• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

തനിസ്വരൂപം പുറത്തെടുത്ത് ബിഗ് ബോസ്! സഞ്ജനയ്ക്കും ഫിറോസിനും അന്ത്യശാസനം, താത്പര്യമില്ലെങ്കിൽ വേണ്ട

പതിവ് ബിഗ് ബോസ് വിശേഷങ്ങളിൽ നിന്നും വിഭിന്നമായ പലതുമാണ് സീസൺ ത്രീയിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത്. വൈൽഡ് കാർഡ് എൻട്രിയിലൂടെ മൂന്ന് പേർ പുതിയതായി എത്തിയത് മുതലാണ് ഷോയുടെ ഗതി തന്നെ മാറിയത് എന്ന് പറയാം.

സഞ്ജനയോ ഡിംപലോ പ്രശ്നക്കാരി; 'ഇക്ക നിന്നോളൂ... ഞാൻ ഇല്ല' കണ്ണീരുമായി സഞ്ജന ഫിറോസിനരികെ

ഡിംപലിന് അവകാശപ്പെട്ട പാൽ തന്നെ ആണോ? ബിഗ് ബോസ്സിൽ പുതിയ ഉൾപ്പിരിവുകൾ; ഭാഗ്യലക്ഷ്മിയും മജസിയും

തമ്മിലടികളിലൂടെയും പരിഭവങ്ങളിലൂടെയും സജീവമായിരിക്കുകയാണ് ബിഗ് ബോസ് സീസണ്‍ 3. എല്ലാവരുടേയും ഇപ്പോഴത്തെ പ്രധാന തലവേദന ദമ്പതികളായ ഫിറോസും സഞ്ജനയുമാണ്. അത്യധികം നാടകീയമായ രംഗങ്ങളിലൂടെയാണ് ഇപ്പോള്‍ ബിഗ് ബോസ് കടന്നുപൊയ്‌ക്കൊണ്ടിരിക്കുന്നത്. ഒടുവിൽ ബിഗ് ബോസിന് തന്റെ തനിസ്വരൂപം പുറത്തെടുക്കേണ്ടിയും വന്നു.

തിരഞ്ഞെടുപ്പിന് മുന്നോടിയായി പുതുച്ചേരിയിൽ പ്രധാനമന്ത്രി- ചിത്രങ്ങൾ കാണാം

പ്രശ്‌നക്കാരന്‍ ഫിറോസ്

പ്രശ്‌നക്കാരന്‍ ഫിറോസ്

കഴിഞ്ഞ ദിവസം ഉണ്ടായ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഫിറോസിനെ ഇവിടെ എല്ലാവര്‍ക്കും പേടിയാണെന്ന് ഭാര്യ സഞ്ജന തന്നെ പറഞ്ഞിരുന്നു. ഫിറോസ് ഖാന്റെ ഇടപെടൽ പലർക്കും വലിയ എതിർപ്പുണ്ടാക്കുന്നും ഉണ്ട്. എന്നാല്‍ കാര്യങ്ങള്‍ കൂടുതല്‍ കുഴഞ്ഞു മറിഞ്ഞ അവസ്ഥയിലേക്കാണ് ഇപ്പോള്‍ പൊയ്‌ക്കൊണ്ടിരിക്കുന്നത്.

തുറന്ന ചര്‍ച്ച

തുറന്ന ചര്‍ച്ച

ഇക്കഴിഞ്ഞ ദിവസം ബിഗ് ബോസിലെ അംഗങ്ങളെല്ലാവരും കൂടെ ഒരു മേശയ്ക്ക് ചുറ്റുമിരുന്ന് ചര്‍ച്ച നടത്തിയിരുന്നു. അപ്പോഴും മറ്റ് ടീമംഗങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ഫിറോസ് ഉന്നയിച്ചത്. മറ്റുള്ളവരെ സംസാരിക്കാൻ പോലും അനുവാദിക്കാത്ത രീതിയിൽ ഫിറോസ് നടത്തിയ ഇടപെടലുകൾ വലിയ പ്രശ്നമാണ് സൃഷ്ടിച്ചത്.

സഹികെട്ട് ഭാഗ്യലക്ഷ്മി

സഹികെട്ട് ഭാഗ്യലക്ഷ്മി

ചര്‍ച്ചയ്ക്കിടെ ഫിറോസിന്റെ വര്‍ത്തമാനങ്ങളില്‍ സഹികെട്ട് ഭാഗ്യലക്ഷ്മി ഫിറോസ് തന്നെ വല്ലാതെ ഇറിറ്റേറ്റ് ചെയ്യുന്നുണ്ടെന്നും കള്ളം പറയുന്നവരോട് സംസാരിക്കാന്‍ തനിക്ക് താല്പര്യമില്ലെന്നും അഭിപ്രായപ്പെട്ടു. എന്തിനാണ് അദ്ദേഹം മറ്റുള്ളവരുടെ വ്യക്തിപരമായ കാര്യങ്ങളില്‍ തലയിടുന്നതെന്നും ഭാഗ്യലക്ഷ്മി ചോദിക്കുകയുണ്ടായി.

