• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസ് തിരിച്ചുവരുന്നോ? നേതാക്കള്‍ കൂട്ടത്തോടെ ചേരുന്നു, നെറ്റി ചുളിച്ച് ബിജെപിയും തൃണമൂലും

Google Oneindia Malayalam News

ന്യൂഡല്‍ഹി: വിവിധ പാര്‍ട്ടികളില്‍ നിന്ന് നേതാക്കള്‍ രാജിവച്ച് കോണ്‍ഗ്രസില്‍ ചേരുന്നു. ത്രിപുരയിലും ഹരിയാനയിലും ഉത്തര്‍ പ്രദേശിലുമാണ് പുതിയ മാറ്റം. ബിഹാറില്‍ ബിജെപിക്ക് ഭരണം നഷ്ടമാകുമെന്ന വാര്‍ത്ത ദേശീയ മാധ്യമങ്ങളില്‍ നിറയവെയാണ് നേതാക്കളുടെ കളംമാറ്റവും ശ്രദ്ധിക്കപ്പെടുന്നത്.

ബിജെപി, തൃണമൂല്‍ കോണ്‍ഗ്രസ്, ആര്‍ജെഡി തുടങ്ങിയ പാര്‍ട്ടികളില്‍ നിന്ന് നിരവധി പ്രമുഖ നേതാക്കളാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നിരിക്കുന്നത്. ബംഗാളിന് പുറത്തേക്ക് വ്യാപിക്കാനുള്ള മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ശ്രമങ്ങള്‍ പരാജയപ്പെടുന്നു എന്ന സൂചനയും ഇതോടൊപ്പമുണ്ട്. രസകരമായ രാഷ്ട്രീയ മാറ്റങ്ങളുടെ വിവരങ്ങള്‍ തുടര്‍ന്ന് വായിക്കുക....

1

ബംഗാളിന് പുറത്ത് തൃണമൂല്‍ കോണ്‍ഗ്രസ് പ്രധാനമായും ലക്ഷ്യമിടുന്ന ഒരു സംസ്ഥാനമാണ് ത്രിപുര. ഒട്ടേറെ ബംഗാളി വംശജരുള്ള ത്രിപുരയില്‍ നേട്ടം കൊയ്യാനാകുമെന്നാണ് മമത കണക്കുകൂട്ടിയത്. എന്നാല്‍ ഒരു വര്‍ഷമായിട്ടും കാര്യമായ മുന്നേറ്റം പ്രവര്‍ത്തനത്തില്‍ പ്രകടമായിട്ടില്ല. ഇതിനിടെയാണ് വലിയ തിരിച്ചടി നല്‍കി മുതിര്‍ന്ന നേതാവ് രാജിവച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നിരിക്കുന്നത്.

2

ത്രിപുരയിലെ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവാണ് ബപ്തു ചക്രവര്‍ത്തി. ഒട്ടേറെ അനുയായികളുള്ള നേതാവ് കൂടിയാണ് ഇദ്ദേഹം. ചക്രവര്‍ത്തിയും അനുയായികളും കഴിഞ്ഞ ദിവസം കോണ്‍ഗ്രസില്‍ ചേര്‍ന്നു. നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന ത്രിപുരയിലെ പുതിയ മാറ്റം കോണ്‍ഗ്രസിന് പ്രതീക്ഷ നല്‍കുന്നു. 25 വര്‍ഷത്തോളം സിപിഎം ഭരിച്ച ത്രിപുര 2018ലെ തിരഞ്ഞെടുപ്പിലാണ് ബിജെപി പിടിച്ചത്. അഞ്ച് മാസം കഴിഞ്ഞാല്‍ ഇവിടെ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്.

നിതീഷ് ഉടക്കിയാല്‍ ബിജെപി വീഴുമോ? ബിഹാറിലെ കണക്കുകള്‍ ഇങ്ങനെ... കലഹ സാധ്യതനിതീഷ് ഉടക്കിയാല്‍ ബിജെപി വീഴുമോ? ബിഹാറിലെ കണക്കുകള്‍ ഇങ്ങനെ... കലഹ സാധ്യത

Recommended Video

cmsvideo
  എന്തിനാടി ചെറിയ ഉടുപ്പ്, ജെറിയെ പഞ്ഞിക്കിട്ട് ഹനാൻ | Hanan Hameed Interview | *Interview
  3

  തൃണമൂലിനെതിരെ ഗുരുതരമായ ആരോപണമാണ് ബപ്തു ചക്രവര്‍ത്തി ഉന്നയിച്ചിരിക്കുന്നത്. തൃണമൂല്‍ കോണ്‍ഗ്രസ് ബിജെപിയുടെ താല്‍പ്പര്യങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നു എന്നാണ് അദ്ദേഹം പറയുന്നത്. കഴിഞ്ഞ സെപ്തംബറിലാണ് ചക്രവര്‍ത്തി തൃണമൂലില്‍ ചേര്‍ന്നത്. ഒരു വര്‍ഷം തികയുംമുമ്പേ രാജിവച്ച് കോണ്‍ഗ്രസില്‍ എത്തിയിരിക്കുന്നു. ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ച തൃണമൂലിന്റെ നിലപാടും അദ്ദേഹം ചോദ്യം ചെയ്തു.

