• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ശബരിമലയിലെ ആ പ്രതിസന്ധിക്ക് പിന്നില്‍ ഞങ്ങള്‍.. തുറന്ന് പറഞ്ഞ് കെപി ശശികല

  • By Aami Madhu

തുലാമസാ പൂജയ്ക്കും ചിത്തിര ആട്ടവിശേഷത്തിനും സന്നിധാനത്ത് ഉണ്ടായിരുന്ന സ്ഥിതിയില്‍ ഏറെ മാറ്റം വന്നത് എസ്പി യതീഷ് ചന്ദ്രയുടെ നേതൃത്വത്തിലുള്ള പഴുതടച്ചുള്ള സുരക്ഷയാണ്. മലകയറാനെത്തിയ കെപി ശശിലകലയേയും നമാജപം നടത്തി സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിച്ച ബിജെപി നേതാവ് കെ സുരേന്ദ്രനേയുമെല്ലാം പോലീസ് പൂട്ടി. ഇപ്പോള്‍ സന്നിധാനത്തെ കാര്യങ്ങള്‍ നിയന്ത്രണ വിധേയമായിട്ടുണ്ട്. എസ്പിയുടെ നടപടിയില്‍ തിരിച്ചടിയേറ്റ പ്രശ്നക്കാരായിട്ടുള്ള ബിജെപി സംഘപരിവാര്‍ നേതാക്കള്‍ എല്ലാം തന്നെ മലയിറങ്ങിയിട്ടുണ്ട്.

ബിജെപിയുടെ 'വജ്രായുധ'ത്തെ മടക്കിയൊടിച്ച് സര്‍ക്കാറിന്‍റെ കുരുക്ക്! ടിപി സെന്‍കുമാറിനെ പൂട്ടും

അതേസമയം ശബരിമല സന്നിധാനത്തും പമ്പയിലും നിലയ്ക്കലിലും ഇലവുങ്കലിലും നിരോധനാജ്ഞ 30 വരെ നീട്ടിയിട്ടുണ്ട്. സംഘര്‍ഷ സാധ്യത കണക്കിലെടുത്താണ് നാല് ദിവസം കൂടി നിരോധനാജ്ഞ നീട്ടാനുള്ള തിരുമാനം. എന്നാല്‍ നിരോധനാജ്ഞ ലംഘിച്ച് ശരണം വിളിക്കുമെന്ന വെല്ലുവിളിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെപി ശശികല. ശശികലയുടെ വെല്ലുവിളികള്‍ ഇങ്ങനെ

 അഴിഞ്ഞാടി

അഴിഞ്ഞാടി

തുലാമാസ പൂജയ്ക്കും ചിത്തിര ആട്ടവിശേഷത്തിനും സംഘപരിവാര്‍ ബിജെപി പ്രവര്‍ത്തകരുടെ പൂര്‍ണ ആധിപത്യത്തിലായിരുന്നു ശബരിമല. ഇന്നുവരെ കണ്ടിട്ടില്ലാത്ത വിധം സംഘര്‍ഷഭരിതമായിരുന്നു സന്നിധാനം. എന്നാല്‍ മണ്ഡല മകര വിളക്ക് സീസണിലും ഇതേ രീതിയില്‍ സന്നിധാനം കയ്യടക്കാമെന്ന സംഘപരിവാറിന്‍റെ നീക്കത്തിന് തിരിച്ചടിയായത് എസ്പി യതീഷ് ചന്ദ്രയുടെ നേതൃത്വത്തിലുള്ള പോലീസിന്‍റെ പഴുതടച്ചുള്ള സുരക്ഷയായിരുന്നു.

