• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പോര് മുറുകുന്നു, തരൂരിന് പാരവെച്ച് എ,ഐ ഗ്രൂപ്പുകൾ; പത്രികയിൽ ഒപ്പിട്ട് ശബരീനാഥും എംകെ രാഘവനും?

Google Oneindia Malayalam News

ദില്ലി: കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മുതിർന്ന നേതാവും എംപിയുമായ ശശി തരൂർ ഇന്ന് നാമനിർദ്ദേശ പത്രിക നൽകും.ഉച്ചയോടെയായിരിക്കും അദ്ദേഹം പത്രിക നൽകുക. മത്സരിച്ചാൽ തരൂരിന് എത്രമാത്രം പിന്തുണ ലഭിക്കുമെന്നാണ് ഇനി ഉറ്റുനോക്കപ്പെടുന്നത്.

തനിക്ക് വലിയ പിന്തുണ ലഭിക്കുന്നണ്ടെന്ന് തരൂർ അവകാശപ്പെടുമ്പോഴും സ്വന്തം സംസ്ഥാനമായ കേരളത്തിൽ നിന്നടക്കം തരൂരിനെതിരെ ചരടുവലികൾ ഉണ്ടെന്നാണ് റിപ്പോർട്ട്.

എതിർത്ത് കേരള ഘടകം നേതാക്കൾ


മത്സരിക്കാനുള്ള ശശി തരൂരിന്റെ തീരുമാനത്തിനെതിരെ തുടക്കം മുതൽ കേരളത്തിൽ നിന്നുള്ള നേതാക്കൾ രംഗത്തെത്തിയിരുന്നു.പ്രതിപക്ഷ നേതാവായ വിഡി സതീശൻ, കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ അടക്കമുള്ളവരായിരുന്നു സ്ഥാനാർത്ഥിത്വത്തെ എതിർത്തത്. ഗാന്ധി കുടുംബം പിന്തുണയ്ക്കുന്ന സ്ഥാനാർത്ഥിയ്ക്കാവും തങ്ങളുടെ പിന്തുണ എന്നതായിരുന്നു നേതാക്കളിൽ പലരും വ്യക്തമാക്കിയത്.

തരൂരിനെ പിന്തുണച്ച് നേതാക്കൾ


എന്നാൽ മത്സരം മുറുകവെ കേരളത്തിൽ നിന്നുള്ള ചിലർ ശശി തരൂരിന് അനുകൂലമായി രംഗത്തെത്തിയിട്ടുണ്ട്. തരൂരിനായുള്ള പത്രികയിൽ ചില നേതാക്കൾ ഒപ്പിട്ടതായുള്ള റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. ഇതോടെ നേതാക്കൾക്കെതിരെ ഗ്രൂപ്പ് നേതൃത്വവും രംഗത്തെത്തി കഴിഞ്ഞു.തരൂരിനെ പരസ്യമായി പിന്തുണയ്ക്കേണ്ടതില്ലെന്നതാണ് ഗ്രൂപ്പ് നേതാക്കൾ നൽകുന്ന നിർദ്ദേശം.

'ദിലീപും വിചാരണ കോടതി ജഡ്ജിയും തമ്മിൽ ബന്ധം'; വോയിസ് ക്ലിപ് ഹൈക്കോടതി തള്ളാൻ കാരണം ഇത്, വിശദീകരിച്ച് അഭിഭാഷക'ദിലീപും വിചാരണ കോടതി ജഡ്ജിയും തമ്മിൽ ബന്ധം'; വോയിസ് ക്ലിപ് ഹൈക്കോടതി തള്ളാൻ കാരണം ഇത്, വിശദീകരിച്ച് അഭിഭാഷക

