കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എയർ ഇന്ത്യയില്‍ മാത്രമല്ല, ബിഗ് ബോസിലും മൂത്രമൊഴിക്കല്‍ വിവാദം; വിവാദ നായകന്‍ സ്വാമി ഓം

Google Oneindia Malayalam News

ദില്ലി: എയർ ഇന്ത്യ വിമാനത്തില്‍ സഹയാത്രികന്‍ സ്ത്രീയുടെ ദേഹത്ത് മൂത്രമൊഴിച്ച സംഭവം അടുത്തിടെ വലിയ വിവാദങ്ങള്‍ക്കും വിമർശനങ്ങള്‍ക്കുമാണ് ഇടയാക്കിയത്. എയർ ഇന്ത്യ ജീവനക്കാർക്കെതിരായ കൂട്ട നടപടിക്ക് വരെ കാരണമായ കേസില്‍ മുംബൈ വ്യവസായി ശങ്കർ മിശ്ര അറസ്റ്റിലാവുകയും ചെയ്തു. യാത്രക്കാരി സ്വയം സീറ്റിൽ മൂത്രം ഒഴിക്കുകയായിരുന്നുവെന്ന വാദമാണ് അറസ്റ്റിലായതിന് പിന്നാലെ ശങ്കർ മിശ്ര നടത്തിയത്.

ഉന്നത ബന്ധങ്ങളുള്ള പ്രതി സാക്ഷികളെ സ്വാധീനിക്കാൻ ഇടയുണ്ടെന്ന പോലീസിൻ്റെ വാദം കണക്കിലെടുത്ത കോടതി പ്രതിക്ക് ജാമ്യം നിഷേധിക്കുകയും ചെയ്തിരുന്നു. അതേസമയം ഇതാദ്യമായല്ല, ഇത്തരം വിവാദങ്ങള്‍ ഉയർന്ന് വരുന്നത് എന്നതാണ് ശ്രദ്ധേയം. ബിഗ് ബോസ് മുതല്‍ അമേരിക്കന്‍ മുന്‍പ്രസിഡന്റ് ട്രംപിനെ ചുറ്റിപ്പറ്റിവരെ ഇത്തരം ആരോപണങ്ങള്‍ നിലനില്‍ക്കുന്നുണ്ട്.

ബിഗ് ബോസിലേക്ക് മൂത്ര വിവാദം

ബിഗ് ബോസിലേക്ക് മൂത്ര വിവാദം എത്തുന്നത് 2020 ലായിരുന്നു. ഹിന്ദ് ബിഗ് ബോസ് ഷോ സീസണ്‍ 10 ലെ മത്സരാർത്ഥിയായിരുന്ന സ്വാമി ഓം ആണ് കഥയിലെ വില്ലന്‍. ബിഗ് ബോസ് ഹൗസിലെ താമസത്തിനിടെ സ്വന്തം മൂത്രം പാത്രത്തിൽ ശേഖരിച്ച് സഹമത്സരാർഥികളുടെ മേൽ തളിക്കുകയായിരുന്നു സ്വാമി ഓം.

'ഡിംപല്‍ ഭാലിന് ഷൂട്ടിനിടെ അപകടം, വെള്ളത്തില്‍ വീണു': കേട്ടതൊന്നുമല്ല സത്യം, പുതിയ വീഡിയോ പുറത്ത്'ഡിംപല്‍ ഭാലിന് ഷൂട്ടിനിടെ അപകടം, വെള്ളത്തില്‍ വീണു': കേട്ടതൊന്നുമല്ല സത്യം, പുതിയ വീഡിയോ പുറത്ത്

വലിയ വിവാദമാവുകയും സഹമത്സരാർത്ഥികളില്‍

സംഭവം വലിയ വിവാദമാവുകയും സഹമത്സരാർത്ഥികളില്‍ നിന്നും ആരാധകരില്‍ നിന്നും വലിയ വിമർശനവും പ്രതിഷേധവും ഉയരുകയും ചെയ്തു. ഇതോടെ ബിഗ് ബോസ് അധികൃതർ ഇദ്ദേഹത്തെ ഷോയില്‍ നിന്ന് പുറത്താക്കുകയും ചെയ്തു. ഒരിക്കലും അംഗീകരിക്കാന്‍ നടപടി ഉണ്ടായതില്‍ ഷോ അധികൃതർ സഹതാരങ്ങളോട് ക്ഷമാപണം നടത്തുകയും ചെയ്തു.

