കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസില്‍ പൊട്ടിത്തെറി: ഉമ്മന്‍ചാണ്ടി പറഞ്ഞതിനെക്കുറിച്ച് തനിക്കറിയില്ലെന്ന് മുല്ലപ്പള്ളി

Google Oneindia Malayalam News

കോഴിക്കോട്: സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ചകളുടെ തുടക്കം മുതല്‍ തന്നെ കോണ്‍ഗ്രസിനുള്ളില്‍ കല്ലുകടിയായി നില്‍ക്കുന്ന മണ്ഡലമാണ് വയാനാട്. കേരളത്തില്‍ യുഡിഎഫിന് ഏറ്റവും വിജയസാധ്യതയുള്ള മണ്ഡലമെന്ന നിലയില്‍ വയനാടിനായി എ, ഐ ഗ്രൂപ്പുകള്‍ രംഗത്ത് വന്നതായിരുന്നു ആദ്യം പ്രശ്നം. നീണ്ട ചര്‍ച്ചകള്‍ക്കം തര്‍ക്കങ്ങള്‍ക്കും ഒടുവില്‍ സീറ്റ് എ ഗ്രൂപ്പിലെ ടി സിദ്ദിഖിന് നല്‍കാന്‍ ധാരണയായി.

സാത്താന്‍റെ നാമം മാത്രമാണോ കുറ്റം; ലൂസിഫറിനെതിരെ ക്രിസ്ത്യന്‍ സംഘടനകള്‍ രംഗത്ത് വന്നതെന്തിന്സാത്താന്‍റെ നാമം മാത്രമാണോ കുറ്റം; ലൂസിഫറിനെതിരെ ക്രിസ്ത്യന്‍ സംഘടനകള്‍ രംഗത്ത് വന്നതെന്തിന്

ഔദ്യോഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കെയാണ് രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിച്ചേക്കുമെന്ന വാര്‍ത്തകള്‍ പുറത്തുവരുന്നത്. ഇതോടെ വയനാട് ദേശീയ തലത്തില്‍ തന്നെ ശ്രദ്ധാകേന്ദ്രരമായി മാറുകയും ചെയ്തു. എന്നാല്‍ ദിവസങ്ങള്‍ ഏറെ കഴിഞ്ഞിട്ടും ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടാവാത്തത് കോണ്‍ഗ്രസിനുള്ളില്‍ പൊട്ടിത്തെറി സൃഷ്ട്ച്ചിരിക്കുകയാണ്.

രാഹുലിന് തടയിടാന്‍

രാഹുലിന് തടയിടാന്‍

രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നതിന് തടയിടാന്‍ ദില്ലിയില്‍ ചിലര്‍ ശ്രമിക്കുന്നുണ്ടെന്നാണ് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ആരോപിക്കുന്നത്. രാഹുലിന്‍റെ വരവ് തടയാന്‍ ഒരു പാര്‍ട്ടി ദില്ലിയില്‍ അന്തര്‍ നാടകങ്ങള്‍ കളിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസ് വിരോധം

കോണ്‍ഗ്രസ് വിരോധം

രാഹുലിന്‍റെ വരവിന് തടയിടുന്നത് ആരാണ് എന്ന കാര്യത്തില്‍ കൂടുതല്‍ വിശദാംശങ്ങള്‍ വരും ദിവസങ്ങളില്‍ വെളിപ്പെടുത്തും. മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയയേരി ബാലകൃഷ്ണനും അന്ധമായ കോണ്‍ഗ്രസ് വിരോധമാണ്.

ഉടന്‍ തീരുമാനമുണ്ടാകും

ഉടന്‍ തീരുമാനമുണ്ടാകും

വയനാട്ടിലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തില്‍ ഉടന്‍ തന്നെ തീരുമാനമുണ്ടാകും. പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ നിന്ന് മത്സരിക്കുമെന്ന് തന്നെയാണ് പ്രതീക്ഷ. പ്രഖ്യാപനം വൈകുന്നത് വിജയസാധ്യതയെ ബാധിക്കില്ലെന്നും മുല്ലപ്പള്ളി അഭിപ്രായപ്പെട്ടു.

തനിക്കറിയില്ല

തനിക്കറിയില്ല

രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട് ഉമ്മന്‍ചാണ്ടി കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവനയെക്കുറിച്ച് തനിക്കറിയില്ലെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു. രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുമെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നായിരുന്നു ഉമ്മന്‍ചാണ്ടി കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്.

