കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസിനെ തുടച്ചുനീക്കുന്നു; അസമില്‍ ബിജെപിക്ക് ബദലില്ല, പ്രമുഖര്‍ കളംമാറി, പലകെട്ടായി നേതാക്കള്‍

Google Oneindia Malayalam News

ഗുവാഹത്തി: അസം ഒരു കാലത്ത് കോണ്‍ഗ്രസ് ഭരിച്ചിരുന്ന സംസ്ഥാനമായിരുന്നു. എന്നാല്‍ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി പാര്‍ട്ടിക്ക് മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിക്കുന്നില്ല. തകര്‍ച്ചയില്‍ നിന്ന് തകര്‍ച്ചയിലേക്കാണ് കോണ്‍ഗ്രസിന്റെ പോക്ക്. ഇപ്പോള്‍ നേതാക്കല്‍ കൂട്ടത്തോടെ കോണ്‍ഗ്രസ് വിടുന്ന കാഴ്ചയാണ്.

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് നേരത്തെ അസമില്‍ നിന്നുള്ള രാജ്യസഭാംഗമായിരുന്നു. എന്നാല്‍ ഇത്തവണ വിജയ പ്രതീക്ഷ നഷ്ടപ്പെട്ടതിനാല്‍ അദ്ദേഹം അസമില്‍ നിന്ന് മല്‍സരിക്കുന്നില്ല. പകരം രാജസ്ഥാനില്‍ നിന്നാണ് മന്‍മോഹന്‍ സിങ് മല്‍സരിക്കുന്നത്. അസമിലെ കോണ്‍ഗ്രസിന്റെ പതനം പൂര്‍ണമാകുന്നുവെന്നാണ് ബിജെപി നേതാക്കളുടെ പരിഹാസം. ഒട്ടേറെ നേതാക്കള്‍ അനുയായികള്‍ക്കൊപ്പം കോണ്‍ഗ്രസില്‍ നിന്ന് രാജിവെക്കുകയും ബിജെപിയില്‍ ചേരുകയുമാണ്. വിശദാംശങ്ങള്‍ ഇങ്ങനെ....

കളംമാറിയ പ്രമുഖര്‍

കളംമാറിയ പ്രമുഖര്‍

അമേഠി രാജ്യകുടുംബാംഗവും അസമില്‍ നിന്നുള്ള രാജ്യസഭാംഗവുമായിരുന്ന സഞ്ജയ് സിങ് ആഴ്ചകള്‍ക്ക് മുമ്പാണ് കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചതും ബിജെപിയില്‍ ചേര്‍ന്നതും. രാജ്യസഭയിലെ ചീഫ് വിപ്പ് ആയിരുന്നു ഭുവനേശ്വര്‍ കലിത. കോണ്‍ഗ്രസിന്റെ കശ്മീര്‍ നിലപാടില്‍ പ്രതിഷേധിച്ച് ഇദ്ദേഹവും രാജിവച്ചു ബിജെപിയില്‍ ചേര്‍ന്നു.

മുന്‍ എംപിയും എംഎല്‍എയും

മുന്‍ എംപിയും എംഎല്‍എയും

മുന്‍ രാജ്യസഭാംഗവും പ്രമുഖ തൊഴിലാളി നേതാവുമയ സാന്റിയുസ് കുജുര്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചത് ഇക്കഴിഞ്ഞ ശനിയാഴ്ചയാണ്. മറ്റൊരു ആദിവാസി തൊഴിലാളി നേതാവായ രാജേന്ദ്ര പ്രസാദ് സിങിന്റെ രാജിയും കോണ്‍ഗ്രസിനെ ഞെട്ടിച്ചു. തിന്‍സുകിയയിലെ മുന്‍ കോണ്‍ഗ്രസ് എംഎല്‍എ കൂടിയാണ് രാജേന്ദ്ര പ്രസാദ് സിങ്.

ദിശാബോധം നഷ്ടപ്പെട്ടു

ദിശാബോധം നഷ്ടപ്പെട്ടു

കോണ്‍ഗ്രസിന് ദിശാബോധം നഷ്ടപ്പെട്ടിരിക്കുന്നുവെന്നാണ് സാന്റിയൂസ് കുജുര്‍ പറയുന്നത്. ഒട്ടേറെ മാസങ്ങളായി കോണ്‍ഗ്രസിന് ദേശീയ നേതാവില്ലായിരുന്നു. അസം കോണ്‍ഗ്രസില്‍ ഉള്‍പ്പോര് രൂക്ഷമാണ്. ഇങ്ങനെ പോയാല്‍ കോണ്‍ഗ്രസില്‍ തുടരുന്നതില്‍ അര്‍ഥമില്ല എന്നാണ് കുജുര്‍ പറയുന്നത്.

