• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഗ്രാൻഡ് ഫിനാലെയിൽ വെച്ച് റംസാൻ കുറ്റപ്പെടുത്തിയത് സായിയെ? ആരാധകരെ സങ്കടപ്പെടുത്തി സായി വിഷ്ണു

Google Oneindia Malayalam News

ബിഗ് ബോസ് മലയാളം സീസൺ മൂന്നിന്റെ ഫലം വരുന്നതിന് മുമ്പ് തന്നെ ടൈറ്റിൽ വിന്നർ മണിക്കുട്ടൻ ആയിരിക്കുമെന്ന് പ്രേക്ഷകർ ഉറപ്പിച്ചിരുന്നതാണ്. എന്നാൽ രണ്ടാം സ്ഥാനത്തേക്ക് ആരായിരിക്കും എത്തുക എന്നത് സംബന്ധിച്ച് വലിയ പ്രവചനങ്ങളൊന്നും നടന്നുമില്ല. സായിയുടെ പ്രകടനം വിലയിരുത്തിയ പലരും സായി ആദ്യ മൂന്ന് സ്ഥാനങ്ങളിൽ ഒന്നിൽ ഇടം പിടിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.

കിടു ലുക്കില്‍ നടി എസ്തര്‍ അനില്‍; എന്തൊരു ക്യൂട്ടാണെന്ന് ആരാധകര്‍

'മമ്മൂട്ടിയും കൊച്ചിന്‍ ഹനീഫയും നിര്‍മാതാവും മുസ്ലീങ്ങള്‍, വാത്സല്യം ജയിച്ചത് അവരുടെ കഴിവ് കൊണ്ടല്ല''മമ്മൂട്ടിയും കൊച്ചിന്‍ ഹനീഫയും നിര്‍മാതാവും മുസ്ലീങ്ങള്‍, വാത്സല്യം ജയിച്ചത് അവരുടെ കഴിവ് കൊണ്ടല്ല'

1

ഗ്രാൻഡ് ഫിനാലെയിൽ ഫലം പ്രഖ്യാപിച്ചപ്പോൾ മണിക്കുട്ടന് തൊട്ടുപിന്നിൽ സായി വിഷ്ണുവാണ് രണ്ടാം സ്ഥാനത്തേക്ക് എത്തിയത്. ഒന്നാം സ്ഥാനം നേടിയ മണിക്കുട്ടൻ ഒമ്പത് കോടി വോട്ട് നേടിയപ്പോൾ സായി വിഷ്ണു ആറ് കോടിയിയിലധികം വോട്ടുകളും സ്വന്തമാക്കിയിരുന്നു. അന്തിമ ഫലം പ്രഖ്യാപിച്ചപ്പോൾ പൊട്ടിക്കരഞ്ഞുകൊണ്ടാണ് മണിക്കുട്ടൻ ഈ സന്തോഷവാർത്തയേറ്റുവാങ്ങിയത്. എന്നാൽ രണ്ടാം സ്ഥാനം പ്രഖ്യാപിക്കുമ്പോഴും സായിയുടെ മുഖത്തുണ്ടായിരുന്നത് സങ്കടം മാത്രമാണ്. ഇത് ബിഗ് ബോസ് പ്രേക്ഷകരെയും സായി വിഷ്ണുവിന്റെ ആരാധകരെയും ഒരു പോലെ സങ്കടപ്പെടുത്തുകയും ചെയ്തിരുന്നു.

2

ബിഗ് ബോസ് മലയാളത്തിന്റെ മൂന്നാമത്തെ സീസണിൽ രണ്ടാം സ്ഥാനത്തെത്തിയെങ്കിലും സായിയോട് അവഗണനയാണ് ബിഗ് ബോസ് കാണിച്ചതെന്നാണ് ഇപ്പോൾ ഉയർന്നുവരുന്ന വിമർശനങ്ങൾ. രണ്ടാം സ്ഥാനത്തെത്തിയ സായിക്ക് സമ്മാനം നൽകാതിരുന്നതാണ് ഇത്തരമൊരു വിമർശനത്തിന് വഴിവെച്ചിട്ടുള്ളത്. സാധാരണക്കാരനായ സായി രണ്ടാം സ്ഥാനം വരെ എത്തിയിട്ടുണ്ടെങ്കിൽ തങ്ങളുടെ മനസ്സിലെ വിജയി സായിയാണെന്നാണ് ആരാധകർ പറയുന്നത്.