ബംപർ ലോട്ടറി പഞ്ചാബിനുമുണ്ട്: ഒന്നാം സമ്മാനം കോടികള്‍, തപാലിലും ലഭിക്കും, പക്ഷേ കേമം കേരളംബംപർ ലോട്ടറി പഞ്ചാബിനുമുണ്ട്: ഒന്നാം സമ്മാനം കോടികള്‍, തപാലിലും ലഭിക്കും, പക്ഷേ കേമം കേരളം

സ്വയം ആൾദൈവമായി വിശേഷിപ്പിച്ചിരുന്ന വ്യക്തി

സ്വയം ആൾദൈവമായി വിശേഷിപ്പിച്ചിരുന്ന വ്യക്തിയാണ് സ്വാമി ഓം. പിന്നീടും നിരവധി വിവാദങ്ങളിൽ ഇദ്ദേഹം അകപ്പെട്ടിരുന്നു. 2021 ഫെബ്രുവരിയിൽ വിവിധ അസുഖങ്ങളെ തുടർന്ന് സ്വാമി ഓം അന്തരിച്ചു. സ്വാമി ഓമിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കായി ഗൂഗിളിലും മറ്റ് തിരയുമ്പോള്‍ ഏറ്റവും കൂടുതല്‍ ലഭിക്കുക ഈ ബിഗ് ബോസ് വിവാദമാണ്.

അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ട്രംപിന്റെ പീ ടേപ്പ്’

അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ട്രംപിന്റെ പീ ടേപ്പ്' (മൂത്രമൊഴി ടേപ്പ്) വിവാവും പ്രസിദ്ധമാണ്. 2013-ലെ മിസ് യൂണിവേഴ്സ് മത്സരത്തിൽ പങ്കെടുക്കാൻ മോസ്കോയിലെത്തിയപ്പോൾ ട്രംപ് താമസിച്ചത് റിറ്റ്സ്-കാൾട്ടണ്‍ ഹോട്ടലിലായിരുന്നു. നേരത്തെ ബരാക് ഒബാമയുടേയും മിഷേൽ ഒബാമയുടേയും ഔദ്യോഗിക റഷ്യ സന്ദർശന വേളയിൽ താമസിച്ച അതേ ഹോട്ടല്‍ മുറിയായിരുന്നു അത്.

Face Care: പാടുകള്‍ പോയി മുഖം വെട്ടിത്തിളങ്ങണോ? എടുക്കൂ ഒരു പഴവും അല്‍പം കറ്റാർവാഴ ജെല്ലും

ഒബാമയോടും മിഷേലിനോടുമുള്ള പക തീർക്കാ

ഒബാമയോടും മിഷേലിനോടുമുള്ള പക തീർക്കാന്‍ മുറിയിലെ കിടക്കയിൽ രണ്ട് ലൈംഗികത്തൊഴിലാളികളെ കൊണ്ടുവന്ന് ട്രംപ് തന്റെ കൺമുമ്പിൽ മൂത്രമൊഴിപ്പിച്ചെന്നാണ് എംഐ6-ന്റെ മുൻ ചാരനും റഷ്യൻ വിദഗ്ധനുമായ ക്രിസ്റ്റഫർ സ്റ്റീലെ തയ്യാറാക്കിയ ഒരു റിപ്പോർട്ടില്‍ പറയുന്നത്. എന്നാൽ ട്രംപ് ഇക്കാര്യം പൂർണമായി നിഷേധിച്ചു

2011 ല്‍ അഫ്ഗാനിസ്ഥാന്‍

2011 ല്‍ അഫ്ഗാനിസ്ഥാന്‍ യുദ്ധത്തിനിടെ കൊല്ലപ്പെട്ട താലിബാൻകാരുടെ മൃതദേഹത്തിൽ അമേരിക്കൻ സൈനികർ മൂത്രമൊഴിച്ച സംഭവവും വലിയ വിമർശനത്തിന് ഇടയാക്കിയിരുന്നു. മൃതദേഹത്തെ അപമാനിക്കുക എന്നത് പരിഷ്കൃത സമൂഹത്തിന് ചേരുന്നതല്ലെന്ന നിലപാട് സ്വീകരിച്ച അമേരിക്ക ഈ സൈനികർക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്തു.

ഡിസംബർ ആറിന് പാരിസിൽ നിന്ന്

ഡിസംബർ ആറിന് പാരിസിൽ നിന്ന് ഡിൽഹിയിലേക്കുള്ള വിമാനത്തിലും സമാനമായ വിഷയം ഉണ്ടായിരുന്നു. പുരുഷ യാത്രികൻ കാലിയായ സീറ്റിലും അടുത്തിരുന്ന സ്ത്രീയുടെ പുതപ്പിലും മൂത്രമൊഴിക്കുകയായിരുന്നു. എന്നാല്‍ ഈ സംഭവം എയർ ഇന്ത്യ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന് റിപ്പോർട്ട് ചെയ്തില്ല.

English summary
Bigg Boss Urine Controversy; Swami Om Is The One Behind It, This Is What He Did
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X