 സമാധാനപരമായി

സമാധാനപരമായി

ഇപ്പോള്‍ പഴയപടിയല്ല സന്നിധാനത്തെ കാര്യങ്ങള്‍. സംഘര്‍ഷങ്ങള്‍ അയഞ്ഞിട്ടുണ്ട്. സമാധാനപൂര്‍വ്വം തൊഴുത് മടങ്ങുന്നതായി ഭക്തര്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു.ഇതോടെ പ്രതിസന്ധിയിലായിരിക്കുകയാണ് ബിജെപിയും സംഘപരിവാറും. കാരണം ശബരിമലയില്‍ അവര്‍ക്കുള്ള അജണ്ട വിശ്വാസ സംരക്ഷണമല്ലെന്ന് അവര്‍ തന്നെ പരസ്യമായി പറഞ്ഞ് കഴിഞ്ഞു.

വെല്ലുവിളി

വെല്ലുവിളി

ഇതോടെ മറ്റ് വെല്ലുവിളികള്‍ ഉയര്‍ത്ത് വീണ്ടും സമരം ശക്തമാക്കുമെന്ന മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് ഹിന്ദു ഐക്യവേദി നേതാവ് കെപി ശശികല.ശബരിമലയില്‍ എന്തൊക്കെ കരിനിയമങ്ങള്‍ കൊണ്ടുവന്നാലും ലംഘിക്കുമെന്ന് അവര്‍ വെല്ലുവിളിച്ചു.

 ഹര്‍ത്താല്‍ പ്രഖ്യാപിച്ചു

ഹര്‍ത്താല്‍ പ്രഖ്യാപിച്ചു

നേരത്തേ മണ്ഡല മകരവിളയ്ക്ക് പൂജയ്ക്കായി നട തുറന്ന ആദ്യ ദിവസങ്ങളില്‍ സന്നിധാനത്ത് എത്തിയ ശശികലയെ പോലീസ് തടയുകയും കരുതല്‍ തടങ്കല്‍ എന്ന നിലയില്‍ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.എന്നാല്‍ ഇതോടെ പ്രതിഷേധം കനത്തിരുന്നു.അറസ്റ്റിന് പിന്നാലെ സംസ്ഥാന വ്യാപകമായി ഹര്‍ത്താല്‍ ആഹ്വാനം നടന്നു.

 പോലീസ് സ്റ്റേഷന്‍ വളഞ്ഞു

പോലീസ് സ്റ്റേഷന്‍ വളഞ്ഞു

പ്രതിഷേധകര്‍ നാമജപവുമായി പോലീസ് സ്റ്റേഷന്‍ വളഞ്ഞു. ഒടുവില്‍ ശശികലയ്ക്ക് ജാമ്യം നല്‍കുകയും ചെയ്തു. എന്നാല്‍ പിറ്റേന്ന് തന്നെ അവര്‍ മലകയറാന്‍ വീണ്ടുമെത്തി.പേരക്കുട്ടിയുടെ ചോറൂണ് വഴിപാടിനാണ് എത്തിയത് എന്നായിരുന്നു ശശികല പറഞ്ഞത്.

 മലയിറങ്ങും

മലയിറങ്ങും

എന്നാല്‍ ബസിലെത്തിയ പത്ത് പേരടങ്ങുന്ന ശശികലയെ എസ്പി യതീഷ് ചന്ദ്രയും സംഘവും തടഞ്ഞു. സംഘര്‍ഷമുണ്ടാക്കാനാണ് ലക്ഷ്യമെങ്കില്‍ മലയിലേക്ക് കയറ്റിവിടില്ലെന്ന് യതീഷ് ചന്ദ്ര വ്യക്തമാക്കി. ഒടുവില്‍ ആറ് മണിക്കൂറിനുള്ളില്‍ മലയിറങ്ങിക്കോളാമെന്ന ഉറപ്പിലായിരുന്നു ശശികലയെ മല കയറാന്‍ പോലീസ് അനുവദിച്ചത്.

