കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിപിഐയില്‍ മന്ത്രിമാരായി 4 പുതുമുഖങ്ങള്‍, ചിഞ്ചുറാണി മന്ത്രിയാകുന്നു, ഡെപ്യൂട്ടി സ്പീക്കറായി ചിറ്റയം

Google Oneindia Malayalam News

തിരുവനന്തപുരം: സിപിഎമ്മിന്റെ പാതയില്‍ തന്നെ സിപിഐയും. രണ്ടാം പിണറായി സര്‍ക്കാരില്‍ സിപിഐയുടെ എല്ലാ മന്ത്രിമാരും പുതുമുഖങ്ങളാണ്. ഇത്തവണ വനിതാ മന്ത്രിയും അവര്‍ക്കുണ്ട്. പി പ്രസാദ്, കെ രാജന്‍, ജിആര്‍ അനില്‍ എന്നിവര്‍ പുതുമുഖ മന്ത്രിമാരാണ്. ജെ ചിഞ്ചുറാണി സിപിഐയുടെ പുതുമുഖമായ വനിതാ മന്ത്രിയാണ്. പ്രതീക്ഷിച്ചത് പോലെ വലിയ മാറ്റങ്ങളൊന്നും സിപിഐയില്‍ നിന്നുണ്ടായില്ല. പുതുമുഖങ്ങള്‍ തന്നെ വരുമെന്ന് നേരത്തെ ഉറപ്പായിരുന്നു. ഇന്ന് ചേര്‍ന്ന സിപിഐ സംസ്ഥാന കൗണ്‍സിലും എക്‌സിക്യൂട്ടീവും ചേര്‍ന്നാണ് നാല് മന്ത്രിമാരെയും തിരഞ്ഞെടുത്തത്.

1

ഇ ചന്ദ്രശേഖരനാണ് സിപിഐ നിയമസഭാ കക്ഷി നേതാവ്. നേരത്തെ ചന്ദ്രശേഖരന് മന്ത്രിസ്ഥാനം ലഭിക്കണമെന്ന ആവശ്യമുയര്‍ന്നിരുന്നു. എന്നാല്‍ അത് ലഭിക്കില്ലെന്ന് ഉറപ്പായിരുന്നു. ഒരു ടേം മന്ത്രിസ്ഥാനത്ത് പൂര്‍ത്തിയാക്കിയവര്‍ പുറത്തിരിക്കണമെന്ന നിയമമാണ് സിപിഐ കര്‍ശനമായി നടപ്പാക്കുന്നത്. അതുകൊണ്ട് ചന്ദ്രശേഖരന്റെ സാധ്യതകള്‍ ഇല്ലായിരുന്നു. അടൂര്‍ എംഎല്‍എ ചിറ്റയം ഗോപകുമാറിനെയാണ് ഡെപ്യൂട്ടി സ്പീക്കറായി തിരഞ്ഞെടുത്തത്. നിയമസഭാ കക്ഷി ഉപനേതാവായി കെ രാജന്‍ എത്തും. പാര്‍ട്ടി വിപ്പായി ഇകെ വിജയനെയാണ് തിരഞ്ഞെടുത്തത്.

അതേസമയം പാര്‍ട്ടി പിളര്‍ന്നതിന് ശേഷം ആദ്യമായിട്ടാണ് സിപിഐക്ക് വനിതാ മന്ത്രിയുണ്ടാവുന്നത്. ചിഞ്ചുറാണിക്കാണ് ആ ചരിത്ര നേട്ടം. ഒല്ലൂര്‍ എംഎല്‍എയാണ് കെ രാജന്‍. ചേര്‍ത്തല എംഎല്‍എയാണ് പി പ്രസാദ്. ചടയമംഗലത്ത് നിന്നാണ് ചിഞ്ചുറാണി നിയമസഭയിലെത്തിയത്. ഇവര്‍ മൂന്ന് പേരും എക്‌സിക്യൂട്ടീവ് അംഗങ്ങളാണ്. നേടുമങ്ങാട് എംഎല്‍എ ജിആര്‍ അനില്‍ സംസ്ഥാന കൗണ്‍സില്‍ അംഗമാണ്. സിപിഐയുടെ പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി പിഎസ് സുപാലിനെയും തിരഞ്ഞെടുത്തിട്ടുണ്ട്.

Recommended Video

cmsvideo
ശൈലജ ടീച്ചറെ ഒഴിവാക്കി പിണറായി...

മുംബൈയില്‍ കനത്ത മഴ- ചിത്രങ്ങള്‍

പാര്‍ട്ടി ആസ്ഥാനത്ത് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനാണ് മന്ത്രിമാരെയും ഡെപ്യൂട്ടി സ്പീക്കറെയും അടക്കം പ്രഖ്യാപിച്ചത്. ഇതില്‍ പ്രസാദും കെ രാജനും നേരത്തെ തന്നെ മന്ത്രിമാരാകുമെന്ന് ഉറപ്പായിരുന്നു. ബാക്കി രണ്ട് മന്ത്രിമാരിലായിരുന്നു സസ്‌പെന്‍സ്. അതുകൊണ്ട് തന്നെ വനിതാ മന്ത്രിയുണ്ടാകുമോ എന്ന കാര്യം ഉറപ്പിച്ചിരുന്നില്ല. നേരത്തെ സ്ഥാനാര്‍ത്ഥി പ്രഖ്യാപന സമയത്ത് വേണ്ടത്ര വനിതകള്‍ക്ക് സീറ്റ് നല്‍കാന്‍ സാധിച്ചില്ലെന്ന് കാനം പറഞ്ഞിരുന്നു. അത് പക്ഷേ ചിഞ്ചുറാണിക്ക് നല്‍കിയ മന്ത്രിസ്ഥാനത്തിലൂടെ സിപിഐ പരിഹരിച്ചിരിക്കുകയാണ്.

അതീവ ഗ്രാമറസായി അതിദി പൊഹാങ്കർ; പുതിയ ചിത്രങ്ങൾ കാണാം

English summary
new ministers of kerala: cpi include four new faces as ministers, chinju rani as first women minister
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X