കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഷീബ വധത്തില്‍ വന്‍ ട്വിസ്റ്റ്; വീട്ടിലെ കോളിംഗ് ബെല്ലടിച്ചതും ബൈക്കില്‍ എത്തിയതും ആര്? ബിലാലിന്റെ മൊഴി ഇങ്ങനെ...!!!

Google Oneindia Malayalam News

കോട്ടയം: താഴത്തങ്ങാടിയില്‍ ഷീബ വധക്കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. കൃത്യമായ ആസൂത്രണത്തോടെ നടത്തിയ കൊലപാതകത്തിന് പിന്നില്‍ സാമ്പത്തിക ലക്ഷ്യമായിരുന്നു പ്രധാനം. പൊലീസിന്റെ അന്വേഷണം വഴി തിരിച്ചുവിിനും പ്രതി കൃത്യമായ പദ്ധതികള്‍ തയ്യാറാക്കിയെന്നും വ്യക്തമായിട്ടുണ്ട്. എന്നാല്‍ ചിലയിടങ്ങളില്‍ പാളിപ്പോയതോടെയാണ് പ്രതി ബിലാലിന് കുരുക്ക് വീണത്.

 കഠിനംകുളം കൂട്ടലബലാത്സംഗം ആസൂത്രിതമോ? നിർണായക തെളിവുകൾ പുറത്ത്, നടപ്പിലാക്കിയത് തയ്യാറാക്കിയ പദ്ധതി കഠിനംകുളം കൂട്ടലബലാത്സംഗം ആസൂത്രിതമോ? നിർണായക തെളിവുകൾ പുറത്ത്, നടപ്പിലാക്കിയത് തയ്യാറാക്കിയ പദ്ധതി

പൊലീസിനെ തെറ്റിദ്ധരിപ്പിക്കാന്‍ ബിലാല്‍ ചില നീക്കങ്ങള്‍ നടത്തിയതായും തെളിഞ്ഞിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ പൊലീസ് കേസിലെ മറ്റൊരാളെയും തിരയുന്നുണ്ടെന്ന റിപ്പോര്‍ട്ടാണ് അവസാനമായി പുറത്തുവരുന്നത്. സംഭവം നടക്കുന്ന സമയത്ത് വീട്ടിലെത്തി കോളിംഗ് ബെല്‍ അടിച്ചതാരാണെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. വിശദാംശങ്ങളിലേക്ക്...

ആരാണ് അയാള്‍?

ആരാണ് അയാള്‍?

ഷീബയെ കൊലപ്പെടുത്തുന്ന സമയത്ത് വീട്ടിലെത്തി കോളിംഗ് ബെല്‍ അടിച്ചതും പ്രതി കൃത്യത്തിന് ശേഷം കാറുമായി കടന്നുകളയുമ്പോള്‍ ബൈക്കില്‍ വീടിന്റെ മുന്‍വശത്ത് നിന്നയാളെയാണ് പൊലീസ് ഇപ്പോള്‍ തിരയുന്നത്. ഇപ്പോള്‍ അറസ്റ്റിലായ പ്രതി ബിലാലിനെ ചോദ്യം ചെയ്തപ്പോഴാണ് സംഭവ സമയത്ത് വീട്ടിലെത്തിയവരെ കുറിച്ച് വിവരം ലഭിച്ചത്. ഇവരെ കണ്ടെത്തുന്നതിനായി കോട്ടയം വെസ്റ്റ് പൊലീസ് ഇന്‍സ്‌പെക്ടര്‍ എംജെ അരുണിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചതായാണ് വിവരം.

കോളിംഗ് ബെല്‍

കോളിംഗ് ബെല്‍

ബിലാല്‍ വീട്ടിലെത്തി ദമ്പതിമാരെ ആക്രമിക്കുന്നതിനിടെ ആരോ രണ്ട് തവണ കോളിംഗ് ബെല്‍ അടിച്ചെന്നാണ് മൊഴി. വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് ഇയാള്‍ മടങ്ങിപ്പോയെന്നും ബിലാല്‍ പൊലീസിനോട് പറഞ്ഞത്. ഇവര്‍ വന്ന സമയത്തിന് മുമ്പ് തന്നെ ബിലാര്‍ ഷീബയെയും ഭര്‍ത്താവ് സാലിയെയും ആക്രമിച്ച് പരിക്കേല്‍പ്പിച്ചിരുന്നു.