ശശികലയുടെ വാക്കുകള്‍

ശശികലയുടെ വാക്കുകള്‍

എന്നാല്‍ എസ്പി യതീഷ് ചന്ദ്രയുടെ സുരക്ഷാ ചുമതലയുടെ കാലാവധി പൂര്‍ത്തിയാകാന്‍ സമയമായതോടെ വീണ്ടും വെല്ലുവിളി നടത്തുകയാണ് ശശികല. നിരോധനാജ്ഞ ഉണ്ടായാലും അത് ലംഘിച്ച് തന്നെ ശരണം വിളിക്കും. ഭക്തരെ കൂച്ചുവിലങ്ങിടുന്ന എന്ത് നിയമങ്ങള്‍ കൊണ്ടുവന്നാലും ആരാധനാ സ്വാതന്ത്ര്യത്തില്‍ വിട്ട് വീഴ്ചയ്ക്ക് നില്‍ക്കില്ലെന്നും ശശികല പറഞ്ഞു.

 ഭീഷണി

ഭീഷണി

നിരോധനാജ്ഞ നീക്കണമെന്ന് ശശികല ആവശ്യപ്പെട്ടു. നീക്കാന്‍ ആകില്ലെങ്കില്‍ പ്രതിഷേധങ്ങളും തുടരുമെന്ന് അവര്‍ വെല്ലുവിളിച്ചു.ഭക്തരോട് കാണിക്കയിടരുതെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. സാമ്പത്തിക ഉപരോധങ്ങളിലൂടെ മാത്രമേ എക്കാലവും സമരങ്ങള്‍ വിജയിച്ചിട്ടുള്ളൂ.

 പ്രതിസമന്ധിയിലാക്കും

പ്രതിസമന്ധിയിലാക്കും

ശബരിമല വിഷയം തീരുന്നത് വരെ ദേവസ്വം ബോര്‍ഡുമായി സാമ്പത്തികമായി സഹകരിക്കില്ലെന്നും ശശികല വ്യക്തമാക്കി. നേരത്തേ ശബരിമലയില്‍ കാണിക്കയിടരുതെന്ന് സംഘപരിവാര്‍ വ്യാപകമായി പ്രചരണം നടത്തിയിരുന്നു. ഇത് പരസ്യമായി തുറന്ന് പറഞ്ഞിരിക്കുകയാണ് ഇതോടെ ശശികല.

 ജീവനക്കാരുടെ ശമ്പളം

ജീവനക്കാരുടെ ശമ്പളം

ശബരിമലയില്‍ വന്ന വരുമാനത്തിലെ ഇടിവ് സര്‍ക്കാരിനെ പ്രതിസന്ധിയില്‍ ആക്കില്ലെങ്കിലും ദേവസ്വം ബോര്‍ഡ് ജീവനക്കാരുടെ ശബള വിതരണം താറുമാറാകുമെന്ന് ദേവസ്വം മന്ത്രി പറഞ്ഞിരുന്നു.ശശിലകയുടെ വെല്ലുവിളിയോടെ ഇനിയും കാര്യങ്ങള്‍ പ്രതിസന്ധിയില്‍ ആയേക്കുമെന്ന സൂചനയാണ് പുറത്തുവരുന്നത്.

 പ്രശ്നമുണ്ടാവില്ല

പ്രശ്നമുണ്ടാവില്ല

അതേസമയം ഇനി എന്തൊക്കെ സംഭവിച്ചാലും സന്നിധാനത്ത് കാര്യങ്ങള്‍ നിയന്ത്രണ വിധേയമായിരിക്കുമെന്ന് എസ്പി യതീഷ് ചന്ദ്ര വ്യക്തമാക്കി. സുരക്ഷാ ചുമതലയില്‍ 30 മുതല്‍ പുതിയ സംഘമാണ് ഉണ്ടാവുക. അവര്‍ക്ക് വലിയ തലനേദന ഉണ്ടാകില്ലെന്നും ഇപ്പോള്‍ തുടരുന്ന സംവിധാനങ്ങള്‍ പാലിച്ചാല്‍ മതിയാകുമെന്നും എസ് യതീഷ് ചന്ദ്ര വ്യക്തമാക്കി. ടെലി കമ്മ്യൂണിക്കേഷൻ എസ്പി എച്ച് മഞ്ജുനാഥ്, സ്പെഷ്യൽ സെൽ എസ്പി വി അജിത് എന്നിവർക്കാണ് ഇനി ചുമതല.

English summary
sasikala about sabarimala curfew

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more