കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കള്ളവോട്ട്: 'ന്യായീകരണ തിലകങ്ങള്‍ക്ക്' കെ എസ് യു പ്രസിഡന്‍റിന്‍റെ മറുപടി, വിടാതെ സൈബര്‍ സഖാക്കളും

  • By
Google Oneindia Malayalam News

കണ്ണൂരിലും കാസര്‍ഗോഡും സിപിഎം കള്ള വോട്ട് ചെയ്തുവെന്ന ആരോപണത്തില്‍ വാദ പ്രതിവാദങ്ങള്‍ നടക്കുന്നതിനിടെ തനിക്കെതിരെ ഉയര്‍ന്ന ആരോപണത്തില്‍ വിശദീകരണവുമായി കെ എസ് യു സംസ്ഥാന പ്രസിഡന്‍റ് വിഎം അഭിജിത്ത്. ഓപ്പണ്‍ വോട്ട് ചെയ്ത ചിത്രം സോഷ്യല്‍ മീഡിയയില്‍ അഭിജിത്ത് പങ്കുവെച്ചിരുന്നു. എന്നാല്‍ കാസര്‍ഗോഡ് കള്ളവോട്ട് ആരോപണം ഉയര്‍ന്നതോടെ അഭിജിത്ത് പോസ്റ്റ് മുക്കിയെന്നാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായത്.

<strong>ഓപ്പണ്‍ വോട്ട്: ഇടതു കൈയ്യിലെ നടുവിരലിലും ചൂണ്ടുവിരലിലും മഷിയുമായി കെഎസ്യു പ്രസിഡന്‍റ്,വിവാദം</strong>ഓപ്പണ്‍ വോട്ട്: ഇടതു കൈയ്യിലെ നടുവിരലിലും ചൂണ്ടുവിരലിലും മഷിയുമായി കെഎസ്യു പ്രസിഡന്‍റ്,വിവാദം

ഓപ്പണ്‍ വോട്ട് ചെയ്തയാള്‍ എന്തിനാണ് ചിത്രം മുക്കിയതെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്ന ചോദ്യം.വിവാദം കൊഴുത്തതോടെയാണ് അഭിജിത്ത് വിശദീകരണവുമായി രംഗത്തെത്തിയത്.

 ഓപ്പണ്‍ വോട്ട്

ഓപ്പണ്‍ വോട്ട്

'ഓപ്പണ്‍ വോട്ട് അടക്കം രണ്ട് വോട്ടുകള്‍ ചെയ്ത് ഞാനും ജനാധിപത്യ പ്രക്രിയയുടെ ഭാഗമായി' എന്ന കുറിപ്പോടെയാണ് വോട്ടെടുപ്പ് ദിവസം അഭിജിത്ത് ഫോട്ടോ സഹിതം ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. ഇടതുകയ്യിലെ ചൂണ്ടുവിരലിലും നടുവിരലിലും മഷി രേഖപ്പെടുത്തിയ ചിത്രമാണ് അഭിജിത്ത് പങ്കുവെച്ചത്.

 രണ്ട് വിരലില്‍

രണ്ട് വിരലില്‍

അതേസമയം ഒരു കൈയ്യിലെ രണ്ട് വിരലില്‍ മഷി രേഖപ്പെടുത്തിയ സംഭവം സോഷ്യല്‍ മീഡിയ കൈയ്യോടെ പിടിച്ചു. ഓപ്പണ്‍ വോട്ട് ചെയ്യുമ്പോള്‍ വലതുകയ്യിലെ ചൂണ്ടുവിരലിലാണ് മഷി പുരട്ടേണ്ടത്.കാസര്‍ഗോഡ് കള്ളവോട്ട് ആരോപണം ഉയര്‍ന്ന പിന്നാലെ അഭിജിത്ത് തന്‍റെ പോസ്റ്റ് ഫേസ്ബുക്കില്‍ നിന്ന് ഡിലീറ്റ് ചെയ്യുകയും ചെയ്തു.

 കള്ളവോട്ടായിരുന്നോ

കള്ളവോട്ടായിരുന്നോ

ഇതോടെ സോഷ്യല്‍ മീഡിയ അഭിജിത്തിനെതിരെ രംഗത്തെത്തി. പോസ്റ്റ് മുക്കിയതിനെ തേച്ചൊട്ടിച്ച സൈബര്‍ സഖാക്കള്‍ കെ എസ് യു നേതാവ് ചെയ്തത് കള്ളവോട്ടായിരുന്നോ എന്നും ചോദിച്ച് രംഗത്തെത്തി. കണ്ണൂരിലും കാസര്‍ഗോഡും നടന്നത് കള്ളവോട്ട് അല്ല ഇതുപോലെ തന്നെ ഓപ്പണ്‍ വോട്ടാണെന്നും ഇവര്‍ വാദിച്ചു.