സ്വര്‍ണം എടുക്കുന്ന സമയം

സ്വര്‍ണം എടുക്കുന്ന സമയം

ദമ്പതിമാരെ ആക്രമിച്ചതിന് ശേഷം അലമാരയില്‍ നിന്നും സ്വര്‍ണം എടുക്കാന്‍ പോയപ്പോഴാണ് ബെല്ലടി കേട്ടത്. എല്ലാം കഴിഞ്ഞ് രക്ഷപ്പെടാന്‍ കാറുമായി വീട്ടില്‍ നിന്ന് കാറുമായി ഇറങ്ങിയപ്പോള്‍ ഗേറ്റിന് സമീപം ഒരാള്‍ നില്‍ക്കുന്നതായി കണ്ടെന്നും ബിലാല്‍ അന്വേഷണ സംഘത്തോട് പറഞ്ഞിരുന്നു. ഇവരെ കണ്ടെത്തുന്നതിനായുള്ള ശ്രമത്തിലാണ് പൊലീസ് ഇപ്പോള്‍.

പ്രണയിനിയെ കാണാന്‍

പ്രണയിനിയെ കാണാന്‍

അതേസമയം, സമൂഹ മാധ്യമം വഴി കണ്ടെത്തിയ ഒരു യുവതിയുമായി ബിലാലിന് പ്രേമം ഉണ്ടായിരുന്നുവെന്നും പ്രതി സമ്മതിച്ചിട്ടുണ്ടത്രെ. അസം സ്വദേശിനിയുമായിട്ടായിരുന്നു പ്രണയം. ഈ യുവതിയെ കാണുന്നതിന് വേണ്ടിയാണ് പണം കണ്ടെത്താന്‍ നീക്കം നടത്തിയത്. കൂടാതെ ഓണ്‍ലൈന്‍ ചൂതാട്ടത്തിനും പണം വേണ്ടിയിരുന്നു. ഇതെല്ലാമാണ് പ്രതിയെ കൊലപാതകത്തിലേക്ക് നയിച്ചതെന്നും മൊഴി ലഭിച്ചു.

വിനയായത്

വിനയായത്

കൃത്യം നടത്തിയ ശേഷം പ്രതി വിചാരിച്ചത് പോലെ സംഭവിക്കാത്തതാണ് ബിലാല്‍ കുടുങ്ങാന്‍ കാരണമായത്. കൊലപാതകത്തിന് ശേഷം പ്രതി വീട്ടിലെ ഗ്യാസ് സിലിണ്ടര്‍ ഓണ്‍ ചെയ്താണ് പോയത്. വീട്ടിലെ ലൈറ്റും ഫാനും എല്ലാം ഓഫ് ചെയ്തിരുന്നു. കൊലപാതകം അറിഞ്ഞ് വരുന്ന വ്യക്തി ലൈറ്റ് ഓണ്‍ ചെയ്യുമ്പോള്‍ വന്‍ പൊട്ടിത്തെറി സംഭവിക്കും. ഇതോടെ കൊലപാതക കേസ് മൊത്തം വഴിതിരിച്ചുവിടാനും സാധിക്കുമായിരുന്നു ബിലാല്‍ കരുതിയത്. എന്നാല്‍ ഇത്തരത്തില്‍ സംഭവിക്കാത്തത് പ്രതിക്ക് വിനയായി.

സി സി ടി വി

സി സി ടി വി

സിസിടിവി ദൃശ്യത്തില്‍ സംശയകരമായി കണ്ട കാര്‍ പോയവഴികള്‍ പോലീസ് വിശദമായ പരിശോധിച്ചു. മാത്രമല്ല, പെട്രോള്‍ പമ്പിലെ സിസിടിവിയില്‍ നിന്ന് പ്രതിയുടെ ഏകദേശ രൂപം ലഭിച്ചു. സമാനമായ വ്യക്തി പരിസരങ്ങളിലുണ്ടോ എന്ന് അന്വേഷിച്ചു. തുടര്‍ന്നാണ് വേഗത്തില്‍ ബിലാലിലേക്ക് പോലീസ് എത്തിയത്. അഞ്ച് സംഘങ്ങളായി തിരിഞ്ഞായിരുന്നു പോലീസ് അന്വേഷണം.

ബിലാലിന് ആവശ്യം ഓണ്‍ലൈന്‍ ഗെയിമിംഗിന് പണം, അസമിലെ കാമുകിയെ കാണണം, സ്‌കൂബ ടീം കണ്ടെത്തിയത്!!ബിലാലിന് ആവശ്യം ഓണ്‍ലൈന്‍ ഗെയിമിംഗിന് പണം, അസമിലെ കാമുകിയെ കാണണം, സ്‌കൂബ ടീം കണ്ടെത്തിയത്!!

 മോഷണം കാമുകിയെ കാണാൻ; അതിബുദ്ധി കാണിച്ച് ബിലാൽ,പോലീസ് പൂട്ടിയത് ഇങ്ങനെ മോഷണം കാമുകിയെ കാണാൻ; അതിബുദ്ധി കാണിച്ച് ബിലാൽ,പോലീസ് പൂട്ടിയത് ഇങ്ങനെ

English summary
Kottayam Thazhathangadi Murder; Investigation Team searching for visitors who came to home at the time of murder
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X