കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയില്ല; രാഷ്ട്രപതി സ്ഥാനത്തേക്ക് പവാര്‍, ഹൈക്കമാന്‍ഡിന്റെ അവസാന അടവ്

Google Oneindia Malayalam News

ദില്ലി: രാഷ്ട്രപതി സ്ഥാനത്തേക്ക് സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ നിര്‍ണായക ഇടപെടലുമായി കോണ്‍ഗ്രസ്. എന്‍സിപി അധ്യക്ഷന്‍ ശരത് പവാറിനെ പിന്തുണയ്ക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. നിര്‍ണായകമായ തീരുമാനമാണിത്. കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിയെ രംഗത്തിറക്കാന്‍ പാര്‍ട്ടിക്കുള്ളില്‍ കടുത്ത സമ്മര്‍ദമുണ്ടായിരുന്നു.

രാഷ്ട്രപതി തിരഞ്ഞെടുപ്പ്; ശത്രുക്കളെ ഒന്നിച്ച് ചേര്‍ക്കാന്‍ കോണ്‍ഗ്രസ്, ആദ്യ ലക്ഷ്യം കെജ്രിവാള്‍

എന്നാല്‍ ഹൈക്കമാന്‍ഡ് വിചാരിച്ചിട്ടും പിന്തുണ എല്ലാ പാര്‍ട്ടികളിലും നിന്ന് സ്വരൂപിക്കാന്‍ കഴിഞ്ഞിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ഇനിയും സമ്മര്‍ദം ചെലുത്തിയാല്‍ പ്രതിപക്ഷ നിരയിലെ എല്ലാവരും കോണ്‍ഗ്രസിന് എതിരാവും. അതുകൊണ്ട് തന്നെ തന്ത്രം മാറ്റിയിരിക്കുകയാണ് ഹൈക്കമാന്‍ഡ്.

1

കോണ്‍ഗ്രസിന്റെ ശ്രമങ്ങള്‍ നടക്കാതെ വന്നപ്പോഴാണ് പൊതു സ്ഥാനാര്‍ത്ഥി എന്ന നിലയില്‍ ശരത് പവാറിനെ സമീപിച്ചിരിക്കുന്നത്. പവാറിനെ പൂര്‍ണ പിന്തുണ അറിയിച്ചിട്ടുണ്ട് ഹൈക്കമാന്‍ഡ്. കോണ്‍ഗ്രസ് എവിടൊക്കെ സര്‍ക്കാരുണ്ടാക്കിയിട്ടുണ്ടോ അവിടൊക്കെയുള്ള സഖ്യകക്ഷികളോട് പവാറിനാണ് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നതെന്നും അറിയിച്ചിട്ടുണ്ട്. ശിവസേനയ്ക്ക് പവാര്‍ വരുന്നത് തന്നെയാണ് താല്‍പര്യം. അതേസമയം പവാറിനെ പിന്തുണയ്ക്കുന്നത് കൊണ്ട് രാഷ്ട്രീയ തന്ത്രം കൂടിയാണ് കോണ്‍ഗ്രസ് പ്രയോഗിച്ചിരിക്കുന്നത്.

2

പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് പവാറിനെ എതിര്‍ക്കാനാവില്ല. കോണ്‍ഗ്രസാണെങ്കില്‍ അത് എളുപ്പമായിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച്ച മുതിര്‍ന്ന നേതാവ് മല്ലികാര്‍ജുന്‍ ഗാര്‍ഗെ പവാറിനെ കണ്ടിരുന്നു. ഇത് സോണിയാ ഗാന്ധിയില്‍ നിന്നുള്ള സന്ദേശവുമായിട്ടായിരുന്നു. മുംബൈയില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച്ച. ഇതില്‍ നിന്ന് തന്നെ പവാറിനെയാണ് കോണ്‍ഗ്രസ് മുന്നില്‍ കാണുന്നതെന്ന് വ്യക്തമായിരുന്നു. അതേസമയം പവാര്‍ വരുന്നതോടെ മമത ബാനര്‍ജിയും അരവിന്ദ് കെജ്രിവാളും പിന്തുണയ്ക്കും. കെസിആര്‍ മുതല്‍ ജഗന്‍ മോഹനും നവീന്‍ പട്‌നായിക്കും വരെയുള്ളവരുടെ മനസ്സ് മാറാം.

