• search
 • Live TV
തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

കീറിയ വസ്ത്രങ്ങളും രക്തക്കറയും... ഫേസ്ബുക്ക് പ്രേമ വിവാഹം 'പാളി'... തൊഴിലില്ലാത്ത ഭര്‍ത്താവ്, ഒടുവില്‍

Google Oneindia Malayalam News

തിരുവനന്തപുരം: ഫേസ്ബുക്ക് വഴി പരിചയത്തിലായ യുവാവിനൊപ്പം ഒളിച്ചോടി. വീട്ടുകാരുടെ പരാതിയില്‍ പോലീസ് പൊക്കി. നിര്‍ബന്ധം പിടിച്ചതുകാരണം വിവാഹം നടന്നു. പിന്നീടാണ് ഭര്‍ത്താവിന്റെ വീട്ടിലെ സാഹചര്യങ്ങള്‍ അറിഞ്ഞത്. ഇതോടെ പിണങ്ങി വീടുവിട്ടിറങ്ങിയ യുവതി നാട്ടുകാരെയും പോലീസുകാരെയും വലച്ചു. വീട്ടുകാരെ വിറപ്പിക്കാന്‍ യുവതി ചെയ്തത് അതിബുദ്ധി.

വിശദമായ പരിശോധനയില്‍ എല്ലാം തെളിഞ്ഞതോടെ തന്ത്രങ്ങള്‍ പൊളിഞ്ഞു. ജില്ലയിലെ ഉന്നത ഉദ്യോഗസ്ഥര്‍ വരെ ഇടപെട്ട അന്വേഷണത്തില്‍ തെളിഞ്ഞത് മറ്റുചില കാര്യങ്ങള്‍. യുവതിയെ മറ്റൊരിടത്തുവച്ച് കണ്ട നാട്ടുകാര്‍ പോലീസില്‍ വിവരം അറിയിച്ചതോടെ ആശങ്കകള്‍ നീങ്ങി. പ്രേമവും ഒളിച്ചോട്ടവും വിവാഹവും അതിബുദ്ധിയുമെല്ലാം ചേര്‍ന്ന സംഭവത്തിന്റെ വിശദാംശങ്ങള്‍ ഇങ്ങനെ...

നിന്റെ അമ്മ തന്നെയാണോ? കണ്ടാല്‍ പറയില്ലല്ലോ... ഷംലയും മകനും നേരിട്ട ക്രൂരത ഇങ്ങനെ... പ്രതി ഒളിവില്‍നിന്റെ അമ്മ തന്നെയാണോ? കണ്ടാല്‍ പറയില്ലല്ലോ... ഷംലയും മകനും നേരിട്ട ക്രൂരത ഇങ്ങനെ... പ്രതി ഒളിവില്‍

1

പോത്തന്‍കോട് സ്വദേശിനിയായ 19കാരിയും ചൊവ്വര അടിമലത്തുറ സ്വദേശിയായ 20കാരനും തമ്മില്‍ ഫേസ്ബുക്ക് വഴിയാണ് പരിചയത്തിലായത്. കഴിഞ്ഞ മാര്‍ച്ചില്‍ ഇരുവരും ഒളിച്ചോടി വീട്ടുകാരറിയാതെ വിവാഹം ചെയ്തു. കുടുംബം പോലീസില്‍ പരാതിപ്പെട്ടു. വൈകാതെ ഇരുവരെയും പോലീസ് കണ്ടെത്തി. എന്നാല്‍ യുവാവിനൊപ്പം പോകാനാണ് താല്‍പ്പര്യമെന്ന് യുവതി പറഞ്ഞതോടെ വീട്ടുകാര്‍ക്ക് പിന്‍മാറേണ്ടി വന്നു.

2

ഒരുമിച്ച് താമസം തുടങ്ങിയതോടെയാണ് യുവാവിന്റെ വീട്ടിലെ കാര്യങ്ങള്‍ അറിഞ്ഞത്. സ്ഥിരം തൊഴില്‍ ഇല്ലാത്തതിനാല്‍ അല്‍പ്പം പ്രയാസത്തിലായിരുന്നു യുവാവ്. ഇതോടെ ഇടയ്ക്കിടെ തര്‍ക്കം തുടങ്ങി. യുവതി പിണങ്ങി വീടുവിട്ടിറങ്ങി. ചൊവ്വാഴ്ച പുലര്‍ച്ചെ പുറത്തുപോയ യുവതി പിന്നീട് തിരിച്ചുവന്നില്ല. ഭര്‍ത്താവിന്റെ വീട്ടുകാര്‍ തിരച്ചില്‍ തുടങ്ങി.