3

ബിഗ് ബോസ് മലയാളം സീസൺ മൂന്നിൽ ഒന്നാം സ്ഥാനം നേടിയ വ്യക്തിയ്ക്ക് 75 ലക്ഷം രൂപയുടെ ഫ്ലാറ്റ് സമ്മാനമായി നൽകിയിട്ടുണ്ടെങ്കിൽ രണ്ടാം സ്ഥാനക്കാരനും സമ്മാനം നൽകണമായിരുന്നുവെന്നാണ് ആരാധകർ പറയുന്നത്. നേരത്തെ സോഷ്യൽ മീഡിയയിൽ സായിയെക്കുറിച്ചുള്ള സിനിമാ വാർത്തകൾ വൈറലായിരുന്നു. മോഹൻലാൽ ചിത്രം ബറോസിൽ സായിയും ഉണ്ടെന്നായിരുന്നു പുറത്തുവന്ന റിപ്പോർട്ട്. എന്നാൽ ഇതെക്കുറിച്ച് സായി ഇതുവരെയും ഒന്നും പ്രതികരിച്ചിട്ടില്ല. സായിയുടെ മൌനമാണ് ആരാധകരിൽ സംശയമുണ്ടാക്കിയിട്ടുള്ളത്.

4

ഗ്രാൻഡ് ഫിനാലെ വേദിയിൽ വെച്ച് സായിയുടെ സാന്നിധ്യത്തിൽ റംസാൻ പറഞ്ഞ വാക്കുകളും സായിയെ വേദനിപ്പിക്കുന്നതാണെന്ന് ആരാധകർ ചൂണ്ടിക്കാണിക്കുന്നു. സ്റ്റേജിൽ വെച്ച് റംസാൻ സായിയെ നൈസായിട്ട് താങ്ങിയതാണെന്നാണ് സോഷ്യൽ മീഡിയ ഈ വിഷയത്തിൽ പ്രതികരിക്കുന്നത്. " എന്റെ സ്വപ്നങ്ങൾ സംസാരിക്കാനല്ല, അത് പ്രവർത്തിച്ച് കാണിക്കാനാണ് ഞാനിവിടെ വന്നത്. ഇവിടെ പലരും ഗ്രൂപ്പിസം ഉണ്ടായെന്ന് പറയുകയുണ്ടായി. എന്നാൽ അതിലൂടെ എനിക്ക് കിട്ടിയത് നല്ല സൌഹൃദങ്ങളാണ്. അഡോണി, ഫിറോസിക്ക, സന്ധ്യച്ചേച്ചി, നോബിച്ചേട്ടൻ, ഇവരെയൊക്കെ എനിക്ക് കിട്ടി". റംസാൻ നടത്തിയ ഈ രണ്ട് പരാമർശങ്ങളും പരോക്ഷമായി സായിയെ ലക്ഷ്യം വെച്ചുള്ളതാമെന്ന് ആരാധകർ വിലയിരുത്തുന്നു. സ്വപ്നം, ഗ്രൂപ്പിസം എന്നീ വാക്കുകൾ ബിഗ് ബോസ് വീട്ടിൽ ചർച്ചയാക്കിയ വ്യക്തി സായി വിഷ്ണുവായിരുന്നുവെന്നത് പ്രേക്ഷകരും മറക്കാനിടയില്ല.

5

റംസാൻ അവനു പറയാനുള്ളത് പറഞ്ഞുവെന്നും .... ആ പറഞ്ഞ കാര്യങ്ങൾ 100% ശരിയുമാണെന്നുമുള്ള വാദങ്ങളാണ് ആരാധകരിൽ ചിലർ മുന്നോട്ടുവെച്ചിട്ടുള്ളത്. "താൻ തന്റെ സ്വപ്നങ്ങളെ പറ്റി പറഞ്ഞു നടക്കുന്നതിനേക്കാൾ അത് പ്രവർത്തിച്ചു കാണിക്കാനാണ് ശ്രമിക്കുന്നത് "എന്ന പറഞ്ഞത് ഇത്ര വലിയ അപരാധം ആണോ എന്നും ആരാധകർ ചോദിക്കുന്നു. ബിഗ് ബോസ് സീസൺ മൂന്നിൽ പക്വതയില്ലാത്ത മത്സരാർത്ഥിയെന്നാണ് പലരും റംസാനെ വിശേഷിപ്പിച്ചിരുന്നത്. മത്സരാർത്ഥികളുമായി വഴക്കിട്ട സംഭവങ്ങളും ഇതിന് തെളിവാണ്.

