കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുപി പിടിക്കാനുറച്ച് പ്രിയങ്ക; പുതിയ പിസിസി അധ്യക്ഷന്‍, ലഖ്‌നൗവില്‍ സ്ഥിര താമസം, തത്രങ്ങള്‍ ഇങ്ങനെ..

Google Oneindia Malayalam News

Recommended Video

cmsvideo
യോഗിയുടെ കയ്യില്‍ നിന്ന് യു.പി തിരിച്ച് പിടിക്കാന്‍ പ്രിയങ്ക | Oneindia Malayalam

ലഖ്നൗ: ഉത്തര്‍പ്രദേശില്‍ ശക്തമായ തിരിച്ചു വരവിന് പദ്ധതികള്‍ ആവിഷ്കരിച്ച് കോണ്‍ഗ്രസ്. ദീര്‍ഘകാലം അധികാരത്തിലിരുന്ന സംസ്ഥാനത്ത് 2017 ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ലഭിച്ചത് കേവലം 7 സീറ്റുകള്‍ മാത്രമായിരുന്നു. 2022 ലെ തിരഞ്ഞെടുപ്പില്‍ ഈ അവസ്ഥയില്‍ നിന്ന് വലിയ മുന്നേറ്റമുണ്ടാക്കാനുള്ള പദ്ധതികളാണ് കോണ്‍ഗ്രസ് ആവിഷ്കരിക്കുന്നത്.

14 മണ്ഡലങ്ങളിലേക്ക് ഉടന്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്നുണ്ടെങ്കിലും നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുകൊണ്ടാണ് കോണ്‍ഗ്രസ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. ഇതിന്‍റെ ഭാഗമായി വലിയ അഴിച്ചു പണികളാണ് യുപി കോണ്‍ഗ്രസില്‍ കേന്ദ്ര നേതൃത്വം നടത്തിയിരിക്കുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ..

സംഘടന ശക്തിപ്പെടുത്തുക

സംഘടന ശക്തിപ്പെടുത്തുക

നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ള പ്രവര്‍ത്തനങ്ങളില്‍ പാര്‍ട്ടിയെ സംഘടനാപരമായി ശക്തിപ്പെടുത്തുക എന്നുള്ളതിനാണ് കോണ്‍ഗ്രസ് ആദ്യമായി മുന്‍തൂക്കം നല്‍കിയിരിക്കുന്നത്. ഇതിന്‍റെ ഭാഗമായാണ് പുതിയ സംസ്ഥാന അധ്യക്ഷനേയും നാല് വൈസ് പ്രസിഡണ്ടുമാരെയും 12 ജനറല്‍ സെക്രട്ടറിമാരെയും 24 സെക്രട്ടറിമാരെയും കോണ്‍ഗ്രസ് നിയമിച്ചിരിക്കുന്നത്.

അജയ് കുമാര്‍

അജയ് കുമാര്‍

ലോക്സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ പാര്‍ട്ടിയുടെ ദയനീയ പ്രകടനത്തിന് പിന്നാലെ രാജിവെച്ച രാജ് ബബ്ബറിന് പകരക്കാരനായിട്ടാണ് പിസിസി പ്രസിഡന്‍റ് സ്ഥാനത്തേക്ക് അജയ്കുമാര്‍ ലല്ലുവിനെ തിരഞ്ഞെടുത്തത്. കോണ്‍ഗ്രസ് നിയമസഭ കക്ഷി നേതാവായ അജയ് കുമാര്‍ ലല്ലു പ്രിയങ്ക ഗാന്ധിയുമായി വളെര അടുത്ത ബന്ധം പുലര്‍ത്തുന്ന നേതാവാണ്.

