കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജാമിയ പ്രക്ഷോഭം; ബസുകള്‍ അഗ്നിക്കിരയാക്കിയത് പോലീസ് തന്നെ?ദൃശ്യങ്ങള്‍ പുറത്ത്

Google Oneindia Malayalam News

ദില്ലി: ജാമിഅ നഗറില്‍ ദേശീയ പൗരത്വ നിയമത്തിനെതിരെ നടന്ന പ്രക്ഷോഭത്തിനിടയില്‍ 5 ബസുകളാണ് അഗ്നിക്കിരയാക്കിയത്. പ്രക്ഷോഭകരാണ് ബസിന് തീയിട്ടതെന്നായിരുന്നു പോലീസ് പറഞ്ഞത്. എന്നാല്‍ പോലീസ് തന്നെയാണ് ബസിന് തീയിട്ടതെന്ന് സംശയിക്കുന്ന തരത്തിലുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

ഞായറാഴ്ച വൈകീട്ട് 5 മണിയോടെയാണ് പ്രദേശത്തെ യുദ്ധക്കളമാക്കികൊണ്ട് പ്രതിഷേധം അരങ്ങേറിയത്. സര്‍വ്വകലാശാല വിദ്യാര്‍ത്ഥികളും അധ്യാപകരും പ്രദേശവാസികളും ചേര്‍ന്ന് പീസ് മാര്‍ച്ച് എന്ന പേരില്‍ ദില്ലിയിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തകയായിരുന്നു. എന്നാല്‍ പോലീസ് മാര്‍ച്ച് തടഞ്ഞതോടെ ഇത് സംഘര്‍ഷത്തില്‍ കലാശിച്ചു. ഇതിനിടയിലാണ് പ്രക്ഷോഭകര്‍ ബസിന് തീയിട്ടതെന്നാണ് പോലീസ് ഭാഷ്യം.

busfire-1

എന്നാല്‍ ബസുകള്‍ കത്തുന്നതിന് മുന്‍പ് പോലീസുകാര്‍ നോക്കി നില്‍ക്കെ തന്നെ രണ്ട് പേര്‍ ബസിനുള്ളിലേക്ക് എന്തോ ഒഴിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. പോലീസിന്‍റെ നേതൃത്വത്തില്‍ തന്നെയാണ് ബസ് കത്തിച്ചതെന്ന് ആരോപിച്ച് ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ രംഗത്തെത്തി.

Recommended Video

cmsvideo
Citizenship act protest: Violence, arson in south Delhi; buses torched | Oneindia Malayalam

തിരഞ്ഞെടുപ്പില്‍ പരാജയപ്പെടുമെന്ന ഭയത്താല്‍ ബസുകളും മറ്റും അഗ്നിക്കിരയാക്കുകയാണ് ബിജെപി. പോലീസിന്‍റെ സംരക്ഷണത്തോടെയും സമ്മതത്തോടെയുമാണ് രണ്ട് പേര്‍ ബസിന് തീ കൊളുത്തുന്നതെന്ന് വീഡിയോ ദൃശ്യങ്ങളില്‍ മനസിലാകുന്നുണ്ടെന്ന് സിസോദിയ ആരോപിച്ചു. അതേസമയം ദില്ലി പോലീസ് ആരോപണം തള്ളി. തീയണയ്ക്കാനുള്ള ശ്രമമാണ് നടത്തിയതെന്ന് ദില്ലി പോലീസ് പിആര്‍ഒ അനില്‍ മിത്തല്‍ പറഞ്ഞു.

'പോലീസിന്‍റെ ആദ്യ ബുള്ളറ്റ് ഏറ്റുവാങ്ങാനാണ് താന്‍ ഇവിടെ ഇരിക്കുന്നത്''പോലീസിന്‍റെ ആദ്യ ബുള്ളറ്റ് ഏറ്റുവാങ്ങാനാണ് താന്‍ ഇവിടെ ഇരിക്കുന്നത്'

ഉറങ്ങാതെ കേരളവും, അർധരാത്രിയിലും സംസ്ഥാനമൊട്ടാകെ പ്രതിഷേധം, തെരുവിലിറങ്ങി കേരള യുവത്വം!ഉറങ്ങാതെ കേരളവും, അർധരാത്രിയിലും സംസ്ഥാനമൊട്ടാകെ പ്രതിഷേധം, തെരുവിലിറങ്ങി കേരള യുവത്വം!

English summary
Jamia protest; Police set the fire alleges sisodia
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X