുന്ന വിദ്യാര്‍ത്ഥികള്‍ ഈ ലഹരി മാഫിയുടെ ഭാഗമാകുന്നതോടെ ക്രിമിനല്‍ സ്വഭാവത്തിലേക്ക് മാറുകയാണ്.
ഇത്തരം വിദ്യാര്‍ത്ഥികള്‍ക്ക് എതിരെ ശക്തമായ നിലപാട് സ്വീകരിച്ച എസ് എഫ് ഐയാണ് ഇവരുടെ ഒന്നാമത്തെ ശത്രുക്കള്‍.... എസ് എഫ് ഐയായത് കൊണ്ടും ഈ ലഹരി സംഘത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ച് എസ് എഫ് ഐ പലതവണ ഇവരെ നിയമത്തിന് മുന്നില്‍ കൊണ്ടു വരാന്‍ ശ്രമിച്ചതിനാലാണ് എന്നെ ഇവര്‍ അക്രമിച്ചതെന്ന് അപര്‍ണ ഗൗരി പറയുന്നു. അപര്‍ണയുടെ വാക്കുകളിലേക്ക്..
ട്രാബിയോക്ക് ലഹരിമാഫിയ - എം എസ് എഫ് - കെ എസ് യു കൂട്ട്‌കെട്ടിന്റെ അക്രമങ്ങള്‍ക്ക് കീഴടങ്ങുന്നവരല്ല ഞങ്ങളാരും...
മേപ്പാടി പോളിടെക്‌നിക്കിലെ ട്രാബിയോക്ക് എന്ന ഗ്യാങ്ങിലെ 27 പേര്‍ നിരന്തരമായി ലഹരി ഉപയോഗിക്കുന്നവരും , നിരന്തരം സംഘര്‍ഷം സൃഷ്ടിക്കുന്നവരുമാണ് ..... വ്യത്യസ്ഥ പശ്ചാത്തലത്തില്‍ നിന്ന് വരുന്ന വിദ്യാര്‍ത്ഥികള്‍ ഈ ലഹരി മാഫിയുടെ ഭാഗമാകുന്നതോടെ ക്രിമിനല്‍ സ്വഭാവത്തിലേക്ക് മാറുകയാണ്. ഇത്തരം വിദ്യാര്‍ത്ഥികള്‍ക്ക് എതിരെ ശക്തമായ നിലപാട് സ്വീകരിച്ച എസ് എഫ് ഐയാണ് ഇവരുടെ ഒന്നാമത്തെ ശത്രുക്കള്‍.... എസ് എഫ് ഐ യായത് കൊണ്ടും ഈ ലഹരി സംഘത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ച് എസ് എഫ് ഐ പലതവണ ഇവരെ നിയമത്തിന് മുന്നില്‍ കൊണ്ടു വരാന്‍ ശ്രമിച്ചതിനാലാണ് എന്നെ ഇവര്‍ അക്രമിച്ച് ....
ഈ ഗ്യാങ്ങിന്റെ എസ് എഫ് ഐയോടുള്ള ശത്രുത നന്നായി അറിയുന്ന ഈ ഗ്യാങ്ങിന്റെ ഭാഗമായ എം എസ് എഫ് - കെ എസ് യു നേതാക്കളായി അതുല്‍ കെ.ടി യുടെയും രശ്മിലിന്റെയും നേതൃത്വത്തില്‍ ഈ ലഹരി സംഘത്തെ എസ് എഫ് ഐ ക്കാരെ അക്രമിക്കാന്‍ ബോധപൂര്‍വ്വം ഉപയോഗിക്കുകയാണ് ഉണ്ടായത്.... എന്തൊക്കെ ത്യാഗം സഹിക്കേണ്ടി വന്നാലും സമൂഹത്തിന് വിപത്തായ ഇത്തരം ഗ്യാങ്ങുകളെ ചെറുത്ത് തോല്‍പ്പിക്കാന്‍ ബാധ്യസ്ഥരാണ് ഞങ്ങള്‍ .......