6


ബിഗ് ബോസ് മലയാളത്തിൽ പുതുമുഖമായെത്തിയ സായി വിഷ്ണു കുറഞ്ഞ എപ്പിസോഡുകളോടെ തന്നെ പ്രേക്ഷകരുടെ പ്രിയപ്പെട്ട മത്സരാർത്ഥിയായി മാറിയിരുന്നു. ഇതിനുള്ള പ്രധാന തെളിവ് സായിയ്ക്ക് ഗ്രാൻഡ് ഫിനാലെയ്ക്ക് ലഭിച്ച വോട്ടുകളായിരുന്നു. മണിക്കുട്ടന് തൊട്ടുപിന്നിൽ ആറ് കോടിയിലധികം വോട്ടുമായാണ് സായി എത്തി നിൽക്കുന്നത്. ആദ്യ മൂന്ന് സ്ഥാനനങ്ങളിൽ സായി എത്തുനമെന്ന് നേരത്തെ തന്നെ പലരും പ്രവചിക്കുകയും ചെയ്തിരുന്നു.

7

പെട്ടെന്ന് പൊട്ടിത്തെറിക്കുന്ന പ്രകൃതമായിരുന്നു തുടക്കത്തിലെങ്കിലും പ്രേക്ഷകർ ഏറെ വൈകാതെ നെഞ്ചോട് ചേർത്ത് നിർത്തിയ മത്സാർത്ഥിയായിരുന്നു സായി. എല്ലാക്കാര്യങ്ങളിലും കൃത്യമായ നിലപാടുകൾ സ്വീകരിച്ചും ഷോയ്ക്കുള്ളിലെ ടാസ്കുകളിലും ഒന്നിനൊന്ന് മെച്ചപ്പെട്ട പ്രകടനമാണ് സായി ഓരോ ദിവസവും കാഴ്ചവെച്ചത്.

8

ഞാനെന്ന വ്യക്തിയോടുള്ള അടിതൊട്ട് മുടിവരെയുള്ള സത്യസന്ധമായ കാര്യങ്ങളാണ് താൻ അവതരിപ്പിച്ചതെന്നാണ് ഏഷ്യാനെറ്റിന് അനുവദിച്ച അഭിമുഖത്തിൽ സായി പറഞ്ഞത്. തന്റെ എല്ലാക്കാര്യങ്ങളും ബിഗ്ബോസിൽ അനുകൂലമായി മാറിയെന്ന് വിചാരിക്കുന്നതായും സ്വപ്നം കാണുന്നവരുടെ സീസണാണല്ലോ ഇതെന്നും സായി പറഞ്ഞിരുന്നു. സ്വപ്നങ്ങളുമായിട്ടാണ് ഞാനും ബിഗ് ബോസിലേക്ക് എത്തിയിട്ടുള്ളത്. എന്റെ ക്യാരക്ടർ അടക്കമുള്ള എല്ലാക്കാര്യങ്ങളും എനിക്ക് അനുകൂലമായി വരികയും ചെയ്തു. വ്യക്തിജീവിതത്തിലെ കാര്യങ്ങൾ നൂറ് ശതമാനം സത്യസന്ധമായാണ് ഞാൻ പറഞ്ഞത്. ബിഗ് ബോസിന് അകത്തും പുറത്തും അങ്ങനെ തന്നെയാണ് ചെയ്യാറുള്ളതെന്നും സായി അടിവരയിട്ട് പറയുന്നു.

