Get Updates
Get notified of breaking news, exclusive insights, and must-see stories!

എന്തു കൊണ്ട് ഇന്ത്യ റോഹിങ്ക്യൻ അഭയാർഥികളെ തിരിച്ചയക്കുന്നു; കാരണം വ്യക്തമാക്കി സർക്കാർ

റോഹിംഗ്യകളെ തിരിച്ചുവിടുന്നതിനുള്ള ഏറ്റവും പ്രധാനകാരണമായി ഇന്ത്യ ചൂണ്ടിക്കാണിക്കുന്നത് സുരക്ഷാകാരണങ്ങളാണ്

ദില്ലി: മ്യാൻമാറിലെ റോഹിങ്ക്യൻ അഭയാർഥി പ്രശ്നത്തിൽ ഇന്ത്യക്ക് മേൽ സമ്മർദ്ദം കൂടുന്നു. അഭയാർഥികളെ തിരികെ അയക്കാനുള്ള കാരണം വ്യക്തമാക്കണമെന്ന് ആവശ്യപ്പട്ട് ഐക്യരാഷ്ട്രസഭ രംഗത്തെത്തിയിട്ടുണ്ട്.

rohiygan

റോഹിങ്ക്യൻ അഭയാർഥികൾക്ക് മേലുള്ള ഇന്ത്യയുടെ നിലപാട് മാറ്റണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം യുഎൻ ഹൈ കമ്മീഷ്ണറ്‍ ഫോർ ഹ്യൂമൻ റൈറ്റസ് സെയ്ദ് റാ അദ് അൽ ഹുസൈൻ രംഗത്തെത്തിയിരുന്നു.എന്നാൽ ഇതിനെതിരെ കാരണം വ്യക്തമാക്കി ഇന്ത്യ രംഗത്തെത്തിയിട്ടുണ്ട്

 നിലപാട് വ്യക്തമാക്കി കേന്ദ്രം

നിലപാട് വ്യക്തമാക്കി കേന്ദ്രം

സുരക്ഷപ്രശ്നങ്ങൾ മുൻ നിർത്തിയാണ് പ്രധാനമായും റോഹിങ്ക്യൻ ജനതയെ തിരിച്ച് അവരുടെ നാട്ടിലേക്ക് മടക്കി അയക്കുന്നതെന്ന് ആഭ്യന്തര സഹമന്ത്രി കിരൺ റിജിജു അറിയിച്ചിരുന്നു

അനധികൃത കുടിയേറ്റം

അനധികൃത കുടിയേറ്റം

യുഎന്നിന്റെ ഹ്യൂമൻ റൈറ്റ് കമ്മീഷനിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും ഇന്ത്യയെ സംബന്ധിച്ചടത്തോളം റോഹിങ്ക്യൻ ജനത അനധികൃത കുടിയേറ്റക്കാരാണ്.

നാൽപ്പതിനായിരത്തോളം ജനങ്ങൾ

നാൽപ്പതിനായിരത്തോളം ജനങ്ങൾ

നാൽപ്പതിനായിരത്തേളം റോഹിങ്ക്യൻ മുസ്ലീങ്ങളാണ് ഇന്ത്യയിൽ അനധികൃതമായി താമസിക്കുന്നത്. ഇതിൽ പതിനാലായിരം റോഹിങ്ക്യകളും യുണൈറ്റഡ് നേഷൻ ഹൈ കമ്മീഷണർ ഫോർ റെഫ്യൂജിസിൽ രജിസ്റ്റർ ചെയ്തവരാണ്.

ഭീകര സംഘടനകൾ

ഭീകര സംഘടനകൾ

പ്രധാനമായും റോഹിങ്ക്യൻ ജനങ്ങൾ താമസിക്കുന്നത് ദില്ലി, ജമ്മു ആന്റ് കശ്മീർ, ഹരിയാന, ഉത്തർപ്രദേശ്, ഹൈദരാബാദ്, രാജസ്ഥാൻ എന്നിവിടങ്ങളിലാണ്. ഇവരെ ഭീകര സംഘടനകളിൽ റിക്രൂട്ട് ചെയ്യാൻ ഇടയുണ്ടെന്നും ഇത് രാജ്യ സുരക്ഷയെ ബാധിക്കുമെന്നും കേന്ദ്രം ആരോപിക്കുന്നു.

 കേന്ദ്ര സർക്കാരിന്റെ നിർദേശം

കേന്ദ്ര സർക്കാരിന്റെ നിർദേശം

സംസ്ഥാനങ്ങളിൽ അനധികൃതമായി താമസിക്കുന്ന റോഹിങ്ക്യൻ മുസ്ലീങ്ങളെ കണ്ടെത്തുകയും ഉടനെ അവരെ തിരിച്ച് തങ്ങളുടെ നാട്ടിലേക്ക് മടക്കി അയക്കാനുള്ള നടപടി സ്വീകരിക്കാൻ കേന്ദ്രം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്.

യുഎന്നിന്റെ നയം ഇന്ത്യക്ക് ബാധകമല്ല

യുഎന്നിന്റെ നയം ഇന്ത്യക്ക് ബാധകമല്ല

യുഎന്നിന്റെ 1951 ലെ റെഫ്യൂജി കൺവൻഷനിലോ 1967 ലെ പ്രോട്ടോക്കോളിലോ ഇന്ത്യ അംഗമല്ല. അതിനാൽ അഭയാർഥി പ്രശ്നത്തിൽ ഇന്ത്യക്ക് സ്വന്തം നിലപാടിൽ തന്നെ ഉറച്ചു നിൽക്കാൻ സാധിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+