  4

  ബപ്ത ചക്രവര്‍ത്തിയെ കൂടാതെ സിപിഎം, ബിജെപി എന്നീ പാര്‍ട്ടികളില്‍ നിന്ന് 2517 പേര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നുവെന്ന് എഐസിസി സെക്രട്ടറി സരിത ലയ്ത്ഫ്‌ളാങ് പറഞ്ഞു. അതേസമയം, ഉത്തര്‍ പ്രദേശിലെ പ്രമുഖ രാഷ്ട്രീയ നേതാവായ മസൂദ് അഹമ്മദ് കോണ്‍ഗ്രസില്‍ ചേര്‍ന്നു. ആര്‍ജെഡിയില്‍ നിന്ന് രാജിവച്ച ശേഷമാണ് മസൂദ് കോണ്‍ഗ്രസില്‍ ചേര്‍ന്നിരിക്കുന്നത്.

  5

  ആര്‍ജെഡിയുടെ ഉത്തര്‍ പ്രദേശ് സംസ്ഥാന അധ്യക്ഷനായിരുന്നു മസൂദ് അഹമ്മദ്. ഇദ്ദേഹത്തോടൊപ്പം നിരവധി ആര്‍ജെഡി പ്രവര്‍ത്തകരും കോണ്‍ഗ്രസില്‍ ചേര്‍ന്നു. ലഖ്‌നൗവിലെ കോണ്‍ഗ്രസ് ഓഫീസില്‍ പ്രത്യേക സ്വീകരണ ചടങ്ങ് ഒരുക്കിയിരുന്നു. കൂടാതെ നിരവധി സമാജ്‌വാദി പാര്‍ട്ടി പ്രവര്‍ത്തകരും കോണ്‍ഗ്രസില്‍ ചേര്‍ന്നുവെന്ന് എഐസിസി സെക്രട്ടറി ധീരജ് ഗുര്‍ജാര്‍ പറഞ്ഞു.

  ദിലീപ് കേസില്‍ പ്രതികരിച്ച് കുഞ്ചാക്കോ ബോബന്‍; നടിക്കൊപ്പം എന്നതിനപ്പുറം ഞാന്‍... അള്‍ട്ടിമേറ്റ്‌ലി...ദിലീപ് കേസില്‍ പ്രതികരിച്ച് കുഞ്ചാക്കോ ബോബന്‍; നടിക്കൊപ്പം എന്നതിനപ്പുറം ഞാന്‍... അള്‍ട്ടിമേറ്റ്‌ലി...

  6

  ഹരിയാനയില്‍ മുന്‍ എംഎല്‍എമാര്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ബിജെപിയില്‍ നിന്ന് രാജിവച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നു. സമ്പത്ത് സിങ്, രാംഭഗത് ശര്‍മ, രാധേശ്യാം ശര്‍മ എന്നീ മുന്‍ എംഎല്‍എമാരാണ് ബിജെപി വിട്ടതും കോണ്‍ഗ്രസില്‍ ചേര്‍ന്നതും. കൂടാതെ മുന്‍ ഐവൈസി ജനറല്‍ സെക്രട്ടറി ഹിമ്മത് സിങ്, പിഎന്‍ബി അസോസിയേഷന്‍ മുന്‍ പ്രസിഡന്റ് ലളിത് അരോറയും കോണ്‍ഗ്രസില്‍ ചേര്‍ന്നു. മുന്‍ മുഖ്യമന്ത്രി ഭൂപീന്ദര്‍ ഹൂഡ ഇവരെ സ്വീകരിച്ചു.

  7

  അതേസമയം, തെലങ്കാനയില്‍ ഏഴ് കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ ചേരുമെന്ന് ബിജെപി നേതൃത്വം അറിയിച്ചു. ടിആര്‍എസിലെ പ്രമുഖരും ബിജെപിയിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ മാസം 21ന് പ്രത്യേക സ്വീകരണ പരിപാടി ബിജെപി ഒരുക്കിയിട്ടുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങവെയാണ് തെലങ്കാനയിലും നേതാക്കള്‍ കളംമാറുന്നത്. അസമിലെ എട്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ഒരു മാസത്തിനകം ബിജെപിയില്‍ ചേരുമെന്നും പാര്‍ട്ടി അറിയിച്ചു. ഗുജറാത്തില്‍ ബിജെപിയില്‍ ചേര്‍ന്ന രണ്ടു കോണ്‍ഗ്രസ് നേതാക്കള്‍ ഡല്‍ഹിയിലെത്തി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം.

  English summary
  TMC leader joins Congress in Tripura; Three BJP Leaders Join Congress in Haryana
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X