തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

യുട്യൂബര്‍ക്കെതിരായ ആക്രമണം: ഭാഗ്യലക്ഷ്മി ഹാജരായില്ല, മാര്‍ച്ച് 3ന് എത്തണമെന്ന് കോടതി

Google Oneindia Malayalam News

തിരുവനന്തപുരം: അശ്ലീല ആരോപണങ്ങളുടെ പേരില്‍ യൂട്യൂബര്‍ വിജയ് പി നായരെ ആക്രമിച്ച കേസില്‍ ഡബ്ബിങ് ആര്‍ട്ടിസ് ഭാഗ്യലക്ഷ്മിയടക്കമുള്ള പ്രതികള്‍ കോടതിയില്‍ ഹാജരായില്ല. പ്രതികള്‍ ഹാജരാവാതിരുന്നതോടെ അടുത്തവര്‍ഷം മാര്‍ച്ച് മൂന്നിന് കേസ് പരിഗണിക്കാനായി നീട്ടി. അന്നേദിവസം മൂന്നുപേരോടും ഹാജരാവാനും കോടതി ആവശ്യപ്പെട്ടു. പ്രതികള്‍ ഹാജരായാല്‍ കുറ്റപത്രം വായിച്ചുകേള്‍പ്പിക്കുകയും വിചാരണ നടപടികളിലേക്ക് കടക്കുകയും ചെയ്യും.

മമ്മൂട്ടിക്കും ദുല്‍ഖര്‍ സല്‍മാനും ആശ്വാസം; പക്ഷേ അടുത്ത 12 ആഴ്ച നിര്‍ണായകം, വിധി ഇങ്ങനെമമ്മൂട്ടിക്കും ദുല്‍ഖര്‍ സല്‍മാനും ആശ്വാസം; പക്ഷേ അടുത്ത 12 ആഴ്ച നിര്‍ണായകം, വിധി ഇങ്ങനെ

കേസില്‍ കഴിഞ്ഞയാഴ്ച തമ്പാനൂര്‍ പൊലിസ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ഇതുപ്രകാരമാണ് ഇന്ന് തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി മുമ്പാകെ പ്രതികളോട് ഹാജരാവാന്‍ ആവശ്യപ്പെട്ടത്. ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് അഭിനിമോള്‍ രാജേന്ദ്രനാണ് കേസ് പരിഗണിക്കുന്നത്. ഭാഗ്യലക്ഷ്മിക്ക് പുറമേ വെമ്പായം സ്വദേശിനി ദിയ സന, കണ്ണൂര്‍ സ്വദേശിനി ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവരാണ് കേസിലെ മറ്റുപ്രതികള്‍.

c

കഴിഞ്ഞവര്‍ഷം സെപ്റ്റംബറിലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. യൂടൂബ് ചാനലിലെ വിഡിയോകളിലൂടെ വിജയ് പി നായര്‍ സ്ത്രീകളെ അധിക്ഷേപിക്കുന്നതായി ആരോപിച്ചാണ് ഭാഗ്യലക്ഷ്മിയും കൂട്ടരും പരാതിക്കാരനെ മര്‍ദിച്ചത്. കേട്ടാല്‍ അറയ്ക്കുന്ന പദപ്രയോഗങ്ങളും പരാമര്‍ശങ്ങളുമാണ് ഇയാള്‍ ചാനലിലൂടെ നടത്തിയിരുന്നത്. പരാമര്‍ശങ്ങള്‍ക്കെതിരേ പോലിസ്, വനിതാ കമ്മീഷന്‍, സൈബര്‍ സെല്‍, വനിതാ ശിശുക്ഷേമ വകുപ്പ് എന്നിവര്‍ക്ക് ഭാഗ്യലക്ഷ്മി പരാതി നല്‍കിയിരുന്നു. ഇതിന് പുറമെയാണ് ഇയാളെ ആക്രമിച്ചത്.

ഗോവ വീണ്ടും ബിജെപി ഭരിക്കുമെന്ന് പ്രീ പോള്‍ സര്‍വ്വെ; എഎപി തിളങ്ങുമ്പോള്‍ ടിഎംസി എവിടെ?ഗോവ വീണ്ടും ബിജെപി ഭരിക്കുമെന്ന് പ്രീ പോള്‍ സര്‍വ്വെ; എഎപി തിളങ്ങുമ്പോള്‍ ടിഎംസി എവിടെ?

കഴിഞ്ഞ വര്‍ഷം നടന്ന സംഭവത്തില്‍ അന്നു തന്നെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. വിജയ് പി നായരെ മര്‍ദ്ദിക്കുന്നതും മാപ്പ് പറയിപ്പിക്കുന്നതും ഫേസ്ബുക്ക് ലൈവില്‍ പ്രതികള്‍ പരസ്യമാക്കിയിരുന്നു. കേസെടുത്തതോടെ പ്രതികള്‍ മുങ്ങിയെന്നായിരുന്നു പോലീസിന് ലഭിച്ച വിവരം. എന്നാല്‍ പിന്നീട് ഇവര്‍ ജാമ്യം നേടി. വിജയ് പി നായരുടെ തമ്പാനൂരിലെ താമസ സ്ഥലത്ത് അതിക്രമിച്ച് കയറി. ദേഹത്ത് മഷിയെറിഞ്ഞ ശേഷം മര്‍ദ്ദിച്ചു എന്നാണ് പോലീസ് പറയുന്നത്. അതിക്രമിച്ച് കടക്കല്‍, മര്‍ദ്ദനം, വധഭീഷണി മുഴക്കി എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ആരോപിച്ചിട്ടുള്ളത്.

പ്രതികള്‍ വിജയ് പി നായരെ കോളറില്‍ പിടിക്കുകയും മുഖത്തടിക്കുകയും ചെയ്തിരുന്നു. മാത്രമല്ല, വസ്ത്രം അഴിക്കാന്‍ ശ്രമിച്ചുവെന്നും ആരോപണം ഉയര്‍ന്നു. ലാപ് ടോപ്പും മൊബൈലും മോഷ്ടിച്ചുവെന്ന് വിജയ് പി നായര്‍ ആരോപിച്ചിരുന്നു. എന്നാല്‍ പ്രതികള്‍ക്കെതിരെ മോഷണ കുറ്റം ചുമത്തിയിട്ടില്ല. സംഭവം വലിയ ചര്‍ച്ചയാകുകയും ഭാഗ്യ ലക്ഷ്മിയെയും മറ്റു രണ്ടുപേരെയും പിന്തുണച്ച് നിരവധി പേര്‍ രംഗത്തുവരികയും ചെയ്തിരുന്നു.

Recommended Video

cmsvideo
Bhagyalakshmi about manasa incident

Thiruvananthapuram
English summary
Bhagyalakshmi and Two Other accused did not appear Court; Case will Take on March 3 Again
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X