• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

യുഎഇയുടെ കോടികള്‍ കേരളത്തിന് ലഭിക്കില്ല; കടുംപിടുത്തം വിനയായി, എല്ലാ വഴികളും അടയുന്നു

cmsvideo
  UAEയുടെ കോടികള്‍ കേരളത്തിലേക്ക് എത്തില്ല

  ദില്ലി: പ്രളയക്കെടുതി അനുഭവിക്കുന്ന കേരളത്തിന് സാമ്പത്തിക സഹായം നല്‍കാനുള്ള യുഎഇ ഭരണകൂടത്തിന്റെ തീരുമാനത്തെ വലിയ സന്തോഷത്തോടെയായിരുന്നു മലയാളികള്‍ സ്വീകരിച്ചത്. പിന്നീട് തുക സംബന്ധിച്ച തര്‍ക്കങ്ങളുമായി കേന്ദ്രവും സംസ്ഥാനവും ഏറ്റുമുട്ടലില്‍ വരെ എത്തിയതോടെ സംഭവം വന്‍ വിവാദമായിത്തീരുകയും ചെയ്തു.

  രാഹുലുമായുള്ള സൗഹൃദം എത്രനാള്‍ തുടരുമെന്ന് ചോദ്യം; കിടിലന്‍ മറുപടിയുമായി അഖിലേഷ് യാദവ്

  ഒടുവില്‍ കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് സാമ്പത്തിക സഹായം നല്‍കാനുള്ള തീരുമാനം യുഎഇ പുനഃപരിശോധിച്ചേക്കും എന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. വിദേശ സര്‍ക്കാറുകള്‍ പരോക്ഷമായിപോലും ദുരിതാശ്വാസ പദ്ധതികളുമായി സഹകരിക്കേണ്ടതില്ലെന്ന ഇന്ത്യയുടെ നിലപാടിന്റെ പശ്ചാത്തലത്തിലാണ് യുഎഇ സര്‍ക്കാറിന്റെ മനംമാറ്റമെന്നാണ് റിപ്പോര്‍ട്ട്.

  വീതം വെപ്പ് ഇനിനടക്കില്ല;വിജയ സാധ്യതയുള്ളവര്‍ക്ക് മാത്രമേ സീറ്റ് നല്‍കു, മുന്നറിയിപ്പുമായി രാഹുല്‍

  മുഖ്യമന്ത്രി

  മുഖ്യമന്ത്രി

  പ്രളയക്കെടുതി വിലയിരുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച് ചേര്‍ത്ത പത്രസമ്മേളനത്തിലാണ് യുഎഇയുടെ സഹായത്തെക്കുറിച്ച് ആദ്യ വെളിപ്പെടുത്തല്‍ ഉണ്ടായത്. പ്രളയദുരിതത്തില്‍ നിന്നും കരകയറുന്നതിന് കേരളത്തെ സഹായിക്കാന്‍ യുഎഇ ഭരണകൂടം 700 കോടി രൂപ തന്ന് സഹായിക്കാന്‍ സന്നദ്ധമാണെന്ന് അറിയിച്ചുവെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.

  യുഎഇ ഭരണകൂടത്തിന്റെ നീക്കം

  യുഎഇ ഭരണകൂടത്തിന്റെ നീക്കം

  കേരളം അങ്ങോട്ട് ആവശ്യപ്പെടാതെ സ്വയം സന്നദ്ധമായിട്ടായിരുന്നു യുഎഇ ഭരണകൂടത്തിന്റെ നീക്കമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയെ സഹായ സന്നദ്ധത അറിയിച്ചിട്ടുണ്ട് എന്നും വിവരം പുറത്ത് വന്നു. ഇതോടെ യുഎഇ ഭരണകൂടത്തിന് കേരളത്തിന്റെ അഭിനന്ദന പ്രവാസം സോഷ്യല്‍ മീഡിയ വഴി ഒഴുകിത്തുടങ്ങി. യൂസഫലി വഴി കേരളത്തിന്റെ നന്ദി മുഖ്യമന്ത്രി യുഎഇ ഭരണാധികാരികളെ അറിയിക്കുകയും ചെയ്തിരുന്നു.

