കാവ്യയെ ഈ നിലയിലെത്തിക്കാൻ ശ്യാമളേച്ചി കുറേ കഷ്ടപ്പെട്ടു.. കാവ്യ മാധവന്‍ കാവ്യ ദീലിപ് ആയത് വരെ!!

  • By: Kishor
Subscribe to Oneindia Malayalam

കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ ഞെട്ടിപ്പിക്കുന്ന സംഭവ വികാസങ്ങളാണ് ഉണ്ടാകുന്നത്. ജനപ്രിയ നായകൻ ദിലീപ് അറസ്റ്റിലായിട്ട് രണ്ടാഴ്ച കഴിഞ്ഞു. ഇനിയും ജാമ്യം പോലും കിട്ടിയിട്ടില്ല. ഇപ്പോഴിതാ ദിലീപിന്റെ രണ്ടാം ഭാര്യയായ കാവ്യ മാധവനെ പോലീസ് ചോദ്യം ചെയ്തിരിക്കുന്നു. കാവ്യയെ അറസ്റ്റ് ചെയ്തേക്കും എന്ന് വരെ റിപ്പോർട്ടുകൾ പരക്കുന്നുണ്ട്.

പ്രമുഖ നടിയെ തട്ടിക്കൊണ്ടുപോയി ഫ്ലാറ്റിൽ വെച്ച് ഒരാഴ്ച കൂട്ടബലാത്സംഗം ചെയ്തു... ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ആലപ്പി അഷ്റഫ്!!

പൂക്കാലം വരവായി എന്ന ചിത്രത്തിലൂടെ ബാലതാരമായി വന്ന് മലയാളികൾക്ക് പ്രിയപ്പെട്ടവളായതാണ് കാവ്യ മാധവൻ. നീലേശ്വരം എന്ന നാട്ടിൻ പുറത്തുകാരി കുട്ടി. അവിടെ നിന്നും കാവ്യയെ മലയാളത്തിലെ മുൻനിര നായിക വരെ എത്തിക്കാൻ കുടുംബം ഒരുപാട് കഷ്ടപ്പാടുകൾ സഹിച്ചിട്ടുണ്ട്. പ്രത്യേകിച്ച് അമ്മ ശ്യാമള. കാണാം, കാവ്യ മാധവൻ കാവ്യ ദിലീപ് ആയത് വരെയുള്ള കഥകൾ..

ഫോട്ടോകള്‍ക്ക് കടപ്പാട്: കാവ്യ മാധവന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജ്

കാവ്യ മാധവൻ മലയാളത്തിൽ

കാവ്യ മാധവൻ മലയാളത്തിൽ

25 വര്‍ഷത്തിലധികമായി കാവ്യ മാധവൻ മലയാള സിനിമയിലുണ്ട് എന്ന് പറഞ്ഞാൽ വിശ്വസിക്കുമോ. പക്ഷേ അതാണ് സത്യം. 32 വയസ്സേ ആയിട്ടുള്ളൂ കാവ്യയ്ക്ക്. പക്ഷേ കാവ്യയുടെ മലയാളം സിനിമാ കരിയറിന് കാൽനൂറ്റാണ്ട് വർഷത്തെ പഴക്കമുണ്ട്.

തുടക്കം ബാലതാരമായി

തുടക്കം ബാലതാരമായി

ബാലതാരമായിട്ടാണ് കാവ്യ മാധവൻ സിനിമയിൽ തുടക്കം കുറിച്ചത്. പൂക്കാലം വരവായി എന്ന കമൽ ചിത്രത്തിലൂടെ. 1991ലായിരുന്നു ഇത്. ഇതിന് ശേഷം പാവം I. A. ഐവാച്ചൻ, ദ പ്രസിഡന്റ്, പാറശ്ശാല പാച്ചൻ പയ്യന്നൂർ പരമു, അഴകിയ രാവണൻ തുടങ്ങിയ ചിത്രങ്ങളിൽ ബാലതാരമായി അഭിനയിച്ചു.

നീലേശ്വരത്തുകാരി

നീലേശ്വരത്തുകാരി

പറയത്തക്ക സിനിമാ ബന്ധം ഒന്നും പറയാനില്ലാത്ത കാസർകോട്ടെ സൂപ്പർഹിറ്റ് നായികയാണ് കാവ്യ മാധവന്‍. മലയാള ചിത്രങ്ങളിലും തമിഴ് ചിത്രങ്ങളിലും തിളങ്ങിയ കാവ്യ മാധവന്റെ സ്വദേശം കാസർകോട് ജില്ലയിലെ നീലേശ്വരമാണ്.

