കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രിയങ്ക ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശം; ശരിയായ തീരുമാനമെന്ന് അഖിലഷ് യാദവ്, രാഹുലിന് അഭിനന്ദനവും

  • By Desk
Google Oneindia Malayalam News

ലഖ്നൗ: പ്രിയങ്ക ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശനത്തെ സ്വാഗതം ചെയ്ത് സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. പ്രിയങ്കയുടെ രാഷ്ട്രീയ പ്രവേശനം ശരിയായ തീരുമാനമാണെന്നും ശരിയായ തീരുമാനം എടുത്തതിന് കോണ്‍ഗ്രസിനും അവരുടെ അധ്യക്ഷനും അഭിനന്ദനങ്ങളെന്നും അദ്ദേഹം പറഞ്ഞു.

<strong>കോട്ടയത്ത് ഇത്തവണ ഉമ്മന്‍ ചാണ്ടിയിറങ്ങുമോ? മണ്ഡലം കോണ്‍ഗ്രസ്സിനോ കേരള കോണ്‍ഗ്രസ്സിനോ? ആർക്കറിയാം....</strong>കോട്ടയത്ത് ഇത്തവണ ഉമ്മന്‍ ചാണ്ടിയിറങ്ങുമോ? മണ്ഡലം കോണ്‍ഗ്രസ്സിനോ കേരള കോണ്‍ഗ്രസ്സിനോ? ആർക്കറിയാം....

കോണ്‍ഗ്രസും ബിജെപിയും അഴിമതിയില് ഒരുപോലയാണെന്നും അതുകൊണ്ട് തന്നെ കോണ്‍ഗ്രസിനെ ഒപ്പം കൂട്ടുന്നില്ലെന്നായിരുന്നു ബിഎസ്പി എസ്പി സഖ്യ പ്രഖ്യാപനത്തിന് പിന്നാലെ മായാവതി പറഞ്ഞിരുന്നു. ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിനെ മാറ്റിനിര്‍ത്തി എസ്പി- ബിഎസ്‍പി സഖ്യം പ്രഖ്യാപിച്ചതിന് ശേഷമായിരുന്നു പ്രിയങ്ക ഗാന്ധിയെ രാഷ്ട്രീയത്തിലേക്ക് സ്വാഗതം ചെയ്തുകൊണ്ടുള്ള അഖിലേഷിന്റെ പ്രതികരണം.

Akhilesh Yadav

പ്രിയങ്കയുടെ രാഷ്ട്രീയ പ്രവേശനം വലിയ ആഘാതം ഉണ്ടാക്കില്ലെന്നും തങ്ങളുടെ സ്ഥാനാര്‍ത്ഥികളെ അത് ബാധിക്കില്ലെന്നുമായിരുന്നു എസ്പി-ബിഎസ്പി നേതാക്കൾ പറഞ്ഞിരുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരാണസി ഉൾപ്പെടുന്ന കിഴക്കൻ യുപിയുടെ ചുമതലയുള്ള പാർട്ടി ജനറൽ സെക്രട്ടറിയായാണ് പ്രിയങ്കയുടെ രാഷ്ട്രീയ പ്രവേശനം. ഏറ്റവുമധികം ലോക്സഭാ സീറ്റുകളുള്ള (80 സീറ്റ്) യുപിയിൽ ബിജെപിയെ നേർക്കുനേർ നേരിടാനും തങ്ങളെ ഒഴിവാക്കി രൂപീകരിച്ച എസ്പി – ബിഎസ്പി സഖ്യത്തിനു മുന്നിൽ പരിഭ്രമിക്കാതിരിക്കാനുമുള്ള കോൺഗ്രസിന്റെ വജ്രായുധമാണ് പ്രിയങ്ക.
English summary
Akhilesh Yadav welcomes Priyanka Gandhi's political debut
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X