• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബ്ലെസ്ലിയെ തേടി വന്‍ സര്‍പ്രൈസ്; ബിഗ് ബോസ് ട്രോഫിയുമായി സാബു മോന്‍, ആരാധകര്‍ ഞെട്ടലില്‍

Google Oneindia Malayalam News

ദില്‍ഷ പ്രസന്നന്‍ ബിഗ് ബോസ് നാലാം സീസണിന്റെ വിജയി ആയതിന് പിന്നാലെ ഷോ അവസാനിച്ചെങ്കിലും അതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ദില്‍ഷയ്ക്ക് ബിഗ് ബോസ് കിരീടം ലഭിക്കാന്‍ അര്‍ഹതയില്ലെന്നതടക്കമുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ നടക്കുന്നുണ്ട്. എന്നാല്‍ മറ്റൊരു വിഭാഗം ദില്‍ഷ തന്നെയാണ് വിജയി ആവേണ്ടതെന്നായിരുന്നു പറയുന്നത്. ബ്ലെസ്ലിയും റിയാസുമാണ് ബിഗ് ബോസ് കിരീടത്തിന് അര്‍ഹതപ്പെട്ടതെന്നാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന ചര്‍ച്ചകള്‍.

ഏഞ്ചല്‍ ഒന്നും പറയാനില്ല...എന്തൊരു അഴകാണ് കാണാന്‍, വൈറല്‍ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

ഗുജറാത്തില്‍ പോരാട്ടം മോദിയോടാവരുത്: 24 വർഷത്തെ കാത്തിരിപ്പ് അവസാനിപ്പിക്കാന്‍ കോണ്‍ഗ്രസ് തന്ത്രംഗുജറാത്തില്‍ പോരാട്ടം മോദിയോടാവരുത്: 24 വർഷത്തെ കാത്തിരിപ്പ് അവസാനിപ്പിക്കാന്‍ കോണ്‍ഗ്രസ് തന്ത്രം

1

ഈ ചര്‍ച്ചകള്‍ തകൃതിയായി നടക്കുന്നതിനിടെ ഇത്തവണത്തെ റണ്ണറപ്പായ ബ്ലെസ്ലിയെ തേടി ഒരു ബിഗ് ബോസ് കപ്പ് വന്നെത്തിയിരിക്കുകയാണ്. നലാം സീസണിലെ കപ്പാണെന്ന് കരുതിയതെങ്കില്‍ തെറ്റി, ഇപ്പോള്‍ ഒന്നാം സീസണിലെ കപ്പാണ് ബെസ്ലിയെ തേടിയെത്തിയിരിക്കുന്നത്. ഒന്നാം സീസണിലെ വിജയിയായ സാബു മോനാണ് തന്റെ കപ്പ് ബെസ്ലിക്ക് കൈമാറിയത്.

2

വാട്ടേ സര്‍പ്രൈസ് എന്ന തലക്കെട്ടോട് കൂടി ബ്ലെസ്ലി തന്നെ പോസ്റ്റ് ചെയ്ത ലൈവ് വീഡിയോയിലാണ് സാബു മോന്‍ തന്റെ കപ്പ് കൈമാറുന്നത്. ഒട്ടേറെ സുഹൃത്തുക്കളും കപ്പ് കൈമാറുന്ന ചടങ്ങില്‍ പങ്കെടുത്തു. ഈ കപ്പ് ബ്ലെസ്ലിക്ക് കൊണ്ടു പോകാമെന്നും സാബു മോന്‍ വീഡിയോയില്‍ പറയുന്നുണ്ട്.

3

ഒന്നാം സമ്മാനം കിട്ടിയ ആളും ബ്ലെസ്ലിയും ഈ കപ്പിന് അര്‍ഹനാണ്, രണ്ട് പേര്‍ക്കും തരാനാകില്ല, അതുകൊണ്ടാണ് ഈ കപ്പ് ബ്ലെസ്ലിക്ക് കൊടുക്കുന്നതെന്ന് സാബു മോന്‍ പറഞ്ഞു. ഏറ്റവും അര്‍ഹതയുള്ള ആളില്‍ നിന്ന് തന്നെ ഈ കപ്പ് കിട്ടിയതില്‍ സന്തോഷമുണ്ടെന്ന് ബ്ലെസ്ലിയും പറഞ്ഞു.

4

അതേസമയം, സാബു മോന്‍ ബ്ലെസ്ലിക്ക് കപ്പ് കൈമാറിയതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ നിരവധി പേരാണ് സാബു മോനെ അഭിനന്ദിച്ച് രംഗത്തെത്തുന്നത്. വിജയിയാവാന്‍ അര്‍ഹതയുള്ളവര്‍ക്ക് അംഗീകാരം ലഭിച്ചെന്നാണ് പലരും സോഷ്യല്‍ മീഡിയയില്‍ ഇതിനെ കുറിച്ച് പറഞ്ഞത്. ഇതുമായി ബന്ധപ്പെട്ട് സാബു മോനെ കുറിച്ച് ഒരു ആരാധകന്‍ ബിഗ് ബോസ് ഗ്രൂപ്പില്‍ പങ്കുവച്ച പോസ്റ്റ് ഇങ്ങനെയാണ്.