ഈ പ്രതിരോധം തീര്‍ക്കുമ്പോഴും ഞങ്ങള്‍ മാധ്യമങ്ങളില്‍ നിന്ന് ഒരു സഹായവും ഔധാര്യവും പ്രതീക്ഷിക്കുന്നവരല്ല ഞങ്ങള്‍ , അതുകൊണ്ട് ഞാന്‍ അക്രമിക്കപ്പെട്ട് 5 ദിവസത്തിന് ശേഷം ശേഷം നിങ്ങള്‍ക്ക് ഉണ്ടായ ബോധോദയം ഞങ്ങളെ അത്ഭുതപ്പെടുത്തില്ല..... മനോരമയാകട്ടെ ഈ ലഹരിമാഫിയെ എസ് എഫ് ഐ യില്‍ എത്തിക്കാനുള്ള കഠിനശ്രമത്തിലാണ് .... ഇതില്‍ ഉള്ള അഭി എന്ന വിദ്യാര്‍ത്ഥിയെക്കുറിച്ചുള്ള ചോദ്യത്തിന് ഞാന്‍ നല്‍കിയ മറുപടി മാത്രം അടര്‍ത്തിമാറ്റി വാര്‍ത്തയാക്കുകയാണ് ..... ഈ 27 അംഗ മാഫിയ സംഘത്തിന്റെ എസ് എഫ് ഐ വിരുദ്ധതയെ സമര്‍ത്ഥമായി ഉപയോഗിച്ച് എസ് എഫ് ഐ ക്കാരെ അക്രമിക്കാന്‍ ഉപയോഗിച്ച എം എസ് എഫ് - കെ എസ് യു ന്റെ രാഷ്ട്രീയം ഇവര്‍ക്ക് വാര്‍ത്തയല്ല .... ഇവര്‍ കെ എസ് യു - എം എസ് എഫ് ന്റെ പ്രകടനത്തില്‍ പങ്കെടുക്കുന്ന ഫേട്ടോയും , കോണ്‍ഗ്രസ് എം എല്‍ എക്ക് ഒപ്പമുള്ള ഫോട്ടോയും വാര്‍ത്തയല്ല ......
തിരഞ്ഞടുപ്പിന് ശേഷം ഇവര്‍ വിളിച്ച മുദ്രാവാക്യവും അവര്‍ക്ക് വാര്‍ത്തയല്ല ..... ഇവരിപ്പെട്ടവരുടെയും കോളേജ് യൂണിയന്‍ ചെയര്‍മാന്റെയും റൂമില്‍ നിന്ന് മോക്ഷണ വസ്തുക്കള്‍ കിട്ടിയതും ഇവര്‍ക്ക് വാര്‍ത്തയല്ല .... ഈ 27 ല്‍ ആരെങ്കിലും ഈ ലഹരി സംഘത്തില്‍ ഉള്‍പ്പെടുന്നതിന് മുമ്പ് ഇടതു രാഷ്ട്രിയത്തിന്റെ ഭാഗമാണോ എന്ന തിരച്ചിലിലാണവര്‍......
ഞങ്ങള്‍ എസ് എഫ് ഐ എന്തായാലും നിലനില്‍പ്പിനായി നിലപാട് എടുക്കുന്നവരല്ല .... ഞങ്ങള്‍ ഈ അരാജക കൂട്ടത്തിനെതിരെ നിലനില്‍പ്പ് നോക്കാതെ നിലപാട് എടുത്തവരാണ് ..... നിലനില്‍പ്പിനായി ഈ അരാജക കൂട്ടത്തെ ചേര്‍ത്ത് പിടിച്ചത് കെ എസ് യു - എം എസ് എഫ് ആണ് ....
സംരക്ഷണം ഒരുക്കുന്നത് കല്‍പ്പറ്റ എം എല്‍ എ ടി സിദ്ധിക്കാണ് ....
അറസ്റ്റ് ചെയ്യപ്പെടുന്ന പ്രതികള്‍ക്കായി സമരം സംഘടിപ്പിക്കുന്നത് യു ഡി എഫ് ആണ് .....
മാധ്യമം കാണുന്നില്ലങ്കിലും
ഞാനും എന്റെ പ്രസ്ഥാനവും ശക്തമായി ഇതിനെ പറ്റി പറയുകതന്നെ ചെയ്യും... ഇതിനെതിരെ ഇനിയും പ്രതിരോധം തീര്‍ക്കുക തന്നെ ചെയ്യും