പൊട്ടിത്തെറിച്ച് അനൂപ്

പൊട്ടിത്തെറിച്ച് അനൂപ്

ഇതേ ചര്‍ച്ചയില്‍ സീരിയല്‍ നടന്‍ അനൂപും തനിക്ക് പറയാനുള്ള വിമര്‍ശനങ്ങള്‍ ഫിറോസിനെ കുറിച്ച് പറയുകയുണ്ടായി. എന്നാല്‍ സംസാരത്തിനൊടുവില്‍ ഫിറോസിനോട് പൊട്ടിത്തെറിക്കുന്ന അനൂപിനെയാണ് പിന്നീട് കണ്ടത്. ഒരു സംഘർഷത്തിലേക്ക് വരെ കാര്യങ്ങൾ നീങ്ങുന്ന സ്ഥിതി വിശേഷവും ഉണ്ടായി.

വീണ്ടും പൊട്ടിക്കരഞ്ഞ് സഞ്ജന!

വീണ്ടും പൊട്ടിക്കരഞ്ഞ് സഞ്ജന!

തന്റെ ഭര്‍ത്താവിനെ എല്ലാവരും ഒറ്റപ്പെടുത്തുകയാണെന്നും താനൊരു ഭാര്യയാണെന്ന് ഓര്‍ക്കണമെന്നും പറഞ്ഞ് സഞ്ജനയുടെ കരച്ചിലിനും ബിഗ് ബോസ് ഹൌസ് വേദിയായി. ഫിറോസിനെ ചിലർ മനപ്പൂർവ്വം അവഗണിക്കുന്നു എന്ന ആക്ഷേപവും സഞ്ജന ഉന്നയിച്ചു. അതിനിടയില്‍ സഞ്ജനയുടെ ആത്മഹത്യാഭീഷണിയെ കുറിച്ച് പരാമര്‍ശിമുണ്ടായപ്പോള്‍ തനിക്കത് ഓര്‍മ്മയില്ലെന്ന് പറഞ്ഞത് വീണ്ടും വിവാദമായി.

ബിഗ് ബോസിനോട് പറഞ്ഞപ്പോള്‍...

ബിഗ് ബോസിനോട് പറഞ്ഞപ്പോള്‍...

ആത്മഹത്യാ ഭീഷണി ഒരു ചെറിയ കാര്യമല്ല. പറഞ്ഞ കാര്യം നിഷേധിക്കുന്നതും ശരിയല്ല. ഇതിനെത്തുടര്‍ന്ന് ദമ്പതികള്‍ ആത്മഹത്യാഭീഷണി മുഴക്കുന്നുണ്ടെന്നും അതിന് തങ്ങള്‍ ഉത്തരവാദിയല്ലെന്നും അനൂപ്, ബിഗ് ബോസിനോട് ക്യാമറയ്ക്കു മുന്‍പില്‍ വന്ന് പറഞ്ഞു. വിഷയത്തിൽ ബിഗ് ബോസിന്റെ ഇടപെടലും ആവശ്യപ്പെട്ടു.

നില്‍ക്കണമെന്നില്ല...

നില്‍ക്കണമെന്നില്ല...

പിന്നീട് ബിഗ് ബോസ് ഫിറോസിനേയും സഞ്ജനയേയും കണ്‍ഫഷന്‍ റൂമിലേക്ക് വിളിപ്പിക്കുകയും താല്പര്യമില്ലെങ്കില്‍ ഷോ നിര്‍ത്തിപ്പോകാമെന്ന് പറയുകയും ചെയ്തു. ഇനി ഒരിക്കല്‍ക്കൂടി ഇത്തരം രീതി ആവര്‍ത്തിച്ചാല്‍ ബിഗ് ബോസില്‍ നിന്ന് പോകേണ്ടി വരുമെന്ന് മുന്നറിയിപ്പും നല്‍കി. ഇതേത്തുടര്‍ന്ന് ഇരുവരും ബിഗ് ബോസിനോട് ക്ഷമാപണം നടത്തുകയും ഷോയില്‍ തുടരാനാണ് താല്പര്യം എന്ന് അറിയിക്കുകയും ചെയ്തു.

കാത്തിരിക്കാം

കാത്തിരിക്കാം

എത്രനാൾ ഫിറോസും സഞ്ജനയും ഇത്തരത്തിൽ ഷോയിൽ പിടിച്ചുനിൽക്കും എന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്. ഫിറോസിന്റെ ഇടപെടലുകളും രീതികളും വലിയ എതിർപ്പാണ് പ്രേക്ഷകരിൽ ഉണ്ടാക്കുന്നത്. വൈൽഡ് കാർഡ് എൻട്രിയിലൂടെ ഒരുമിച്ച് ഷോയിൽ എത്തിയ ഫിറോസ്- സഞ്ജന ദന്പതിമാരും പിന്നെ മിഷേലും തമ്മിൽ എന്ന് തെറ്റിപ്പിരിയും എന്ന ചർച്ചയും കൊഴുക്കുന്നുണ്ട്.

തരൂർ മത്സരിക്കാനില്ല, ഉമ്മൻ ചാണ്ടിയ്ക്ക് തമിഴ്‌നാടിന്റെ ചുമതലയും; രമേശ് ചെന്നിത്തലയുടെ പ്രതീക്ഷകൾ വീണ്ടും

കുഞ്ഞാലിക്കുട്ടിയെ ഇഡി ചോദ്യം ചെയ്തു? ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി മന്ത്രി കെടി ജലീല്‍

അലായയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം

cmsvideo
  കേരളത്തിലെ ആദ്യ വനിത ഡിജെ, ആരാണീ സൂര്യ മേനോന്‍ | Oneindia Malayalam

  English summary
  Bigg Boss Malayalam Season 3: Bigg Boss asks Firos and Sanjana to leave the show, if not interes
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X