3

യുവതിയുടെ വസ്ത്രങ്ങള്‍ കീറിയ നിലയില്‍ വീടിന് പുറത്ത് കണ്ടെത്തി. കൂടാതെ രക്തക്കറയും. ഇതോടെ യുവതിക്ക് അപായം സംഭവിച്ചുവെന്നാണ് കരുതിയത്. വിവരം പോലീസില്‍ അറിയിച്ചു. പോലീസും നാട്ടുകാരും വീട്ടുകാരും ചേര്‍ന്ന് സമീപത്തെ പ്രദേശങ്ങള്‍ മൊത്തം തിരഞ്ഞു. കാര്യമുണ്ടായില്ല. പോലീസിന്റെ വിദഗ്ധ പരിശോധനയില്‍ ചില സംശയങ്ങള്‍ തോന്നി.

4

ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മീഷണര്‍, കോവളം സിഐ എന്നിവരുടെ നേതൃത്വത്തില്‍ വലിയ സംഘം പോലീസ് സ്ഥലത്തെത്തി. വിരലടയാള വിദഗ്ധര്‍, ഡോഗ് സ്‌ക്വാഡ്, ശാസ്ത്രീയ പരിശോധനാ സംഘം എന്നിവരുമെത്തി. കീറിയ വസ്ത്രങ്ങള്‍ യുവതിയുടേത് തന്നെയായിരുന്നു എങ്കിലും രക്തക്കറയായിരുന്നില്ല അത്. ചുവന്ന ക്യൂട്ടക്‌സായിരുന്നു. ഇതോടെയാണ് പോലീസിന് മറ്റുചില സംശയം തോന്നിയത്.

5

പ്രദേശത്തെ സിസിടിവി പരിശോധിക്കാന്‍ പോലീസ് തീരുമാനിച്ചു. യുവതി അതിരാവിലെ നടന്നുപോകുന്നത് സിസിടിവിയില്‍ കണ്ടു. എന്നാല്‍ കാണാതായ യുവതി തന്നെയാണോ എന്ന കാര്യത്തില്‍ സംശയമുണ്ടായിരുന്നു. യുവതി പോകാന്‍ സാധ്യതയുള്ള സ്ഥലങ്ങളും പോലീസ് പരിശോധിച്ചു. ബന്ധുവീടുകളിലേക്കും വിളിച്ചന്വേഷിച്ചു. എന്നാല്‍ എവിടെയും കണ്ടെത്തിയില്ല.

സഹായിക്കാമെന്ന് പറഞ്ഞവര്‍ പിന്മാറി; വിവാഹം മുടങ്ങുമെന്ന അവസ്ഥ, പോലീസ് വിളിച്ചു... സുരേഷ് ഗോപി എത്തിസഹായിക്കാമെന്ന് പറഞ്ഞവര്‍ പിന്മാറി; വിവാഹം മുടങ്ങുമെന്ന അവസ്ഥ, പോലീസ് വിളിച്ചു... സുരേഷ് ഗോപി എത്തി

6

തിരച്ചില്‍ വ്യാപിപ്പിച്ചതിനിടെയാണ് വലിയതുറയില്‍ സംശയകരമായ രീതിയില്‍ യുവതിയെ നാട്ടുകാര്‍ കണ്ടത്. ഇവര്‍ പോലീസിനെ വിവിരം അറിയിച്ചതോടെ യുവതിയെ കസ്റ്റഡിയിലെടുത്തു. വലിയതുറ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ നിന്നാണ് യുവതിയെ കണ്ടെത്തിയത്. വിവരം പോത്തന്‍കോട് പോലീസിന് കൈമാറി. ഇതോടെയാണ് മണിക്കൂറുകള്‍ നീണ്ട തിരച്ചിലുകള്‍ അവസാനിച്ചത്.

സാനിയ ഇയ്യപ്പന്‍ വേറെ ലെവലാണ്; പഹാഠി വേഷത്തില്‍ കസോളില്‍... നടിയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍

7

യുവതി കാണിച്ചത് അതിബുദ്ധിയാണെന്ന് പോലീസ് പറയുന്നു. ഭര്‍ത്താവിനോട് പിണങ്ങിയാണ് വീട്ടില്‍ നിന്നിറങ്ങിയതെന്നും അന്വേഷണത്തില്‍ മനസിലായി. ഭര്‍ത്താവിനെ വിറപ്പിക്കുകയായിരുന്നു യുവതിയുടെ ലക്ഷ്യം എന്നാണ് കരുതുന്നത്. ഭര്‍ത്താവിന്റെ വീട്ടുകാര്‍ പരിഭ്രാന്തിയിലാകുകയും ചെയ്തു. രക്തക്കറയല്ല എന്ന് ബോധ്യമായതും സിസിടിവി പരിശോധനയുമാണ് യുവതിയുടെ അതിബുദ്ധി പൊളിച്ചത്.

cmsvideo
  What is Covid's C.1.2 ? Why Covid's C.1.2 variant is worrying for India ? | Oneindia Malayalam
  Thiruvananthapuram
  English summary
  Thiruvananthapuram: Last Minute Twist In The Story Of Woman Who Left Her Husband And Home
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X