• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഷംന കാസിം ബ്ലാക്‌മെയില്‍ കേസ്: മോഡലിന് ഭീഷണി, സിനിമയിലെ ഉന്നതര്‍...വിവാഹാലോചനയ്ക്ക് പിന്നില്‍ മീര!!

കൊച്ചി: ഷംന കാസിമിനെ ബ്ലാക്‌മെയില്‍ ചെയ്ത് തട്ടിപ്പ് നടത്താന്‍ നോക്കി സംഘത്തിന് വലിയ ബന്ധങ്ങള്‍. ഇവര്‍ക്ക് സിനിമാ മേഖലയിലെ ഉന്നതരുമായി ബന്ധമുണ്ടെന്നാണ് വ്യക്തമാകുന്നത്. ഇവരെ രക്ഷിക്കാനുള്ള ഇടപെടലും ആരംഭിച്ചിട്ടുണ്ട്. അതേസമയം വിവാഹാലോചന കൊണ്ടുവരുന്നത് തന്നെ സിനിമാ മേഖലയിലെ മേക്കപ്പ് ആര്‍ട്ടിസ്റ്റായ മീരയാണെന്ന് കണ്ടെത്തിയിരിക്കുകയാണ്. നേരത്തെ തട്ടിപ്പിന് ഇരയായ പെണ്‍കുട്ടികള്‍ ഇവരെ വിശ്വസിച്ചിരുന്നു.

സ്വര്‍ണക്കടത്തിന്റെ കാരിയര്‍മാര്‍

സ്വര്‍ണക്കടത്തിന്റെ കാരിയര്‍മാര്‍

യുവതികളെ സ്വര്‍ണക്കടത്തിന്റെ കാരിയര്‍മാരായിട്ടാണ് ഇവര്‍ ഉപയോഗിച്ചിരുന്നത്. സിനിമാ മേഖലയിലെ യുവതികളെയാണ് ഇതിനായി ഇവര്‍ തിരഞ്ഞ് പിടിച്ച് ഉപയോഗിച്ചിരുന്നത്. ഇതിനിടെ ഷംനയുടെ കേസില്‍ ഒത്തുതീര്‍പ്പിനും ഇടപെടല്‍ ശക്തമാണ്. സിനിമാ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഗൂഢസംഘങ്ങളെ രക്ഷിക്കാന്‍ ചലച്ചിത്ര രംഗത്ത് തന്നെയുള്ളവര്‍ സജീവമാണ്.

cmsvideo
  വാരിയം കുന്നത്ത് ദ ഹിന്ദുവിന് അയച്ച കത്തില്‍ പറയുന്നത് | Oneindia Malayalam
  പിന്നില്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റ്

  പിന്നില്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റ്

  സ്ത്രീകള്‍ അടക്കം ഷംനയുടെ കേസിന് പിന്നിലുണ്ട്. റഫീക്കിന്റെ പെണ്‍സുഹൃത്തായ ഇടുക്കി സ്വദേശിനി, മുഖ്യപ്രതി ഷെരീഫിന്റെ ബന്ധുവായ മേക്കപ്പ് ആര്‍ടിസ്റ്റ് തുടങ്ങിയവരെയാണ് പോലീസ് തിരയുന്നത്. മേക്കപ്പ് ആര്‍ട്ടിസ്റ്റിസിന്റെ പേര് മീരയാണെന്ന് സൂചനയുണ്ട്. ഇവരാണ് വിവാഹാലോചന കൊണ്ടുവന്നത്. വലിയ കുടുംബമാണെന്നും ഉയര്‍ന്ന സാമ്പത്തി സ്ഥിതിയുള്ളവരാണെന്നും പറഞ്ഞ് വിവാഹാലോചനയില്‍ ഇടനിലക്കാരിയാവുകയും ചെയ്തു.

  നടിയെ വിളിച്ചു

  നടിയെ വിളിച്ചു

  റഫീക്കിന്റെ പെണ്‍സുഹൃത്തായ ഇടുക്കി സ്വദേശിനി ഫോണിലൂടെ ഷംനയെ വിളിക്കുകയും ചെയ്തു. വരന്റെ ബന്ധുവാണെന്ന് പറഞ്ഞാണ് ഇവര്‍ നടിമായി സംസാരിച്ചത്. കേസില്‍ ഷംനയുടെ മൊഴി നാളെ രേഖപ്പെടുത്തു. വിവാഹവാഗ്ദാനം നല്‍കി 16 ലക്ഷം രൂപ തട്ടിയെടുത്തെന്ന വീട്ടമ്മയുടെ പരാതിയില്‍ പ്രതികള്‍ക്കെതിരെ പുതിയ കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

  മോഡലിന്റെ പരാതി....

  മോഡലിന്റെ പരാതി....

