കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ഷക സമരം: താങ്ങുവില ഉറപ്പ് നല്‍കുന്ന നിയമം കൊണ്ടുവരണം, കേന്ദ്ര സര്‍ക്കാരിനോട് രാകേഷ് ടിക്കായത്ത്

Google Oneindia Malayalam News

ദില്ലി: കര്‍ഷക സമരത്തെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ രംഗത്തെത്തിയിരുന്നു. കര്‍ഷക സമരം എന്തിന് വേണ്ടിയാണെന്ന് ആരും പറയുന്നില്ല. കര്‍ഷകര്‍ക്ക് വേണ്ടി ഒട്ടനവധി കാര്യങ്ങള്‍ ചെയ്ത സര്‍ക്കാരാണ് ഇതെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു. കൂടാതെ രാജ്യത്ത് താങ്ങുവിലയുണ്ടെന്നും പ്രധാനമന്ത്രി പാര്‍ലമെന്റില്‍ പറഞ്ഞിരുന്നു.

farmer

എന്നാല്‍ പ്രധാനമന്ത്രിയുടെ പ്രസ്താവന പുറത്തുവന്നതിന് പിന്നാലെ കേന്ദ്ര സര്‍ക്കാരിനോട് ചില ആവശ്യങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടികായത്ത്. കര്‍ഷകര്‍ക്ക് അവരുടെ ഉത്പന്നങ്ങള്‍ക്ക് താങ്ങുവില ഉറപ്പാക്കുന്ന നിയമം കൊണ്ടുവരണമെന്ന് രാകേഷ് ടിക്കായത്ത് ആവശ്യപ്പെട്ടു.

പിണറായി സര്‍ക്കാരിന് ഈ കണ്ണീര് കാണേണ്ട, എംപിമാരുടെ ഭാര്യമാര്‍ക്ക് സര്‍വകലാശാല ജോലി; തുറന്നടിച്ച് ചെന്നിത്തലപിണറായി സര്‍ക്കാരിന് ഈ കണ്ണീര് കാണേണ്ട, എംപിമാരുടെ ഭാര്യമാര്‍ക്ക് സര്‍വകലാശാല ജോലി; തുറന്നടിച്ച് ചെന്നിത്തല

താങ്ങുവില അവസാനിച്ചെന്ന് ഞങ്ങള്‍ എപ്പോഴാണ് പറഞ്ഞതെന്ന് രാകേഷ് ടിക്കായത്ത് ചോദിച്ചു. താങ്ങുവില നിയമം രൂപീകരിക്കണമെന്നാണ് ഞങ്ങള്‍ പറഞ്ഞത്. ആ നിയമം കൊണ്ടുവന്നാല്‍ രാജ്യത്തെ എല്ലാ കര്‍ഷകര്‍ക്കും പ്രയോജനമാകുമെന്നും രാകേഷ് ടിക്കായത്ത് വ്യക്തമാക്കി. താങ്ങുവില നിയമം നിലവില്‍ ഇല്ലാത്തതിനാല്‍ കച്ചവടക്കാര്‍ കര്‍ഷകരെ കൊള്ളയടിക്കുകയാണെന്നും ടിക്കായത്ത് വ്യക്തമാക്കി.

വിശ്വാസികള്‍ക്ക് അവരുടെ വിശ്വാസവുമായി മുന്നോട്ട് പോകാം, എല്ലാവരും അങ്ങനെയല്ലെന്ന് കാനം!!വിശ്വാസികള്‍ക്ക് അവരുടെ വിശ്വാസവുമായി മുന്നോട്ട് പോകാം, എല്ലാവരും അങ്ങനെയല്ലെന്ന് കാനം!!

അതേസമയം, കര്‍ഷകരോട് സമരം ചെയ്യുന്നത് അവസാനിപ്പിക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടിരുന്നു. ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് പറഞ്ഞ അദ്ദേഹം നിയമത്തിലെ കുറവ് പരിഹരിക്കാമെന്നും വ്യക്തമാക്കി. കര്‍ഷകരുമായുള്ള ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ എപ്പോഴും തയ്യാറാണെന്നും ഇക്കാര്യം മുന്‍പും പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം മുന്‍ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡയുടെ സേവനങ്ങളെ അദ്ദേഹം പുകഴ്ത്തി. കര്‍ഷകര്‍ക്കായി സ്വയം സമര്‍പ്പിച്ച വ്യക്തിയാണ് ദേവഗൗഡയെന്നും മോദി പറഞ്ഞു.

പൂഞ്ഞാറില്‍ പിസി ജോര്‍ജിനെ നേരിടാന്‍ ജോസഫില്ല, കോണ്‍ഗ്രസ് എത്തും, ഐ ഗ്രൂപ്പ് പിന്തുണയ്ക്കില്ല!!പൂഞ്ഞാറില്‍ പിസി ജോര്‍ജിനെ നേരിടാന്‍ ജോസഫില്ല, കോണ്‍ഗ്രസ് എത്തും, ഐ ഗ്രൂപ്പ് പിന്തുണയ്ക്കില്ല!!

ചെറുകിട കര്‍ഷകരാണ് രാജ്യത്ത് കൂടുതലുള്ളത്. 12 കോടി പേര്‍ക്ക് രണ്ട് ഹെക്ടറിനു താഴെ മാത്രമാണ് ഭൂമി. ചൗധരി ചരണ്‍ സിംഗും ചിന്തിച്ചത് ചെറുകിട കര്‍ഷകര്‍ക്ക് വേണ്ടിയാണ്. 6000 രൂപ വീതം നല്‍കുന്ന പദ്ധതി 10 കോടി കര്‍ഷകര്‍ക്ക് ഗുണം ചെയ്‌തെന്നും അദ്ദേഹം പറഞ്ഞു.

ആണുങ്ങള്‍ മാത്രമിരിക്കുന്ന വേദികള്‍: പ്രതികരിച്ച് പാര്‍വതി തിരുവോത്ത്, തെറ്റായ പ്രചരണമെന്ന് ഹണി റോസ്ആണുങ്ങള്‍ മാത്രമിരിക്കുന്ന വേദികള്‍: പ്രതികരിച്ച് പാര്‍വതി തിരുവോത്ത്, തെറ്റായ പ്രചരണമെന്ന് ഹണി റോസ്

കമ്മ്യൂണിസ്റ്റു പാർട്ടി പിരിച്ചുവിടണം, നേതാക്കൾക്ക് കാശിക്ക് പോകാം; രൂക്ഷവിമർശനവുമായി കെ സുരേന്ദ്രൻകമ്മ്യൂണിസ്റ്റു പാർട്ടി പിരിച്ചുവിടണം, നേതാക്കൾക്ക് കാശിക്ക് പോകാം; രൂക്ഷവിമർശനവുമായി കെ സുരേന്ദ്രൻ

English summary
Farmers Protest: Farmer leader Rakesh Tikait urges govt to bring in law on MSP for crops
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X