3

ശരത് പവാര്‍ സമ്മതിക്കുക എന്നതാണ് ഇനി മുന്നിലുള്ള കടമ്പ. പവാറിന് എതിര്‍പ്പുകള്‍ ഉണ്ടാവാനുള്ള സാധ്യതയില്ല. പവാര്‍ വരികയാണെങ്കില്‍ എന്‍ഡിഎയില്‍ നിന്ന് വോട്ട് മറിയാനും സാധ്യതയുണ്ട്. അതേസമയം മമത ബാനര്‍ജി ഈ മാസം പതിനഞ്ചിന് നിര്‍ണായക യോഗം വിളിക്കുന്നുണ്ട്. പ്രതിപക്ഷ പാര്‍ട്ടികളെല്ലാം അതില്‍ പങ്കെടുത്തേക്കും. അതേ ദിവസം തന്നെ സമാന സ്വഭാവമുള്ള പാര്‍ട്ടികളുമായി ശരത് പവാറും ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. എന്നാല്‍ ഇതുവരെ പവാര്‍ പ്രതിപക്ഷത്തെ നിര്‍ദേശങ്ങളോട് പ്രതികരിച്ചിട്ടില്ല.

4

ശരത് പവാര്‍ വന്നാല്‍ ബിജെപിയുടെ പ്ലാന്‍ എല്ലാം തെറ്റുമെന്ന് ഉറപ്പാണ്. ചെറുപാര്‍ട്ടികളുടെ പിന്തുണ നേടാനുള്ള ശ്രമത്തിലാണ് ബിജെപി. അത് താളം തെറ്റിക്കുകയാണ് പവാറിന്റെ ലക്ഷ്യം. പാര്‍ട്ടികള്‍ക്ക് അതീതമായി പവാറിന് കരുത്തുണ്ട്. എല്ലാവരെയും ഒന്നിപ്പിച്ച് നിര്‍ത്താനുള്ള കരുത്തുമുണ്ട്. ഇത് കോണ്‍ഗ്രസിന് അറിയാം. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വരുന്നതിനേക്കാള്‍ പതിന്മടങ്ങ് ശക്തി പവാറിന്റെ സ്ഥാനാര്‍ത്ഥിത്വത്തിനുണ്ടാവും. സോണിയാ ഗാന്ധി തന്നെ അതിന് മുന്‍കൈയ്യെടുത്തത് അതുകൊണ്ടാണ്. മമതയും പവാറുമായും നേരത്തെ സോണിയ സംസാരിച്ചിരുന്നു.

5

രാഷ്ട്രപതി സ്ഥാനത്തേക്ക് കോണ്‍ഗ്രസില്‍ നിന്ന് പേരുകളൊന്നും ഉയരാത്തതാണ് ഹൈക്കമാന്‍ഡിന് കൂടുതല്‍ ഗുണകരമായത്. പാര്‍ട്ടി ഒറ്റയ്ക്ക് സ്ഥാനാര്‍ഥിയെ നിര്‍ത്തണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. എന്നാല്‍ അത് വേണ്ടെന്ന് ആലോചിച്ചുറപ്പിക്കുകയായിരുന്നു ഹൈക്കമാന്‍ഡ്. കോണ്‍ഗ്രസും തൃണമൂലും എന്‍സിപിയും ശരത് പവാറിന്റെ കാര്യത്തില്‍ ഒറ്റക്കെട്ടാണ്. അതേസമയം കോണ്‍ഗ്രസുമായി യോജിച്ച പോകുന്നതില്‍ തെറ്റില്ലെന്നാണ് തൃണമൂല്‍ രഹസ്യമായി സ മ്മതിക്കുന്നത്. പ്രതിപക്ഷത്തിന് ജീവന്‍ മരണ പോരാട്ടം കൂടിയാണ് രാഷ്ട്രപതി തിരഞ്ഞെടുപ്പ്. അതില്‍ വെല്ലുവിളി ഉയര്‍ത്തിയാല്‍ 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും ഈ വെല്ലുവിളി നിലനിര്‍ത്താന്‍ പ്രതിപക്ഷത്തിന് സാധിക്കും.

ദിലീപ് കേസ്: 'ശ്രീജിത്തിന്റെ മാറ്റം അട്ടിമറിക്കാന്‍, ദര്‍വേഷ് സാഹിബ് സര്‍ക്കാരിന് വേണ്ടപ്പെട്ടവന്‍'ദിലീപ് കേസ്: 'ശ്രീജിത്തിന്റെ മാറ്റം അട്ടിമറിക്കാന്‍, ദര്‍വേഷ് സാഹിബ് സര്‍ക്കാരിന് വേണ്ടപ്പെട്ടവന്‍'

English summary
president election 2022: congress wants sharad pawar as joint opposition candidate for president
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X