പ്രിയങ്കയുടെ പ്രത്യേക താല്‍പര്യം

പ്രിയങ്കയുടെ പ്രത്യേക താല്‍പര്യം

പ്രിയങ്കയുടെ പ്രത്യേക താല്‍പര്യപ്രകാരമാണ് അജയ് കുമാറിനെ തിരഞ്ഞെടുത്തത്. പ്രിയങ്കയുടെ നീക്കത്തില്‍ സംസ്ഥാനത്തെ ചില മുതിര്‍ന്ന നേതാക്കള്‍ക്ക് അതൃപ്തിയുണ്ടായിരുന്നു. സംഘടനാ തലത്തില്‍ വലിയ പ്രവര്‍ത്തന പരിചയം ഇല്ലാത്ത ഒരാളെ നിയമിക്കുന്നത് ഉചിതമല്ലായെന്നായിരുന്നു മുതിര്‍ന്ന നേതാക്കളുടെ അഭിപ്രായം.

ഹൈക്കമാന്‍ഡ് സ്വീകരിച്ചത്

ഹൈക്കമാന്‍ഡ് സ്വീകരിച്ചത്

എന്നാല്‍ അജയ് കുമാറിന്‍റെ കാര്യത്തില്‍ പ്രിയങ്കയുടെ തീരുമാനത്തിനൊപ്പം നില്‍ക്കുന്ന നിലപാടായിരുന്നു ഹൈക്കമാന്‍ഡ് സ്വീകരിച്ചത്. ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് നടത്തിയ ഗംഗയാത്രയും സോന്‍ഭദ്ര പ്രക്ഷോഭവും ഉള്‍പ്പെടെ നടത്തിയ നിരവധി പരിപാടികളിലെ ലല്ലുവിന്റെ ഇടപെടലാണ് പ്രിയങ്കയെ അജയ്കുമാറിനെ തിരഞ്ഞെടുക്കാന്‍ പ്രേരിപ്പിച്ചതെന്നാണ് പാര്‍ട്ടി വ്യത്തങ്ങള്‍ വ്യക്തമാക്കുന്നത്.

സോണിയ ഗാന്ധിയുടെ നിര്‍ദ്ദേശം

സോണിയ ഗാന്ധിയുടെ നിര്‍ദ്ദേശം

തംകുഹി രാജ് മണ്ഡലത്തില്‍ നിന്നും രണ്ട് തവണ എംഎല്‍എയായ വ്യക്തിയാണ് അജയ്കുമാര്‍ ലല്ലു. അജയ്ക്ക് പകരം ആരാധാന മിശ്രയെ ലെജിസ്ലേച്ചര്‍ പാര്‍ട്ടിയുടെ നേതൃത്വം ഏല്‍പ്പിച്ചു. സോണിയ ഗാന്ധിയുടെ നിര്‍ദ്ദേശ പ്രകാരം 18 അംഗ ഉപദേശ സമിതിയും രൂപീകരിച്ചിട്ടുണ്ട്. വിരേന്ദ്ര ചൗദരി, പങ്കജ് മാലിക്, ലളിതേഷ്പതി ത്രിപതി, ദീപക് കുമാര്‍ എന്നിവരാണ് പുതുതായി തിരഞ്ഞെടുക്കപ്പെട്ട നാല് വൈസ് പ്രസിഡന്‍റുമാര്‍.

ലഖ്നൗവില്‍ താമസം

ലഖ്നൗവില്‍ താമസം

അതേസമയം, പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ തലസ്ഥാനമായ ലഖ്നൗവില്‍ തന്നെ താമസിക്കാനാണ് പ്രിയങ്ക ഗാന്ധിയുടെ തീരുമാനം. താമസിച്ച് പ്രവര്‍ത്തിക്കാന്‍ രണ്ട് വീടുകള്‍ പ്രിയങ്ക കണ്ടതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഗോംതി നഗറിലും പ്രാഗ് നാരായണ്‍ റോഡിലുമാണ് ഇവ.

