വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സോഷ്യല്‍ മീഡിയയില്‍ കപടവാര്‍ത്തകള്‍ക്കെതിരെ കണ്ണന്താനം: ഭവിഷ്യത്തുകള്‍ അറിയുന്നില്ലെന്ന്!

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: സോഷ്യല്‍മീഡിയയില്‍ കപടവാര്‍ത്തകള്‍ സൃഷ്ടിക്കുന്നവര്‍ അതിന്റെ ഭവിഷ്യത്തുകള്‍ തിരിച്ചറിയുന്നില്ലെന്ന് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. ഇത്തരം മെസേജുകള്‍ ഫോര്‍വേര്‍ഡ് ചെയ്യുന്നത് കുറ്റകരമാണെന്ന് ഇക്കൂട്ടര്‍ മനസിലാക്കണമെന്നും മന്ത്രി ഓര്‍മ്മിപ്പിച്ചു. കൃഷി, ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹ്യക്ഷേമം, ഊര്‍ജ്ജം, ഇ-ഭരണം എന്നീ മേഖലകളിലെ വിവരങ്ങള്‍ ജനങ്ങള്‍ക്ക് ഇന്റര്‍നെറ്റിലൂടെ ലഭ്യമാക്കുന്നതിനുള്ള പോര്‍ട്ടല്‍ വികാ സ്പീഡിയയെ സംബന്ധിച്ച ശില്‍പ്പശാല ജില്ലാ ആസൂത്രണഭവന്‍ എ പി ജെ ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വികാസ്പീഡിയ പരിചയപ്പെടുത്തല്‍, ജില്ലകളിലെ പ്രവര്‍ത്തന പുരോഗതി, ഭാവി പരിപാടികള്‍, പോര്‍ട്ടലിലേക്ക് വിവരങ്ങള്‍ അപ്‌ലോഡ്‌ചെയ്യുന്നത് കമ്മ്യൂണിറ്റി പ്രസന്റേഷന്‍ എന്നിവയും ശില്‍പ്പശാലയില്‍ ഉള്‍പ്പെടുത്തിയിരുന്നു. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള വിവരം ജനങ്ങളിലെത്തിക്കുന്ന വികാ സ്പീഡിയയുടെ പ്രവര്‍ത്തനം പ്രോത്സാഹനമര്‍ഹിക്കുന്നതാണെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച എം.ഐ. ഷാനവാസ് എം.പി അറിയിച്ചു.

vikaspedia

സംസ്ഥാന ഐടി മിഷന്‍ ഡയറക്ടര്‍ ശ്രീറാം സാംമ്പശിവ റാവു വികാസ്പീഡിയ പൈലറ്റ് സെന്ററുകളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. പിഎന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ വൈസ്‌ചെയര്‍മാന്‍ എന്‍. ബാലഗോപാല്‍ ഡിജിറ്റല്‍ വായനാ ക്യാംപയിന്‍ ഉദ്ഘാടനം ചെയ്തു. വയനാട് സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി ഡയറക്ടര്‍ ഫാ. പോള്‍ കൂട്ടാല റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വികാസ്പീഡിയ പ്രോജക്റ്റ് ഡയറക്ടര്‍ എം. ജഗദീഷ് പോര്‍ട്ടലിന്റെ പ്രവര്‍ത്തനം വിശദീകരിച്ചു. മികച്ച പ്രവര്‍ത്തകനായി തെരഞ്ഞെടുക്കപ്പെട്ട വി.സി.പ്രമോദ് കുമാര്‍, എം.എസ്. ജെസ്ബിന്‍. എന്നിവര്‍ക്ക് ജില്ലാ കലക്ടര്‍ അവാര്‍ഡ് വിതരണം ചെയ്തു. ജില്ലാ ഇന്‍ഫര്‍മാറ്റിക്‌സ് ഓഫീസര്‍ ഇ.കെ. സൈമണ്‍, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് അസി. എഡിറ്റര്‍ എന്‍. സതീഷ് കുമാര്‍ ആശംസയര്‍പ്പിച്ചു. വികാസ്പീഡിയ സംസ്ഥാന കോഓര്‍ഡിനേറ്റര്‍ സി.വി.ഷിബു സ്വാഗതവും ഇഗവേണന്‍സ് സൊസൈറ്റി ജില്ലാ പ്രൊജക്റ്റ് മാനേജര്‍ ജെറിന്‍ സി. ബോബന്‍ നന്ദിയും പറഞ്ഞു.

Wayanad
English summary
wayanad local news alphons kannanthanam on social media fake news.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X