കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആര്‍എസ്എസ് ഇടപെടല്‍ ആവശ്യപ്പെട്ട് ശിവസേന... വീണ്ടും ട്വിസ്റ്റ്, മോഹന്‍ ഭാഗവത് തീരുമാനിക്കും!!

Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്രയില്‍ ബിജെപി വഴങ്ങാതെ നില്‍ക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ രൂപീകരണത്തിന് ആര്‍എസ്എസിന്റെ ഇടപെടല്‍ ആവശ്യപ്പെട്ട് ശിവസേന. ആര്‍എസ്എസ് അധ്യക്ഷന്‍ മോഹന്‍ ഭാഗവതിന് ഏഴുതിയ കത്തില്‍ ശിവസേന നേതാവ് കിഷോര്‍ തിവാരിയാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. 50:50 ഫോര്‍മുല നടപ്പാക്കാന്‍ ആര്‍എസ്എസ് സഹായിക്കണമെന്നാണ് ആവശ്യം. അതേസമയം കിഷോര്‍ ബിജെപി നേതാവും കേന്ദ്ര മന്ത്രിയുമായി നിതിന്‍ ഗഡ്കരിയുമായി വളരെ അടുപ്പമുള്ള നേതാവാണ്.

1

ബിജെപി കൂട്ടുഭരണ ധര്‍മം പാലിക്കുന്നില്ലെന്നാണ് ശിവസേന കത്തില്‍ ആരോപിക്കുന്നത്. തിരഞ്ഞെടുപ്പിന് മുമ്പ് സര്‍ക്കാരിലെ എല്ലാ പദവികളും തുല്യമായി വീതിക്കാമെന്നാണ് ബിജെപി ഉറപ്പ് നല്‍കിയതെന്ന് ശിവസേന പറയുന്നു. മുഖ്യമന്ത്രി പദം അടക്കം തുല്യമായി വീതിക്കുന്നതാണ് ഈ ഫോര്‍മുല. അതുപ്രകാരം മുഖ്യമന്ത്രി പദം രണ്ടരവര്‍ഷം തങ്ങള്‍ക്ക് ലഭിക്കണമെന്നാണ് ശിവസേനയുടെ ആവശ്യം. എന്നാല്‍ ഇത് അംഗീകരിക്കാന്‍ ബിജെപി തയ്യാറായില്ല.

സംസ്ഥാനത്ത് ബിജെപി ശിവസേന സഖ്യത്തിന് അനുകൂലമായ ജനവിധിയാണ് ഉണ്ടായതെന്ന് കിഷോര്‍ തിവാരി കത്തില്‍ പറയുന്നു. എന്നാല്‍ പറഞ്ഞ വാക്ക് പാലിക്കുന്നതില്‍ ബിജെപി പരാജയമായതോടെയാണ് സര്‍ക്കാരുണ്ടാക്കുന്നത് നീണ്ട് പോകുന്നതെന്ന് തിവാരി പറയുന്നു. അതുകൊണ്ട് ഈ പ്രശ്‌നം പരിഹരിക്കാന്‍ ആര്‍എസ്എസ് ഇടപെടണമെന്നും തിവാരി ആവശ്യപ്പെട്ടു. എന്നാല്‍ ആര്‍എസ്എസ് അധ്യക്ഷന്‍ മോഹന്‍ ഭാഗവതോ ബന്ധപ്പെട്ട മറ്റുള്ളവരോ ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല.

നേരത്തെ ആര്‍എസ്എസുമായി അനുഭാവമുള്ള മറാത്തി ദിനപത്രം ശിവസേനയെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ശിവസേന നേതാവ് സഞ്ജയ് റാവത്തിനെ വേതാളമെന്നും ജോക്കറെന്നുമാണ് ഈ ദിനപത്രം വിശേഷിപ്പിച്ചത്. ഇത് വലിയ വിവാദമായിരുന്നു. തര്‍ക്കത്തിലേക്ക് ബിജെപിയുടെ പക്ഷം പിടിച്ച് ആര്‍എസ്എസും എത്തുന്നു എന്ന സൂചനയാണ് ഈ ലേഖനം നല്‍കിയിരുന്നത്. എന്നാല്‍ ഇതുവരെ പരസ്യമായി ആര്‍എസ്എസ് ശിവസേനയ്‌ക്കെതിരെ രംഗത്ത് വന്നിട്ടില്ല.

മഹാരാഷ്ട്രയില്‍ ആന്റി ക്ലൈമാക്‌സില്‍ ബിജെപി ഔട്ട്!! ശിവസേന-എന്‍സിപി ഭരിക്കും, കോണ്‍ഗ്രസ് പിന്തുണമഹാരാഷ്ട്രയില്‍ ആന്റി ക്ലൈമാക്‌സില്‍ ബിജെപി ഔട്ട്!! ശിവസേന-എന്‍സിപി ഭരിക്കും, കോണ്‍ഗ്രസ് പിന്തുണ

English summary
shivsena leader writes to mohan bhagwat on govt formation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X