പൂര്‍ണ്ണ ചുമതല

പൂര്‍ണ്ണ ചുമതല

ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഹോട്ടലുകളിലും ഗസ്റ്റ് ഹൗസുകളിലും താമസിച്ചായിരുന്നു പ്രിയങ്ക പ്രചാരണത്തിനു നേതൃത്വം നല്‍കിയത്. ഈ മാസം 21 നടക്കുന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പിന്‍റെ ചുമതല വഹിക്കുന്നതും പ്രിയങ്കാ ഗാന്ധിയാണ്. യുപിയുടെ പൂര്‍ണ്ണ ചുമതലയുള്ള എഐസിസി സെക്രട്ടറി കൂടിയാണ് പ്രിയങ്ക ഗാന്ധിയിപ്പോള്‍. പ്രിയങ്കയുടെ നേതൃത്വത്തിലൂടെ യുപിയില്‍ വലിയൊരു തിരിച്ചു വരവ് സാധ്യമാവുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷ.

ഉരുക്ക് കോട്ട

ഉരുക്ക് കോട്ട

ദീര്‍ഘകാലം കോണ്‍ഗ്രസിന്‍റെ ഉരുക്ക് കോട്ടായിരുന്ന സംസ്ഥാനമാണ് ഉത്തര്‍പ്രദേശ്. 1951 മുതല്‍ 1977 വരെയുള്ള 26 വര്‍ഷം തുടര്‍ച്ചയായി കോണ്‍ഗ്രസ് ഉത്തര്‍പ്രദേശ് ഭരിച്ചു. അടിയന്തരാവസ്ഥക്ക് ശേഷം 1977 ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ 47 സീറ്റുമായി സംസ്ഥാന ചരിത്രത്തില്‍ ആദ്യമായി കോണ്‍ഗ്രസിന് പ്രതിപക്ഷ നിരയില്‍ ഇരിപ്പുറപ്പിക്കേണ്ടി വന്നെങ്കിലും 1980 ല്‍ 309 സീറ്റുകള്‍ നേടി ശക്തമായ തിരിച്ചു വരവ് നടത്താന്‍ കോണ്‍ഗ്രസിന് സാധിച്ചു.

തകര്‍ച്ച

തകര്‍ച്ച

1985 ലും കോണ്‍ഗ്രസിന് യൂപിയില്‍ വിജയം ആവര്‍ത്തിക്കാന്‍ കഴിഞ്ഞു. 1989 മുതലാണ് ഹിന്ദി ഹൃദയഭൂമിയുടെ മണ്ണില്‍ കോണ്‍ഗ്രസിന് അടിപതറിത്തുടങ്ങുന്നത്. ജനതാദള്‍ അധികാരം പിടിച്ച ആ തിരഞ്ഞെടുപ്പില്‍ 94 സീറ്റുകള്‍ മാത്രമായിരുന്നു കോണ്‍ഗ്രസിന് ലഭിച്ചത്. അവിടുന്ന് ഇങ്ങോട്ടുള്ള ഒരോ തിരഞ്ഞെടുപ്പിലും യുപിയില്‍ കോണ്‍ഗ്രസിന് സീറ്റുകള്‍ കുറഞ്ഞു കുറഞ്ഞു വന്ന് 2017 ല്‍ അത് 7 ഏഴില്‍ എത്തിനില്‍ക്കുകയാണ് ഇപ്പോള്‍.

 ' ഇടത് കോട്ട തകരും, 3000 വോട്ടിനെങ്കിലും അരൂര്‍ പിടിച്ചെടുക്കും'; പ്രതീക്ഷയോടെ യുഡിഎഫും ഷാനിമോളും ' ഇടത് കോട്ട തകരും, 3000 വോട്ടിനെങ്കിലും അരൂര്‍ പിടിച്ചെടുക്കും'; പ്രതീക്ഷയോടെ യുഡിഎഫും ഷാനിമോളും

 ബിഎഡിനെന്ന് പറഞ്ഞ് ജോളി ഒരു വര്‍ഷം വീട്ടില്‍ നിന്ന് പോയത് എങ്ങോട്ട്; ദുരൂഹത.. അമ്പരപ്പ് ബിഎഡിനെന്ന് പറഞ്ഞ് ജോളി ഒരു വര്‍ഷം വീട്ടില്‍ നിന്ന് പോയത് എങ്ങോട്ട്; ദുരൂഹത.. അമ്പരപ്പ്

English summary
Revamp in UP Congress; Ajay Kumar new PCC president
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X