കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാനവേന്ദ്ര സിംഗ് കോണ്‍ഗ്രസിലേക്ക്.... ദുര്‍ഗാഷ്ടമി ദിനത്തില്‍ പാര്‍ട്ടി പ്രവേശനം നല്‍കും!!

Google Oneindia Malayalam News

ജയ്പൂര്‍: രാജസ്ഥാനില്‍ ബിജെപിക്ക് വീണ്ടും തിരിച്ചടി. വസുന്ധര രാജെയുടെ ധാര്‍ഷ്ട്യത്തില്‍ പ്രതിഷേധിച്ച് പാര്‍ട്ടി വിട്ട മാനവേന്ദ്ര സിംഗ് കോണ്‍ഗ്രസില്‍ ചേരുന്നു. ഇക്കാര്യം അദ്ദേഹം തുറന്നുപ്രഖ്യാപിച്ചിട്ടുണ്ട്. ദുര്‍ഗാഷ്ടമി ദിനത്തില്‍ അദ്ദേഹം പാര്‍ട്ടി പ്രവേശനം നടത്തുമെന്നാണ് സ്ഥിരീകരിച്ചിരിക്കുന്നത്. അതേസമയം ബിജെപിക്ക് ഇത് രാഷ്ട്രീയമായ തിരിച്ചടിയാണിത്. ജസ്വന്ത് സിംഗിന്റെ മകനാണ് മാനവേന്ദ്ര സിംഗ്.

ബിജെപിയുടെ വലിയൊരു വോട്ടുബാങ്കിനെ പ്രതിനിധീകരിക്കുന്ന നേതാവാണ് മാനവേന്ദ്ര സിംഗ്. ദേശീയ അധ്യക്ഷന്‍ അമിത് ഷായും വസുന്ധര രാജെയും അദ്ദേഹത്തെ കൂടെ നിര്‍ത്തുന്നതിന് ശ്രമിച്ചില്ലെന്നാണ് സൂചന. അതേസമയം ബിജെപിയെ രാജസ്ഥാനില്‍ നിന്ന് തകര്‍ത്തെറിയുമെന്നാണ് മാനവേന്ദ്ര സിംഗ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് വസുന്ധര രാജെയെ പ്രതിസന്ധിയിലാക്കുന്നതാണ്. സംസ്ഥാനത്ത് അവര്‍ക്കെതിരെ കടുത്ത ഭരണവിരുദ്ധ വികാരവുമുണ്ട്.

മാനവേന്ദ്ര സിംഗ് കോണ്‍ഗ്രസിലേക്ക്

മാനവേന്ദ്ര സിംഗ് കോണ്‍ഗ്രസിലേക്ക്

ജസ്വന്ത് സിംഗിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ ദേഷ്യം മാനവേന്ദ്ര സിംഗിനുണ്ട്. ഇക്കാരണത്താലാണ് അദ്ദേഹം കോണ്‍ഗ്രസിലേക്ക് പോകാന്‍ തീരുമാനിച്ചത്. പ്രധാനമായും ഇതിന് ചുക്കാന്‍ പിടിച്ചത് സച്ചിന്‍ പൈലറ്റാണ്. അതേസമയം സച്ചിന്‍ പൈലറ്റും താനും പാര്‍ലമെന്റില്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് മാനവേന്ദ്ര സിംഗും പറഞ്ഞിരുന്നു. ഇരുവരും തമ്മിലുള്ള സൗഹൃദത്തിന്റെ പുറത്താണ് മാനവേന്ദ്ര സിംഗ് കോണ്‍ഗ്രസിലെത്തുന്നത്. ബിജെപി ഇവിടെ തകര്‍ന്നടിയുമെന്നാണ് സൂചന.