5

സാബുമോന്‍ അബ്ദുസമദ് എന്ന മനുഷ്യന് ബിഗ്‌ബോസ് സമ്മാനിച്ചതില്‍ എറ്റവും വലുത് കപ്പോ, ഫ്‌ലാറ്റോ ഒന്നുമല്ല, അത് ഒരു ജീവിതം തന്നെ ആണ്, ഒന്നാം ദിവസം വീടിനുള്ളില്‍ കടന്ന സാബുവിനെ 100 ആം ദിവസം ജനങ്ങള്‍ കാണ്ന്നത് രഞ്ജിനിയുടെ, അര്‍ച്ചനയുടെ, ദീപന്റെ, ദിയയുടെ ഒരുപാടു് പ്രേക്ഷകരുടെ സാബു അണ്ണന്‍ ആയി ആണ്.

6

റോബിനോട് കൊള്ളരുതായ്മകള്‍ ബിഗ്‌ബോസ് കാണിചു എന്ന് ഉറക്കെ വിളിച്ചു പറഞ്ഞ സെലിബ്രിറ്റി, ഏഷ്യാനെറ്റ് നോട് ജനങ്ങള്‍ക്ക് വേണ്ടി താക്കീത് നല്‍കിയ വ്യക്തി, അയാള് പറയുന്ന അപ്രിയ സത്യങ്ങള്‍ അംഗീകരിക്കാന്‍ ബുദ്ധിമുട്ട് ഉളളവര്‍ ഉണ്ടാകും, അവരെ അയാള്‍ക്ക് ഭയമില്ല എന്നത് കൊണ്ട് കൂടി ആണ് അയാള് ഒന്നാം സീസണ്‍ വിന്നര്‍ ആയത് .

7

ഒറ്റയ്ക്ക് അകത്തേക്ക് കടന്നിട്ട് പുറത്തേക്ക് നടന്നു വരുമ്പോള്‍ അയാള്‍ക്ക് പടകള്‍ ഉണ്ടായിരുന്നു. ഇന്നലെ ബ്ലെസ് ലീക്ക് വച്ച് നീട്ടിയ ആ കപ്പ് അതാണ് വിന്നറുടെ കപ്പ്, എറ്റവും അര്‍ഹതയുള്ളവര്‍ക്ക് മാത്രം കിട്ടുന്ന കപ്പ് എന്നാണ് ഒരു ആരാധകന്‍ ഇതിനെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.

8

അതേസമയം, ബ്ലെസ്ലി ഈ കപ്പ് കൈമാറിയതുമായി ബന്ധപ്പെട്ട് എതിര്‍പ്പുകളും സോഷ്യല്‍ മീഡിയയില്‍ ഉയരുന്നുണ്ട്. അങ്ങനെ കിട്ടുന്ന ട്രോഫിക്ക് ഒരു വിലയും കാണില്ല. ട്രോഫി കിട്ടിയാല്‍ ടൈറ്റില്‍ വിന്നര്‍ പദവി കിട്ടുമോ? വീട്ടില്‍ ട്രോഫി വച്ചിരുന്നാല്‍ തന്നെ ആരെങ്കിലും ചോദിച്ചാല്‍ പോലും എനിക്ക് കിട്ടിയത് എന്ന് പറയാന്‍ പറ്റില്ല. അതു സാബുമോന്റെ ട്രോഫി എന്നല്ലേ പറയാന്‍ പറ്റൂ. അപ്പൊ ഇതില്‍ ഒരു കാര്യവും ഇല്ല എന്നാണ് ഒരു ആരാധകന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.

Recommended Video

cmsvideo
  'കത്തി ജ്വലിച്ച് വൈകാതെ അണഞ്ഞ് പോവുന്ന ഒരു സാധാരണ ടെലിവിഷൻ പ്രതിഭാസമല്ല റിയാസ്' |*BiggBoss

  ഇന്ത്യന്‍ വംശജന്‍ ബ്രീട്ടീഷ് പ്രധാനമന്ത്രിയാവുമോ: മത്സരിക്കുമെന്ന് വ്യക്തമാക്കി ഋഷി സുനക്ഇന്ത്യന്‍ വംശജന്‍ ബ്രീട്ടീഷ് പ്രധാനമന്ത്രിയാവുമോ: മത്സരിക്കുമെന്ന് വ്യക്തമാക്കി ഋഷി സുനക്

  English summary
  Bigg Boss Malayalam Season 4: Sabumon Abdusamad presented the first season trophy to blesslee
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X