9

ബിഗ് ബോസ് തുടങ്ങുന്നതിന് ഒരു വർഷം മുമ്പാണ് ഷോയിൽ പങ്കെടുക്കാൻ താൽപ്പര്യമുണ്ടോ എന്ന് ചോദിച്ച് ക്ഷണം വന്നത്. ആദ്യം ഒരു പ്രാങ്കാണെന്ന് കരുതി. എന്നാൽ സത്യമാണെന്ന് മനസ്സിലാക്കിയത് മുതൽ തന്നെ മികച്ചതാക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. ബോഡി ബിൽഡിംഗ് തുടങ്ങാനും ഒരു പാട് വായിക്കാനും സമയം കണ്ടെത്തി. ക്യാരക്ടർ മികച്ചതാക്കാനും ശ്രമിച്ചു. ബിഗ് ബോസിലുള്ള എല്ലാവരോടും സൌഹൃദത്തിലാവാനാണ് താൻ ശ്രമിച്ചതെന്നും എല്ലാവരോടും തുറന്ന് സംസാരിക്കാൻ ശ്രമിച്ചിട്ടുണ്ടെന്നും സായി തുറന്നുപറയുന്നുണ്ട്. തന്റെ പ്രകടനത്തെ അമ്മയും അച്ഛനും സഹോദരിയുമെല്ലാം നല്ല രീതിയിലാണ് വിലിയിരുത്തുന്നതെന്നും സായി പറയുന്നു.

10

ബിഗ് ബോസ് തുടങ്ങുന്നതിന് ഒരു വർഷം മുമ്പാണ് ഷോയിൽ പങ്കെടുക്കാൻ താൽപ്പര്യമുണ്ടോ എന്ന് ചോദിച്ച് ക്ഷണം വന്നത്. ആദ്യം ഒരു പ്രാങ്കാണെന്ന് കരുതി. എന്നാൽ സത്യമാണെന്ന് മനസ്സിലാക്കിയത് മുതൽ തന്നെ മികച്ചതാക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. ബോഡി ബിൽഡിംഗ് തുടങ്ങാനും ഒരു പാട് വായിക്കാനും സമയം കണ്ടെത്തി. ക്യാരക്ടർ മികച്ചതാക്കാനും ശ്രമിച്ചു. ബിഗ് ബോസിലുള്ള എല്ലാവരോടും സൌഹൃദത്തിലാവാനാണ് താൻ ശ്രമിച്ചതെന്നും എല്ലാവരോടും തുറന്ന് സംസാരിക്കാൻ ശ്രമിച്ചിട്ടുണ്ടെന്നും സായി തുറന്നുപറയുന്നുണ്ട്. തന്റെ പ്രകടനത്തെ അമ്മയും അച്ഛനും സഹോദരിയുമെല്ലാം നല്ല രീതിയിലാണ് വിലിയിരുത്തുന്നതെന്നും സായി പറയുന്നു.

cmsvideo
  Mohanlal announced bigg boss malayalam s4 | Oneindia Malayalam
  11

  11,469,035 വോട്ടുകൾ നേടിക്കൊണ്ടാണ് റംസാൻ മുഹമ്മദ് നാലാം സ്ഥാനം സ്വന്തമാക്കുന്നത്. ഡാൻസർ കൂടിയായ റംസാൻ റിയാലിറ്റി ഷോയിലൂടെയാണ് മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറുന്നത്. ഷോയിലെ ഏറ്റവും പ്രായം കുറഞ്ഞ മത്സാർത്ഥികളിൽ ഒരാളാണ് റംസാൻ പലപ്പോഴും പെട്ടെന്ന് വഴക്കിടുന്നതിന്റെ പേരിലും ശബ്ദമുയർത്തി സംസാരിക്കുന്നതിന്റെ പേരിലും ചോദ്യം ചെയ്യപ്പെട്ട മത്സരാർത്ഥിയായിരുന്നു. തന്റെ സ്വപ്നങ്ങളിലേക്കുള്ള ഒരു വഴിയാണ് ബി​ഗ് ബോസ് എന്നും ഇനി അവ യാഥാർത്ഥ്യമാക്കാനുള്ള പരിശ്രമമാണ് ഇനി മുന്നോട്ടുള്ളതെന്നുമാണ് റംസാൻ ഗ്രാൻഡ് ഫിനാലെ വേദിയിൽ വെച്ച് പ്രതികരിച്ചത്.

  English summary
  Bigg boss malayalam season 3: Sai Vishnu fans leveled allegation against Ramzan Muhammed over his reaction
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X