പഠിച്ചതും നീലേശ്വരത്ത്

പഠിച്ചതും നീലേശ്വരത്ത്

നീലേശ്വരം ജി എൽ പി. സ്കൂളിലാണ് കാവ്യ മാധവൻ പഠിച്ചത്. ഇതിന് ശേഷം രാജാസ് ഹൈസ്കൂളിൽ. ശ്യാമള ടീച്ചറുടെ ശിക്ഷണത്തിൽ നൃത്ത പഠനം തുടങ്ങി. സ്കൂൾ കലോത്സവത്തിൽ തുടർച്ചയായി കാസർഗോഡ് ജില്ലയിലെ കലാതിലകമായിരുന്നു കാവ്യ.

കാവ്യയുടെ കുടുംബം

കാവ്യയുടെ കുടുംബം

കാവ്യ മാധവന്റെ അച്ഛൻ പി മാധവനും അമ്മ ശ്യാമളയ്ക്കും ഇപ്പോഴും നീലേശ്വരത്ത് വീടുണ്ട്. കാസർഗോഡ് പോലെ ഒരു ജില്ലയിൽ നിന്നും കാവ്യ സിനിമാ താരമായതിന് പിന്നിൽ അച്ഛൻ മാധവന്റെയും അമ്മ ശ്യാമളയുടെയും കഷ്ടപ്പാടുണ്ടെന്ന് നാട്ടുകാർ പറയുന്നു.

ദിലീപ് ആദ്യനായകൻ

ദിലീപ് ആദ്യനായകൻ

പിന്നീട് ജീവിതത്തിലെയും നായകനായ ദിലീപാണ് കാവ്യയുടെ ആദ്യത്തെ നായകൻ. ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന ചിത്രത്തിലാണ്‌ കാവ്യ മാധവൻ ആദ്യമായി നായികയായി വേഷമിട്ടത്.

ആദ്യവിവാഹം

ആദ്യവിവാഹം

2009 ഫെബ്രുവരി 5നാണ് കാവ്യ ആദ്യം വിവാഹിതയായത്. നാഷനൽ ബാങ്ക് ഓഫ് കുവൈറ്റിൽ സാങ്കേതിക ഉപദേഷ്ടാവായ നിഷാൽചന്ദ്രയായിരുന്നു വരൻ. കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലായിരുന്നു വിവാഹം. രണ്ടു വർഷങ്ങൾക്കു ശേഷം 2011 മേയ് മാസത്തിൽ ഈ വിവാഹബന്ധം വേർപെടുത്തി.

കാവ്യയുടെ ചിത്രങ്ങൾ

കാവ്യയുടെ ചിത്രങ്ങൾ

അഞ്ചാം വയസ്സില്‍ സിനിമയില്‍ എത്തിയതാണ് കാവ്യ മാധവന്‍. പൂക്കാലം വരവായി എന്ന കമല്‍ ചിത്രത്തില്‍ തുടങ്ങി, നവാഗതനായ ഖായിസ് മിലന്‍ സംവിധാനം ചെയ്ത ആകാശവാണി വരെ 25 വര്‍ഷങ്ങള്‍ കൊണ്ട് 73 ഓളം ചിത്രങ്ങളിലാണ് കാവ്യ അഭിനയിച്ചത്.

Kavya's Reaction About Dileep
രണ്ടാം വിവാഹവും വിവാദവും

രണ്ടാം വിവാഹവും വിവാദവും

2016 നവംമ്പർ 25ന് മലയാള സിനിമാ നടനായ ദിലീപിനെ വിവാഹം ചെയ്തു. കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ ഭർത്താവ് ദിലീപ് അറസ്റ്റിലായി. അധികം വൈകാതെ കാവ്യയ്ക്കും അമ്മ ശ്യാമളയ്ക്കും കേസുമായി ബന്ധമുണ്ടെന്ന അഭ്യൂഹങ്ങൾ പരന്നു. ഇരുവരെയും പോലീസ് ചോദ്യം ചെയ്യുന്നത് വരെ എത്തി കാര്യങ്ങൾ

English summary
kavya Madhavan: Malayalm cinema debut to second marriage. - A life story.
Please Wait while comments are loading...