 രാഹുലിനെ കാണാന്‍ ദില്ലിയില്‍

രാഹുലിനെ കാണാന്‍ ദില്ലിയില്‍

പാര്‍ട്ടി പ്രവേശനവുമായി ബന്ധപ്പെട്ട് മാനവേന്ദ്ര സിംഗ് ദില്ലിയിലേക്ക് പോകാനൊരുങ്ങുകയാണ്. ഇവിടെ വെച്ച് രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച്ച നടത്തുമെന്നാണ് സൂചന. രാഹുല്‍ മുന്നോട്ട് യുവ കോണ്‍ഗ്രസ് എന്ന ആശയത്തില്‍ മാനവേന്ദ്ര സിംഗ് ആകൃഷ്ടനായെന്നാണ് റിപ്പോര്‍ട്ട്. അതേസമയം സച്ചിന്‍ പൈലറ്റ് അദ്ദേഹത്തിനൊപ്പമുണ്ടാവില്ലെന്നാണ് സൂചന. എന്നാല്‍ മാനവേന്ദ്ര സിംഗിനൊപ്പം ഭാര്യ ചിത്ര സിംഗും ഉണ്ടാവും. ചിത്ര സിംഗും കോണ്‍ഗ്രസില്‍ ചേരുമെന്നാണ് സൂചന.

ഒന്നും സംഭവിക്കാന്‍ പോകുന്നില്ല

ഒന്നും സംഭവിക്കാന്‍ പോകുന്നില്ല

ബിജെപി സംസ്ഥാന നേതൃത്വവും വസുന്ധര രാജെയും മാനവേന്ദ്ര സിംഗിനെ തള്ളിപ്പറഞ്ഞിട്ടുണ്ട്. അദ്ദേഹം പാര്‍ട്ടി വിട്ടത് കൊണ്ട് ബിജെപിക്ക് ഒന്നും സംഭവിക്കാന്‍ പോകുന്നില്ലെന്നാണ് വാദം. രാഷ്ട്രീയമായി പക്വതയില്ലാത്ത തീരുമാനമാണ് അദ്ദേഹത്തിന്റേത്. രജപുത്ര വിഭാഗത്തിന്റെ വോട്ടുകള്‍ ബിജെപിക്ക് തന്നെ ലഭിക്കും. പശ്ചിമ രാജസ്ഥാനിലെ എല്ലാ സീറ്റുകളും പാര്‍ട്ടി തൂത്തുവാരുമെന്ന് അമിത് ഷാ പറയുന്നു.

 ദുര്‍ഗാഷ്ടമി ദിനത്തില്‍ തീരുമാനം

ദുര്‍ഗാഷ്ടമി ദിനത്തില്‍ തീരുമാനം

ദുര്‍ഗാഷ്ടമി ദിനത്തില്‍ പാര്‍ട്ടി പ്രവേശനമുണ്ടാകുമെന്ന് മാനവേന്ദ്ര സിംഗ് പറയുന്നു. അതേസമയം കോണ്‍ഗ്രസ് വലിയൊരു നീക്കമാണ് ഇതിലൂടെ നടത്തിയിരിക്കുന്നത്. പശ്ചിമ രാജസ്ഥാനിലെ രജപുത്ര വിഭാഗം മാനവേന്ദ്ര സിംഗിനെ പിന്തുണയ്ക്കുന്നവരാണ്. സംസ്ഥാനത്തെ മൊത്തം ജനസംഖ്യയില്‍ വലിയൊരു വിഭാഗം രജപുത്ര വിഭാഗമാണ്. വസുന്ധര രാജെ സര്‍ക്കാര്‍ രജപുത്രരെ വഞ്ചിച്ചുവെന്നാണ് ആരോപണം. മാനവേന്ദ്ര സിംഗിനെ വിജയിപ്പിക്കേണ്ടത് അഭിമാന പ്രശ്‌നമായിട്ടാണ് ഇവര്‍ കാണുന്നത്. ആ രീതിയിലാണ് പ്രചാരണവും നടക്കുന്നത്.

 കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്....

കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്....