വോട്ട് ചെയ്യാൻ അവകാശം ഉള്ളവർ

328 പേർക്കാണ് വോട്ട് ചെയ്യാനുള്ള അധികാരമുള്ളത്. തരൂരിനുള്ള ഒരു സെറ്റ് പത്രികയിൽ ഒപ്പ് വെക്കേണ്ടത് 10 കെ പി സി അംഗങ്ങളാണ്. എന്നാൽ ഇടപെടരുതെന്നാണ് ഗ്രൂപ്പുകൾ നൽകുന്ന മുന്നറിയിപ്പ്. അതേസമയം ഗ്രൂപ്പ് നിർദ്ദേശങ്ങൾ തള്ളി ചിലർ പത്രികയിൽ ഒപ്പിട്ടതായി വാർത്തകൾ ഉണ്ട്. എംകെ രാഘവൻ എംപി, എ ഗ്രൂപ്പ് നേതാക്കളായ തമ്പാനൂർ രവി, കെസി അബു എന്നിവരാണ് പത്രികയിൽ ഒപ്പിട്ടതെന്നാണ് സൂചന. ജിഎസ് ബാബു മാത്യു കുഴൽനാടൻ, യുവ നേതാവ് ശബരീനാഥ് എന്നിവരും തരൂരിന് അുകൂലമായ നിലപാടാണ് സ്വീകരിക്കുന്നതെന്നും റിപ്പോർട്ടുണ്ട്.

പിന്തുണ വോട്ടായി മാറില്ലെന്ന്

അതേസമയം നേതാക്കൾ തരൂരിന് പിന്തുണ പ്രഖ്യാപിച്ചാൽ തന്നെ അത് വോട്ടായി മാറണമെന്ന് നിർബന്ധമില്ലെന്നാണ് മുതിർന്ന നേതാക്കളിൽ ചിലരുടെ പ്രതികരണം.അതിനിടെ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരം ഒഴിവാക്കാൻ പരമാവധി ശ്രമങ്ങൾ ഉണ്ടെന്നാണ് മുതിർന്ന നേതാക്കൾ സൂചിപ്പിക്കുന്നത്. ശശി തരൂർ മത്സരത്തിൽ നിന്നും പിൻമാറിയാൽ അദ്ദേഹത്തെ കോൺഗ്രസ് പ്രവർത്തക സമിതി അംഗമാക്കിയേക്കും. നേരത്തേ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയിൽ ഇത് സംബന്ധിച്ച് തരൂരിന് ഉറപ്പ് ലഭിച്ചതായി കോൺഗ്രസ് വൃത്തങ്ങൾ വ്യക്തമാക്കിയിരുന്നു.

ലാഭം കേട്ടപ്പോള്‍ കണ്ണുതള്ളി, കോടികള്‍ വിഴുങ്ങി തട്ടിപ്പ് സംഘം: തൃശ്ശൂരില്‍ രണ്ടുപേർ പിടിയില്‍ലാഭം കേട്ടപ്പോള്‍ കണ്ണുതള്ളി, കോടികള്‍ വിഴുങ്ങി തട്ടിപ്പ് സംഘം: തൃശ്ശൂരില്‍ രണ്ടുപേർ പിടിയില്‍

പത്രിക സമർപ്പിക്കാനുള്ള അവസാന ദിനം

നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന ദിനമാണ് ഇന്ന്. നിലവിൽ തരൂരിനെ കൂടാതെ മുതിർന്ന നേതാക്കളായ ദിഗ് വിജയ് സിംഗ്, മല്ലികാർജുൻ ഖാർഗെ, മുകുൾ വാസ്നിക് എന്നിവരുടെ പേരുകളാണ് ഉയർന്ന് കേൾക്കുന്നത്. ഇന്ന് വൈകീട്ടോടെ അന്തിമ ചിത്രം തെളിയും. ഖാർഗെയ്ക്ക് ഹൈക്കമാന്റിന്റെ പിന്തുണയുണ്ട്. മുകുൾ വാസ്നിക് മത്സരിക്കുന്നതിൽ സമവായമായില്ലെന്ന വാർത്തകളും പുറത്തുവരുന്നു. ജി 23 സ്ഥാനാർത്ഥിയായി മനീഷ് തിവാരി മത്സരിക്കുമോയെന്നും ഉറ്റുനോക്കപ്പെടുന്നുണ്ട്. തരൂർ മത്സരിച്ചാൽ പിന്തുണയ്ക്കേണ്ടതില്ലെന്ന നിലപാടിലാണ് ജി-23.

ഇതിനൊക്കെ നിങ്ങള്‍ക്കെന്താണ് അവകാശം? ബിജെപി ഇതര സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാര്‍ക്കെതിരെ രാഹുല്‍ഇതിനൊക്കെ നിങ്ങള്‍ക്കെന്താണ് അവകാശം? ബിജെപി ഇതര സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാര്‍ക്കെതിരെ രാഹുല്‍

English summary
Congress president election; A,I gruops against shashi tharoor
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X