 കുറിപ്പ് ഇങ്ങനെ

കുറിപ്പ് ഇങ്ങനെ

ഇതോടെ തന്‍റെ പോസ്റ്റിന് കുറിച്ച് വിശദീകരിച്ച് വീണ്ടും അഭിജിത്ത് രംഗത്തെത്തി. തന്‍റെ ഫേസ്ബുക്കിലൂടെയാണ് അഭിജിത്ത് ഇതിന് മറുപടി പറഞ്ഞത്. കുറിപ്പ് വായിക്കാം-ഈ കഴിഞ്ഞ 23ആം തിയ്യതി നടന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ഞാനും പങ്കാളിയായിരുന്നു.

 അമ്മമ്മയുടെ വോട്ട്

അമ്മമ്മയുടെ വോട്ട്

എന്റെ പ്രദേശമായ എരമംഗലത്തെ ബൂത്ത് 110ൽ എന്റെ വോട്ടിനോടൊപ്പം,അമ്മമ്മയുടെ (അമ്മയുടെ അമ്മ) കൂടെ ഓപ്പൺ വോട്ട് ചെയ്യുകയുമുണ്ടായി.

 ഓപ്പണ്‍ വോട്ട്

ഓപ്പണ്‍ വോട്ട്

ശാരീരികബുദ്ധിമുട്ടുള്ള ആളുകൾക്ക് പ്രിസൈഡിങ് ഓഫീസറുടെ അനുമതിയോടെ മറ്റൊരാളുടെ സഹായത്തോടെ ജനാധിപത്യപ്രക്രിയയുടെ ഭാഗമാവാൻ കഴിയുന്ന ഒരു സംവിധാനമാണല്ലോ ഓപ്പൺ വോട്ട്...!

 അനുമതിയോടെ

അനുമതിയോടെ

ഏകദേശം 3 മണിക്കൂർ ക്യു നിന്ന്, അതിനു ശേഷം പ്രിസൈഡിങ് ഓഫീസറുടെ അനുമതിയോടെയും ബൂത്ത് ഏജന്റ്മാരുടെ സമ്മതത്തോടു കൂടിയുമാണ് ഓപ്പൺ വോട്ട് ചെയ്തത്..

 അധികാരികള്‍ ആണ്

അധികാരികള്‍ ആണ്

വോട്ട് ചെയ്യുമ്പോൾ കൈകളിൽ മഷി പുരട്ടുന്നത് ഞാനല്ല, പിഴവ് പറ്റിയിട്ടുണ്ടെങ്കിൽ മറുപടി പറയാൻ ബാധ്യസ്ഥർ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് വ്യക്തമായ മാർഗനിർദേശം നൽകാത്ത അധികാരികൾ ആണ്.

 ബൂത്ത് ഏജന്‍റുമാര്‍

ബൂത്ത് ഏജന്‍റുമാര്‍

മറുപടി അവർ നൽകുമെന്ന് പ്രതീക്ഷിക്കാം. ഞാൻ പറഞ്ഞ കാര്യങ്ങളിൽ എന്തെങ്കിലും സംശയമുള്ള ആർക്കും മേൽപറഞ്ഞ പ്രദേശത്തെ ബൂത്ത് ഏജന്റ്മാരോട് അന്വേഷിക്കാവുന്നതാണ് (UDF, LDF, NDA മുതൽ എല്ലാ ആളുകൾക്കും ബൂത്ത് ഏജൻറ് ആയി പ്രവർത്തിക്കുന്നതും, പ്രവർത്തിക്കാൻ കഴിയുന്നതുമായ പ്രദേശമാണ്).

 ഓര്‍മ്മിപ്പിക്കുന്നു

ഓര്‍മ്മിപ്പിക്കുന്നു

NB : എന്റെ കൂടെയുണ്ടായിരുന്ന വോട്ടർ സ്ഥിരമായിട്ട് നാട്ടിലുള്ള ആളാണെന്നും എൻറെ കൂടെ പോളിംഗ് സ്റ്റേഷനിൽ വന്നിരുന്നുവെന്നും സഖാക്കളേ ഒന്ന്കൂടി ഓർമിപ്പിക്കുന്നു...

 ന്യായീകരണ തൊളിലാളികള്‍

ന്യായീകരണ തൊളിലാളികള്‍

മരണപ്പെട്ടവരുടെയും, ഗൾഫിലുള്ളവരുടെയും വരെ വോട്ട് മറ്റൊരാൾപോയി ചെയ്യുന്നത് 'കള്ളവോട്ട്' ആണെന്ന് ഇപ്പോഴും മനസ്സിലാകാത്തത്/മനസ്സിലാകാത്തതായിനടിക്കുന്നത് ഈ ന്യായീകരണ തിലകങ്ങൾക്ക് മാത്രമാകാം...

ഫേസ്ബുക്ക് പോസ്റ്റ്

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

<strong>'എന്‍റെ വോട്ട് കോണ്‍ഗ്രസിനെന്ന് അദ്വാനി', നന്ദി രാഹുല്‍, ചിത്രത്തിന് പിന്നില്‍</strong>'എന്‍റെ വോട്ട് കോണ്‍ഗ്രസിനെന്ന് അദ്വാനി', നന്ദി രാഹുല്‍, ചിത്രത്തിന് പിന്നില്‍

English summary
ksu president vm abhijiths facebook post about bogus vote
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X