കണ്ണൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ കൊലപാതകം; യഥാര്‍ഥ കാരണം ഇതാണ്

  • Posted By: അൻവർ സാദത്ത്
Subscribe to Oneindia Malayalam

കണ്ണൂര്‍: മട്ടന്നൂരിനടുത്ത് യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കുടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു. എടയന്നൂര്‍ ഹൈസ്‌കൂളില്‍ നടന്ന കെഎസ് യു എസ്എഫ്‌ഐ സംഘട്ടനം തന്നെയാണ് കൊലപാതകത്തിന്റെ മുഖ്യ കാരണമെങ്കിലും ഷുഹൈബിനോട് മറ്റു വൈരാഗ്യങ്ങളും ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്.

എടിഎം ക്ലോണ്‍ വഴി 9 ലക്ഷം രൂപ തട്ടിയെടുത്തു

സാധാരണ രീതിയില്‍ സ്‌കൂളില്‍ നടക്കുന്ന സംഘട്ടനങ്ങളില്‍ പുറമെയുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ കായികമായി ഇടപെടാറില്ല. എന്നാല്‍, എടയന്നൂരില്‍ ഷുഹൈബിന്റെ നേതൃത്വത്തിലുള്ള സംഘം എസ്എഫ്‌ഐ പ്രവര്‍ത്തകരെ മര്‍ദ്ദിച്ചതായാണ് പ്രദേശവാസികള്‍ പറയുന്നത്. ഈ സംഭവത്തില്‍ ഇയാളെ പോലീസ് അറസ്റ്റ് ചെയ്യുകയും റിമാന്‍ഡില്‍ വെക്കുകയും ചെയ്തിരുന്നു.

 ythcngrs

പാര്‍ട്ടി ഗ്രാമങ്ങളിലൊന്നായ എടയന്നൂരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അപൂര്‍വമാണ്. ഉള്ളവര്‍തന്നെ കാര്യമായ പ്രവര്‍ത്തനങ്ങളും നടത്താറില്ല. സിപിഎം പ്രവര്‍ത്തകരുമായി അടുത്ത ബന്ധം പുലര്‍ത്തുന്നവരുമാണ് ഇവര്‍. എന്നാല്‍, ഷുഹൈബിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തനം പ്രദേശത്ത് ശക്തമാകുന്നതിനെതിരെ സിപിഎം താക്കീത് ചെയ്തിരുന്നതായാണ് വിവരം.

ഇത് ഷുഹൈബ് തള്ളിക്കളയുകയും ജില്ലയിലെ മുതിര്‍ന്ന നേതാക്കളുടെ സംരക്ഷണം ലഭിക്കുമെന്ന് അവകാശപ്പെട്ട് പ്രവര്‍ത്തനം സജീവമാക്കുകയും ചെയ്തു. ഇതിനിടയിലാണ് സ്‌കൂളില്‍ കയറി അക്രമം നടത്തുന്നത്. ഷുഹൈബിനെ നേരത്തെ താക്കീത് ചെയ്തവര്‍ ഇത് ഒരു അവസരമാക്കുകയായിരുന്നു.

പാക്കിസ്ഥാനെ കാശ്മീരില്‍ നിന്ന് തുരത്തിയത് ആര്‍എസ്എസ്... സഹായം ചോദിച്ചത് നെഹ്റുവെന്നും ഉമാ ഭാരതി

യൂത്ത് കോണ്‍ഗ്രസ് നേതാവിനെ ക്രൂരമായി ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു പ്രതികളുടെ ലക്ഷ്യം. വെട്ടേറ്റ് ഗുരുതരമായി രക്തം വാര്‍ന്നാണ് ഷുഹൈബ് മരിക്കുന്നത്. സിപിഎം പ്രവര്‍ത്തകര്‍ തന്നെയാകാം കൊലപാതകത്തിന് പിന്നിലെന്ന് പ്രദേശവാസികള്‍ പറയുന്നു. രാഷ്ട്രീയ അക്രമങ്ങളില്ലാത്ത ഗ്രാമത്തില്‍ കൊലപാതകം നടന്നത് സാധാരണക്കാരെ ഭീതിയിലാഴ്ത്തിയിട്ടുണ്ട്. പോലീസ് എത്രയും പെട്ടെന്ന് മുഴുവന്‍ പ്രതികളെയും പിടികൂടുമെന്ന പ്രതീക്ഷയിലാണ് ഗ്രാമവാസികള്‍.

English summary
Youth Congress Leader Hacked to Death in Kannur,the reason behind the death is revealing.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്