സ്ഥാനാര്‍ത്ഥിയാകണമെന്നില്ല

സ്ഥാനാര്‍ത്ഥിയാകണമെന്നില്ല

രാഹുല്‍ വന്നില്ലെങ്കില്‍ വയനാട്ടില്‍ വലിയ പ്രതിസന്ധിയുണ്ടാവുമെന്ന് മലപ്പുറും ഡിസിസി പ്രസിഡന്‍റ് വിവി പ്രകാശും അഭിപ്രായപ്പെടുന്നു. രാഹുല്‍ വന്നില്ലെങ്കില്‍ വയനാട്ടില്‍ ടി സിദ്ദീഖ് തന്നെ സ്ഥാനാര്‍ത്ഥിയാകണമെന്നില്ലെന്നും വിവി പ്രകാശ് പറഞ്ഞു.

ലീഗ് നേതൃത്വവും

ലീഗ് നേതൃത്വവും

നേരത്ത വയനാട് മണ്ഡലത്തിലേക്ക് ഐ ഗ്രൂപ്പ് പരിഗണിച്ചിരുന്ന നേതാക്കളില്‍ ഒരാളാണ് വിവി പ്രകാശ്. എന്നാല്‍ ദില്ലിയില്‍ നടന്ന ചര്‍ച്ചകള്‍ക്കൊടുവില്‍ സീറ്റ് എ ഗ്രൂപ്പിന് ലഭിക്കുകയായിരുന്നു. അതിനിടെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകുന്നതില്‍ ലീഗ് നേതൃത്വവും രംഗത്ത് എത്തിയിട്ടുണ്ട്.

മണ്ഡലത്തില്‍ അനിശ്ചിതത്വം

മണ്ഡലത്തില്‍ അനിശ്ചിതത്വം

യുഡിഎഫിന് ഏറ്റവും വിജയസാധ്യതയുള്ള മണ്ഡലത്തില്‍ അനിശ്ചിതത്വം ഉണ്ടാക്കിയതില്‍ പ്രതിഷേധിച്ച് ലീഗ് നേതാക്കള്‍ കഴിഞ്ഞ ദിവസം കല്‍പ്പറ്റയില്‍ യോഗം ചേര്‍ന്നിട്ടുണ്ട്. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകുന്നതിലെ അതൃപ്തി ലീഗ് കോണ്‍ഗ്രസിനെ അറിയിക്കും.

ആശങ്ക അറിയിച്ചു

ആശങ്ക അറിയിച്ചു

അതേസമയം വയനാട്ടില്‍ മത്സരിക്കുന്നത് പ്രതിപക്ഷ സഖ്യത്തെ ബാധിക്കുമെന്ന ആശങ്ക എന്‍സിപി നേതാവായ ശരദ് പവാറും എല്‍ജെഡി നേതാവായ ശരദ് യാദവും സോണിയ ഗാന്ധിയേയും രാഹുല്‍ ഗാന്ധിയേയും അറിയിച്ചിട്ടുണ്ട്.

തെറ്റായ രാഷ്ട്രീയ സന്ദേശം

തെറ്റായ രാഷ്ട്രീയ സന്ദേശം

രാഹുല്‍ ഗാന്ധി വയനാട്ടില്‍ ഇടതുമുന്നണിക്കെതിരെ മത്സരിക്കുന്നത് തെറ്റായ രാഷ്ട്രീയ സന്ദേശമാണ് നല്‍കുന്നത്. തിരഞ്ഞെടുപ്പിന് ശേഷം ഇടതുകക്ഷികളുമായി കൈകോര്‍ക്കുന്നതിനും മത്സരം തടസ്സമാകുമെന്നാണ് ഇരു നേതാക്കളും ചൂണ്ടിക്കാട്ടുന്നത്.

മുന്നറിയിപ്പ്

മുന്നറിയിപ്പ്

വയനാട്ടില്‍ രാഹുൽ സ്ഥാനാര്‍ത്ഥിയായാൽ പ്രതിപക്ഷ മുന്നണിയുടെ നേതൃപദവി കോണ്‍ഗ്രസിന് നല്കുന്ന കാര്യം പുനരോലോചിക്കുമെന്ന മുന്നറിയിപ്പ് നേരത്തെ സിപിഎം കോണ്‍ഗ്രസിന് നല്‍കിയിരുന്നു. ഇതിനിടയിലാണ് സ്ഥാനാര്‍ത്ഥിയാവുന്നതിനെതിരെ ശരത്പവാറിന്‍റെയും ശരദ് യാദവിന്‍റെയും ശക്തമായ സമ്മര്‍ദ്ദവും ഉണ്ടാകുന്നത്..

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

English summary
some people trying for rahul gandhi not to contest in wayanad say mullapally
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X