  ഷംനയുടെ കേസിനെ തുടര്‍ന്ന് പ്രതികളെ കുറിച്ച് പരാതി നല്‍കിയ യുവ മോഡല്‍ ഏതാനും ആഴ്ച്ചകള്‍ക്ക് മുമ്പ് പോലീസ് സ്‌റ്റേഷനിലെത്തി നല്‍കിയ പരാതി പുറംലോകമറിയാതെ ഒത്തുതീര്‍ക്കുകയായിരുന്നു. ഇക്കാര്യം മോഡല്‍ തന്നെ വെളിപ്പെടുത്തി. ഷംനയുടെ കേസ് വന്നതോടെയാണ് ഇവര്‍ വിവരം പുറത്തുപറയാന്‍ തയ്യാറായത്. ഇവര്‍ക്ക് ചലച്ചിത്ര മേഖലയില്‍ നിന്ന് ഭീഷണി നേരിടുകയാണ്. തന്നോടൊപ്പമുണ്ടായിരുന്ന മറ്റ് മോഡലുകളുടെ ഭാവിയും അപകടത്തിലാവും.

  സ്ത്രീകളുടെ പങ്ക്

  സ്ത്രീകളുടെ പങ്ക്

  പാലക്കാട് യുവതികളെ പൂട്ടിയിട്ട കേസിലും മുഖ്യ പങ്ക് മീരയെന്ന യുവതിയുടേതാണ്. പെണ്‍കുട്ടികളെ പാലക്കാട്ടേക്ക് വിളിച്ച് വരുത്തിയത് ഇടുക്കി സ്വദേശിനിയാണ്. ഇവര്‍ക്ക് വേണ്ടിയാണ് ഇപ്പോള്‍ പോലീസ് തിരച്ചില്‍ നടത്തുന്നത്. അതേസമയം കേസില്‍ കേന്ദ്ര ഏജന്‍സികളും സമാന്തര അന്വേഷണം നടത്തുന്നുണ്ട്. മനുഷ്യക്കടത്തും സ്വര്‍ണക്കടത്തും കൂടി വന്നതോടെ കേസിന്റെ സ്വഭാവം മാറിയത്. കസ്റ്റംസും ഡിആര്‍ഐക്കും അന്വേഷണം ആരംഭിക്കാന്‍ നിര്‍ദേശം ലഭിച്ചിട്ടുണ്ട്.

  ഷംന പറയുന്നു

  ഷംന പറയുന്നു

  തന്റെ സുരക്ഷയെ കരുതിയാണ് മാതാവ് പരാതി നല്‍കിയത്. ഇപ്പോഴാണ് അന്വേഷണത്തിന്റെ ഭീകരത മനസ്സിലാവുന്നത്. വലിയ അപകടത്തില്‍ നിന്നാണ് രക്ഷപ്പെട്ടത്. തന്നോട് ഫോണില്‍ സംസാരിച്ചത് ആരാണെന്ന് ഇപ്പോഴും അറിയില്ല. കോഴിക്കോട് സ്വദേശികളെന്ന നിലയിലാണ് ഇവര്‍ പിതാവിനെ സമീപിച്ചത്. ഇവര്‍ തന്നെ വിലാസവും ശരിയായിരുന്നു. എന്നാല്‍ താമസക്കാരെ കുറിച്ച് അന്വേഷിക്കാന്‍ സാധിച്ചില്ല. മാന്യമായ ഇടപെടലായത് കൊണ്ടാണ് ഇവരോട് വീട്ടിലേക്ക് വരാന്‍ പറഞ്ഞത്. എന്നാല്‍ ഇവര്‍ വീട്ടില്‍ കയറി ആക്രമിക്കാനായിരുന്നു പ്ലാന്‍ എന്ന് സംശയിക്കുന്നു. ഒരുപാട് ആളുകള്‍ അപ്പോഴുള്ളത് കൊണ്ടായിരിക്കും അത് നടക്കാതെ പോയതെന്നും ഷംന പറഞ്ഞു.

  മോഡലിനും ഭീഷണി

  മോഡലിനും ഭീഷണി

  തട്ടിപ്പുസംഘത്തെ കുറിച്ച് വെളിപ്പെടുത്തി മോഡലിന് വലിയ ഭീഷണികളാണ് നേരിടുന്നത്. പരാതി പോലും പിന്‍വലിക്കണോ എന്ന് ആലോചിക്കുകയാണെന്നും ഇവര്‍ പറഞ്ഞു. പരാതി പിന്‍വലിക്കാനും സമ്മര്‍ദമുണ്ട്. ചൂഷണത്തിന് വിധേയരായ ഏതെങ്കിലും പെണ്‍കുട്ടിയുടെ പേര് പുറത്തുപറഞ്ഞാല്‍ അത് മാനനഷ്ടക്കേസിന് ഇടയാക്കുമെന്നാണ് ഭീഷണി. ഒപ്പമുള്ളവര്‍ പിന്‍മാറുമോ എന്നും ആശങ്കയുണ്ട്. എന്തിനാണ് ആവശ്യമില്ലാത്ത പേരുകള്‍ പോലീസിനോട് പറയാന്‍ പോയതെന്ന് ചോദിച്ചാണ് സിനിമാ മേഖലയില്‍ നിന്നുള്ളവര്‍ തന്നെ വിളിക്കുന്നതെന്നും മോഡല്‍ പറഞ്ഞു.

  English summary
  Shamna kasim blackmailing case: make up artist plans marriage proposal for criminal group
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X