  പ്രളയ ദുരിതാശ്വാസത്തിന്

  പ്രളയ ദുരിതാശ്വാസത്തിന്

  കേന്ദ്ര സര്‍ക്കാര്‍ പ്രളയ ദുരിതാശ്വാസത്തിന് .അടിയന്തരായി അനുവദിച്ച തുകയകേക്കാള്‍ കൂടതല്‍ നല്‍കാനുള്ള യുഇഎ ഭരണകൂടത്തിന്റെ തീരുമാനത്തിന് വലിയ പ്രശംസ ലഭിച്ചു. അതോടൊപ്പം തന്നെ ചോദിച്ചതിന്റെ നാലിലൊന്ന് മാത്രം അടിയന്തരസഹായമായി കേരളത്തിന് അനുവദിച്ച കേന്ദ്രസര്‍ക്കാറിനെതിരെ വിമര്‍ശനവും ഉയര്‍ന്നിരുന്നു.

  വിദേശ സഹായം വേണ്ട

  വിദേശ സഹായം വേണ്ട

  യുഇഎ സഹായം സംബന്ധിച്ച വിവരങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെ കേന്ദ്ര സര്‍ക്കാര്‍ വിദേശ സഹായം വേണ്ട എന്ന നിലപാട് എടുത്തിരുന്നു. രാജ്യത്തെ ഭരണകൂടത്തിന് കേരളത്തിലെ ദുരന്തനിവാരണം സാധ്യമാണ് എന്നായിരുന്നു കേന്ദ്രത്തിന്റെ വാദം. വര്‍ഷങ്ങളായി വിദേശ സഹായം വേണ്ടന്ന നയമാണ് രാജ്യം പിന്തുടരുന്നതെന്നും അതിനാല്‍ കേരളത്തിന് യുഎഇയുടെ 700 കോടിയടക്കമുള്ള സഹായം വേണ്ടെന്നും കേന്ദ്രം വ്യക്തമാക്കി.

  ഔദ്യോഗികമായി ധനസഹായം പ്രഖ്യാപിച്ചിട്ടില്ല

  ഔദ്യോഗികമായി ധനസഹായം പ്രഖ്യാപിച്ചിട്ടില്ല

  എന്നാല്‍ പിന്നീട് യുഎഇ അംബാസിഡറായ അഹമ്മദ് അല്‍ ബന്ന ഇന്ത്യന്‍ എക്‌സ്പ്രസ്സിന് നല്‍കിയ അഭിമുഖത്തില്‍ യുഎഇ കേരളത്തിന് ഔദ്യോഗികമായി ധനസഹായം പ്രഖ്യാപിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയതോടെ വീണ്ടും രാഷ്ട്രീയ വിവാദങ്ങള്‍ കൊഴുത്തു. പിന്നീട് കേരളത്തിന് ധനസഹായം നല്‍കുമെന്ന് യുഎഇ അറിയിച്ചിരുന്നതായി കേന്ദ്രസര്‍ക്കാര്‍ തന്നെ വ്യക്തമാക്കുകയും ചെയ്തിരുന്നു.

  പ്രധാനമന്ത്രിയുമായി സംസാരിച്ചിരുന്നു

  പ്രധാനമന്ത്രിയുമായി സംസാരിച്ചിരുന്നു

  കേരളത്തിലുണ്ടായ പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ യുഎഇ ഭരണാധികാരി ഇന്ത്യന്‍ പ്രധാനമന്ത്രിയുമായി സംസാരിച്ചിരുന്നു. പ്രളയത്തില്‍ ദുഖം രേഖപ്പെടുത്തിയ യുഎഇ അവരാല്‍ സാധിക്കുന്ന സഹായം ചെയ്യാമെന്ന് പ്രധാനമന്ത്രിയെ അറിയിച്ചു. എന്നാല്‍ എത്രതുകയാണ് നല്‍കുന്നതെന്ന് വ്യക്തമാക്കയിട്ടില്ല. 700 കോടി എന്നൊരു കൃത്യമായ സംഖ്യ പ്രധാനമന്ത്രിയുമായുള്ള ഫോണ്‍സംഭാഷണത്തില്‍ യുഎഇ തലവന്‍ പറഞ്ഞില്ലെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.