 സ്വര്‍ണവില വീണ്ടും ഉയര്‍ന്നു; ഇന്ന് കൂടിയത് 320 രൂപ, ഇനിയും വില ഉയരുമെന്ന് സൂചന സ്വര്‍ണവില വീണ്ടും ഉയര്‍ന്നു; ഇന്ന് കൂടിയത് 320 രൂപ, ഇനിയും വില ഉയരുമെന്ന് സൂചന

മുന്‍ മന്ത്രിയുടെ രാജി അപ്രതീക്ഷിതം

മുന്‍ മന്ത്രിയുടെ രാജി അപ്രതീക്ഷിതം

മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന ഗൗതം റോയ് കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചത് അപ്രതീക്ഷിതമായാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളായ സുസ്മിത ദേവും സ്വരൂപ് ദാസും പരാജയപ്പെട്ട വേളയില്‍ സന്തോഷം പ്രകടിപ്പിച്ച് പ്രകടനം നടത്തിയിരുന്നു ഗൗതം റോയ്. രാജിവെക്കുകയാണെന്ന് അദ്ദേഹം അന്ന് തന്നെ സൂചന നല്‍കിയിരുന്നു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്ക് തുരങ്കം വെച്ച തുരപ്പന്മാരെ തുരത്തി കേരളം! ഒറ്റ ദിവസം, കോടികൾ!മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്ക് തുരങ്കം വെച്ച തുരപ്പന്മാരെ തുരത്തി കേരളം! ഒറ്റ ദിവസം, കോടികൾ!

2016ലേതിന് സമാനമായ സാഹചര്യം

2016ലേതിന് സമാനമായ സാഹചര്യം

ഗൗതം റോയ്, സാന്റിയൂസ് കുജുര്‍, മറ്റൊരു കോണ്‍ഗ്രസ് നേതാവായ ഹിരണ്യ ഭുയാന്‍ എന്നിവര്‍ ഞായറാഴ്ച ബിജെപിയില്‍ ചേര്‍ന്നു. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് കോണ്‍ഗ്രസ് നേതാവ് ഹിമന്ദ ബിശ്വ ശര്‍മയും ഒട്ടേറെ എംഎല്‍എമാരും പാര്‍ട്ടി വിട്ടതിന് സമാനമായ സാഹചര്യമാണിപ്പോള്‍.

മൃതദേഹങ്ങളും, കവറിൽ ആക്കിയ തലകളും കിട്ടിയാൽ എന്തു ചെയ്യും ഡോക്ടറേ..; കവളപ്പാറയിലെ അനുഭവം -കുറിപ്പ്മൃതദേഹങ്ങളും, കവറിൽ ആക്കിയ തലകളും കിട്ടിയാൽ എന്തു ചെയ്യും ഡോക്ടറേ..; കവളപ്പാറയിലെ അനുഭവം -കുറിപ്പ്

മൂന്നു നേതാക്കള്‍ക്കും വ്യത്യസ്ത നിലപാടുകള്‍

മൂന്നു നേതാക്കള്‍ക്കും വ്യത്യസ്ത നിലപാടുകള്‍

2014ന് ശേഷം തിരിച്ചടി മാത്രമാണ് അസമില്‍ കോണ്‍ഗ്രസ് നേരിടുന്നത്. നിലവില്‍ കോണ്‍ഗ്രസിന്റെ അസമിലെ മുഖങ്ങള്‍ മൂന്നു പേരാണ്. സംസ്ഥാന അധ്യക്ഷന്‍ റിപുണ്‍ ബോറ, പ്രതിപക്ഷ നേതാവ് ദേബേന്ദ്ര സൈക്കിയ, മുന്‍ മുഖ്യമന്ത്രി തരുണ്‍ ഗൊഗോയ്. ഇവര്‍ക്ക് മൂന്നുപേര്‍ക്കും പാര്‍ട്ടി കാര്യങ്ങളില്‍ വ്യത്യസ്ത നിലപാടാണുള്ളത്. ഇതും ബിജെപിക്ക് അനുകൂലമായ തരംഗമുണ്ടാകാന്‍ കാരണമായിട്ടുണ്ട്.

 കരസേനാംഗങ്ങളുടെ എണ്ണം കുറയ്ക്കും; ഒഴിവാകുന്നത് ഒന്നര ലക്ഷം പേർ, ലാഭം 1600 കോടി, ശുപാർശ കൈമാാറി! കരസേനാംഗങ്ങളുടെ എണ്ണം കുറയ്ക്കും; ഒഴിവാകുന്നത് ഒന്നര ലക്ഷം പേർ, ലാഭം 1600 കോടി, ശുപാർശ കൈമാാറി!

English summary
Assam Congress Leaders Quits, Joins BJP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X