കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിറഞ്ഞുകവിയും സ്‌റ്റേഡിയം: ദുബായില്‍ മോദിയെ കാണാന്‍ അരലക്ഷം ഇന്ത്യക്കാര്‍!

  • By Muralidharan
Google Oneindia Malayalam News

ദുബായ്: യു എ ഇ സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാന്‍ കാത്തിരിക്കുന്നത് അരലക്ഷത്തിലേറെ പ്രവാസി ഇന്ത്യക്കാര്‍. ദുബായ് ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് യു എ ഇ സന്ദര്‍ശനത്തില്‍ മോദിയുടെ പൊതുപരിപാടി. 34 വര്‍ഷത്തിന് ശേഷമാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി യു എ ഇ സന്ദര്‍ശിക്കുന്നത്.

നാല്‍പ്പതിനായിരം പേര്‍ക്ക് ഇരിക്കാവുന്ന സ്റ്റേഡിയത്തില്‍ മോദിയെ കാണാനായി അമ്പതിനായിരത്തിലേറെ പേരാണ് ടിക്കറ്റെടുത്ത് കാത്ത് നില്‍ക്കുന്നത്. സ്‌റ്റേഡിയം നിറഞ്ഞാല്‍ ബാക്കിയുള്ളവര്‍ക്ക് പുറത്താണ് ഇരിക്കാനുള്ള സൗകര്യങ്ങള്‍ ഒരുക്കിയിരിക്കുന്നത്. മോദിയുടെ കടുത്ത ആരാധകര്‍ കൂടിയായ പ്രവാസികളിലെ ഭൂരിഭാഗവും മോദി സന്ദര്‍ശനം ഒരു ആഘോഷമാക്കാനുള്ള ഒരുക്കത്തിലാണ്.

ക്രിക്കറ്റ് സ്‌റ്റേഡിയം ഒരുങ്ങുന്നു

ക്രിക്കറ്റ് സ്‌റ്റേഡിയം ഒരുങ്ങുന്നു

ദുബായ് ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ എട്ട് മണിയോടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം. വൈകിട്ട് ആറരയോടെ കലാപരിപാടികളും മറ്റും തുടങ്ങും. കലാപ്രകടനങ്ങളില്‍ ഓണം ഘോഷയാത്രയും ഉണ്ടാകും.

നമോ ടീ ഷര്‍ട്ടുകള്‍

നമോ ടീ ഷര്‍ട്ടുകള്‍

ലോക്‌സഭ തിരഞ്ഞെടുപ്പ് മുതല്‍ മോദി ആരാധകര്‍ വന്‍ വിജയമാക്കി മാറ്റിയ നമോ ടീ ഷര്‍ട്ടുകള്‍ ധരിച്ചാകും പ്രവാസി ഇന്ത്യക്കാര്‍ തങ്ങളുടെ പ്രധാനമന്ത്രിയെ കാണാനെത്തുക. സ്‌റ്റേഡിയത്തിനകത്തും പുറത്തും കുടിവെള്ളവും ഇളനീരും കൈവിശറികളും മറ്റും വിതരണം ഉണ്ടാകും.

നാല്‍പ്പതിനായിരം പേര്‍ അകത്ത്

നാല്‍പ്പതിനായിരം പേര്‍ അകത്ത്

ക്ഷണിക്കപ്പെട്ട അതിഥികളും പൊതുജനങ്ങളും അടക്കം നാല്‍പ്പതിനായിരം പേര്‍ക്കാണ് സ്റ്റേഡിയത്തില്‍ പ്രവേശനം ലഭിക്കുക. ചടങ്ങുകള്‍ കാണാന്‍ സ്റ്റേഡിയത്തിന് പുറത്തും പ്രത്യേകം സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

ചരിത്രവിജയമാക്കാന്‍

ചരിത്രവിജയമാക്കാന്‍

പ്രധാനമന്ത്രിയുടെ ദുബായ് സന്ദര്‍ശനം ചരിത്രവിജയമാക്കി തീര്‍ക്കാനുള്ള ഒരുക്കത്തിലാണ് ഇന്ത്യന്‍ പ്രവാസികകള്‍. ഇതിനായി എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയായതായി സംഘാടകസമിതി ദുബായില്‍ പത്രസമ്മേളനം നടത്തി പറഞ്ഞു.

പരിപാടി കാണാന്‍ ഇങ്ങനെ

പരിപാടി കാണാന്‍ ഇങ്ങനെ

മോദിയുടെ പ്രസംഗം കേള്‍ക്കാനുംകലാപരിപാടികള്‍ ആസ്വദിക്കാനുമായി കൂറ്റന്‍ എല്‍ സി ഡി സ്‌ക്രീനുകള്‍ സ്റ്റേഡിയത്തിനകത്തും പുറത്തും തയ്യാറാക്കിയിട്ടുണ്ട്. ഭക്ഷണസാധനങ്ങള്‍ വിതരണംചെയ്യാനായി പ്രത്യേകം സ്റ്റാളുകള്‍ ഉണ്ടാകും.

ലൈവ് കവറേജ്

ലൈവ് കവറേജ്

ലോകമെമ്പാടുമുള്ള ഇന്ത്യക്കാരിലേക്ക് പ്രധാനമന്ത്രിയുടെ പരിപാടി എത്തിക്കാനായി യു എ ഇ യിലും ഇന്ത്യയിലുമുള്ള 180 ല്‍പ്പരം മാധ്യമങ്ങളും തയ്യാറായിട്ടുണ്ട്. ടെലിവിഷന്‍, റേഡിയോ എന്നിവയിലൂടെ തല്‍സമയം പരിപാടികള്‍ കിട്ടും.

English summary
PM Narendra Modi to address 50,000 in Dubai cricket stadium on Monday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X