  കേരളത്തിന്റെ കാര്യത്തില്‍

  കേരളത്തിന്റെ കാര്യത്തില്‍

  പിന്നീട് വിദേശ സഹായം സ്വീകരിക്കുന്നതില്‍ കേരളത്തിന്റെ കാര്യത്തില്‍ പ്രത്യേക ഇളവുണ്ടാകണമെന്ന് കേന്ദ്രത്തോട് കേരളത്തില്‍ നിന്നുള്ള നേതാക്കള്‍ ആവശ്യപ്പെട്ടെങ്കിലും കേന്ദ്രം അയഞ്ഞിരുന്നില്ല. കേരളത്തിന് ദുരിതാശ്വാസം നല്‍കുന്ന ചടങ്ങില്‍ പങ്കെടുക്കരുതെന്ന് തായ് സ്ഥാനപതിയോടെ വിദേശ കാര്യമന്ത്രാലയം കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടതും യുഎഇയുടെ പിന്‍മാറ്റത്തിന് കാരണമായി വിലയിരുത്തുന്നു.

  ഇത്രക്ക് കടുംപിടുത്തം

  ഇത്രക്ക് കടുംപിടുത്തം

  ഇന്ത്യന്‍ സര്‍ക്കാര്‍ ഇത്രക്ക് കടുംപിടുത്തം തുടരുന്ന സാഹചര്യത്തില്‍ സഹായവുമായി മുന്നോട്ട് പോകുന്നത് ഉഭയക്ഷി ബന്ധത്തെ ബാധിച്ചേക്കുമെന്നാണ് യുഎഇ വിലയിരുത്തന്നത്. വിദേശ രാജ്യങ്ങളില്‍ നിന്ന് നേരിട്ട്‌സഹായം സ്വീകരിക്കില്ലെങ്കിലും ഫൗണ്ടേഷനുകള്‍ മുഖേനയുള്ള തടസ്സമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.

  കേരളം സന്ദര്‍ശിക്കും

  കേരളം സന്ദര്‍ശിക്കും

  തുടര്‍ന്ന് യുഎഇ പ്രസിഡന്റ് നേതൃത്വം നല്‍കുന്ന ഖലീഫ ഫൗണ്ടേഷനിലൂടെ സഹായം ലഭ്യമാക്കാന്‍ ആലോചന നടന്നു. ഇതിന്റെ ഭാഗമായി ഇന്ത്യയിലെ യുഎഇ സ്ഥാനപതി അഹമ്മദ് അല്‍ഖന്ന കേരളം സന്ദര്‍ശിക്കുന്നതിനും തീരുമാനിച്ചിരുന്നു. സഹായം നല്‍കുന്നതിന് കേന്ദ്രസര്‍ക്കാറിന്റെ നിലപാട് വിശദീകരിക്കുന്ന രേഖകളും യുഎഇ ശേഖരിച്ചിരുന്നു.

  തായ് സ്ഥാനപതികളുടെ നീക്കം

  തായ് സ്ഥാനപതികളുടെ നീക്കം

  ഇതിനിടേയാണ് തായ്‌ലാന്‍ഡ് കമ്പനികളുടെ പ്രതിനിധികള്‍ക്കൊപ്പം ഡല്‍ഹി കേരള ഹൗസിലെത്തി ദുരിതാശ്വാസ സഹായം കൈമാറാനുള്ള തായ് സ്ഥാനപതികളുടെ നീക്കം വിദേശ കാര്യമന്ത്രാലയം തടഞ്ഞത്. ഇതോടോ യുഎഇയും സഹായങ്ങള്‍ നല്‍കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്നോട്ട് പോവുകയായിരുന്നു.

  മധ്യപ്രദേശില്‍ ബിജെപിക്ക് കനത്ത തിരിച്ചടി; ബിഎസ്പിയുമായി കോണ്‍ഗ്രസ് സഖ്യം രൂപീകരിക്കുന്നു

  English summary
  kerala fllod2018; uae unlikely to give flood relief to kerala
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X