കോണ്‍ഗ്രസില്‍ വലിയൊരു സ്ഥാനം അദ്ദേഹത്തിന് നല്‍കുമെന്നാണ് സൂചന. ഇക്കാര്യം രാഹുല്‍ ഗാന്ധിയുമായി സച്ചിന്‍ പൈലറ്റ് സംസാരിച്ച് കഴിഞ്ഞു. കോണ്‍ഗ്രസ് അദ്ദേഹത്തെ വലിയ നേതാവായിട്ടാണ് കാണുന്നതെന്ന് ഇതുവഴി ബോധ്യപ്പെടുത്താന്‍ സാധിക്കും. സംസ്ഥാനത്ത് ഏഴു ശതമാനം രജപുത്രരാണ് ഉള്ളത്. ഇവര്‍ പരമ്പരാഗതമായി ബിജെപിക്ക് വോട്ടു ചെയ്യുന്നവരാണ്. എന്നാല്‍ മാനവേന്ദ്ര സിംഗ് വരുന്നതോടെ രജപുത്രരും ഗുജ്ജാറുകളും കോണ്‍ഗ്രസിന് വോട്ടുചെയ്യും.

 പാര്‍ലമെന്റിലേക്ക് മത്സരിക്കും

പാര്‍ലമെന്റിലേക്ക് മത്സരിക്കും

മാനവേന്ദ്ര സിംഗ് പാര്‍ലമെന്റിലേക്ക് മത്സരിക്കുമെന്നാണ് സൂചന. ഇത്തവണത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് അദ്ദേഹത്തിന് സീറ്റ് നല്‍കും. തനിക്ക് നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് ആവശ്യമില്ലെന്ന് അദ്ദേഹം രാഹുല്‍ ഗാന്ധിയെ അറിയിക്കും. അതേസമയം നിയമസഭാ തിരഞ്ഞെടുപ്പില്‍ മാനവേന്ദ്ര സിംഗ് പറയുന്ന സ്ഥാനാര്‍ത്ഥികള്‍ പശ്ചിമ രാജസ്ഥാനില്‍ സ്ഥാനാര്‍ത്ഥികളാവും. ഇവര്‍ വന്‍ ഭൂരിപക്ഷം നേടുമെന്നാണ് പ്രവചനം.

 ഏഴു പാര്‍ട്ടികളുടെ സഹകരണം

ഏഴു പാര്‍ട്ടികളുടെ സഹകരണം

ഏഴു രാഷ്ട്രീയ പാര്‍ട്ടികള്‍ ചേര്‍ന്ന് മറ്റൊരു സഖ്യവും രാജസ്ഥാനില്‍ ഉണ്ടായിട്ടുണ്ട്. രാജസ്ഥാന്‍ ലോക് താന്ത്രിക് മോര്‍ച്ച എന്ന പേരിലാണ് ഇത് മത്സരിക്കുക. സിപിഎം അടക്കമുള്ള പാര്‍ട്ടികളാണ് ഇതില്‍ ഉള്ളത്. ജനതാ ദള്‍, ജനതാദള്‍ സെക്കുലര്‍, സമാജ്‌വാദി പാര്‍ട്ടി, സിപിഐ, സിപിഐഎംഎല്‍, രാഷ്ട്രീയ ലോക്ദള്‍ എന്നിവയാണ് മറ്റുള്ള കക്ഷികള്‍. ബിജെപിയെ പരാജയപ്പെടുത്താനാണ് ഈ സഖ്യം. ഇതില്‍ സിപിഎം സംസ്ഥാനത്ത് 29 സീറ്റുകളില്‍ മത്സരിക്കും. അതേസമയം ഇവര്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കുമോ എന്ന് വ്യക്തമല്ല.

ബിജെപി സുനാമി വരുന്നു; കേരളവും കീഴ്‌പ്പെടുത്തും!! ഉഗ്രന്‍ പ്രഖ്യാപനവുമായി അമിത് ഷാബിജെപി സുനാമി വരുന്നു; കേരളവും കീഴ്‌പ്പെടുത്തും!! ഉഗ്രന്‍ പ്രഖ്യാപനവുമായി അമിത് ഷാ

ദിലീപിനെ സംഘടനയുടെ പേരില്‍ ന്യായീകരിക്കേണ്ട.... സിദ്ദിഖിനെ തള്ളി ബാബുരാജ്!!ദിലീപിനെ സംഘടനയുടെ പേരില്‍ ന്യായീകരിക്കേണ്ട.... സിദ്ദിഖിനെ തള്ളി ബാബുരാജ്!!

English summary
jaswant singhs son manvendra to join congress tomorrow
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X