കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്‍ആര്‍സി വിഷയത്തില്‍ പ്രധാനമന്ത്രിയാണ് ശരി; വിശദീകരണവുമായി അമിത് ഷാ

Google Oneindia Malayalam News

ദില്ലി: എന്‍ആര്‍സി വിഷയത്തില്‍ വിശദീകരണവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ദേശീയ ജനസംഖ്യാ രജിസ്റ്ററും (എന്‍പിആര്‍) ദേശീയ പൗരത്വ രജിസ്റ്ററും (എന്‍ആര്‍സി) തമ്മില്‍ യാതൊരു ബന്ധവുമില്ലെന്ന് ഷാ പറഞ്ഞു. വിവാദമായ എന്‍ആര്‍സി അപ്ഡേറ്റുചെയ്യാന്‍ എന്‍പിആറിനായി ശേഖരിച്ച വിവരങ്ങള്‍ ഉപയോഗിക്കാന്‍ കഴിയില്ല. ഇത് വ്യത്യസ്തമായ പ്രക്രിയയാണ്. രാജ്യവ്യാപകമായി എന്‍ആര്‍സി നടപ്പാക്കുന്നതിനെ കുറിച്ച് ഇതുവരെ യാതൊരു തരത്തിലുള്ള ചര്‍ച്ചയും നടന്നിട്ടില്ല. വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞതാണ് ശരിയെന്നും ഷാ പറഞ്ഞു.

modiamitsha

പ്രതിപക്ഷം തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതായി ഷാ കുറ്റപ്പെടുത്തി. 2010ല്‍ രണ്ടാം യുപിഎ സര്‍ക്കാരിന്റെ ഭരണകാലത്താണ് എന്‍പിആര്‍ ആദ്യമായി നടത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്‍പിആര്‍ ജനസംഖ്യ രജിസ്റ്ററാണ്, എന്നാല്‍ എന്‍ആര്‍സി പൗരന്മാരുടെ രജിസ്റ്ററാണ്. രണ്ടും തമ്മില്‍ യാതൊരു ബന്ധവുമില്ല, രണ്ടിനും വ്യത്യസ്ത പ്രക്രിയകളുണ്ട്. ഒരു പൗരന്റെയും, പ്രത്യേകിച്ച് ന്യൂനപക്ഷങ്ങളുടെയും മുസ്ലീം സഹോദരന്മാരുടെയും ഉള്ളില്‍ എന്‍പിആര്‍ ഡാറ്റ എന്‍ആര്‍സിക്ക് വേണ്ടി ഉപയോഗിക്കുമെന്ന ഭയം വേണ്ട, ഷാ പറഞ്ഞു.

സര്‍ക്കാര്‍ പദ്ധതികളുടെ ഘടനയുടെ അടിസ്ഥാനം എന്‍പിആറാണ്. വീടിന്റെ വിസ്തീര്‍ണ്ണം, എത്ര കന്നുകാലികള്‍ മുതലായ ചില ചോദ്യങ്ങള്‍ എന്‍പിആറില്‍ പുതിയതാണ്. തങ്ങളുടെ സംസ്ഥാനങ്ങളില്‍ എന്‍പിആര്‍ നടത്തില്ലെന്ന് പ്രഖ്യാപിച്ച മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തുമെന്നും ഷാ സൂചിപ്പിച്ചു. മാത്രമല്ല യുപിഎ ഭരണകാലത്തും രാജ്യത്ത് തടങ്കല്‍ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിച്ചതായി അദ്ദേഹം പറഞ്ഞു.

Recommended Video

cmsvideo
Aadhaar, voter ID card, passport not proof of citizenship: Government officials | Oneindia Malayalam

എന്നാല്‍ ഷായുടെ വാദങ്ങളെ തള്ളി പ്രതിപക്ഷ പാര്‍ട്ടികളും മനുഷ്യാവകാശ പ്രവര്‍ത്തകരും രംഗത്തെത്തി. എന്‍പിആര്‍ ഡാറ്റ എന്‍ആര്‍സിക്ക് അടിസ്ഥാനമാകുമെന്ന് പാര്‍ലമെന്‍റിലടക്കം മോദി സര്‍ക്കാര്‍ പറഞ്ഞ എട്ടോളം സംഭവങ്ങള്‍ അവര്‍ ചൂണ്ടിക്കാട്ടി. 2010 ലെ എന്‍പിആര്‍ ചോദ്യാവലി 2020ലെ ചോദ്യാവലിയില്‍ നിന്ന് വളരെ വ്യത്യസ്തമാണെന്ന് കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടി. ന്യൂനപക്ഷങ്ങള്‍ ഉള്‍പ്പെടെയുള്ള ദരിദ്രര്‍ക്ക് സര്‍ക്കാര്‍ പദ്ധതികളുടെ ആനുകൂല്യങ്ങള്‍ നിഷേധിക്കുന്ന തരത്തിലാണ് ഷായുടെ കണക്കെടുപ്പെന്ന് പ്രതിപക്ഷം ആരോപിച്ചു. കേന്ദ്രസര്‍ക്കാരിന് 2021ല്‍ സെന്‍സസുമായി മുന്നോട്ട് പോകാമെന്നും എന്നാല്‍ എന്‍പിആര്‍ റദ്ദാക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.

English summary
PM Narendra Modi was right about NRC says Amith Shah
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X