ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പെരിയാര്‍നിവാസികള്‍ക്ക് ആശങ്ക മുല്ലപെരിയാറില്‍ ജലനിരപ്പ് ഉയരുന്നു...

  • By Desk
Google Oneindia Malayalam News

കുമളി: മുല്ലപെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നു. ജലനിരപ്പ് ഇപ്പോള്‍ 136 അടി പിന്നിട്ടു. വൈകാതെ 137ലേക്ക് ജലനിരപ്പ് ഉയരും. തമിഴ്‌നാട് അണക്കെട്ടില്‍ നിന്നും കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് കൂട്ടിയിട്ടുണ്ടെങ്കിലും വൃഷ്ടി പ്രദേശത്ത് കനത്ത മഴതുടരുന്നതിനാല്‍ വരും മണിക്കൂറുകളില്‍ ജലനിരപ്പ് കൂടുതലായി ഉയരാനാണ് സാധ്യത. രണ്ടാഴ്ച്ചക്കുള്ളില്‍ രണ്ടാംതവണയാണ് ജലനിരപ്പ് 136 അടിയില്‍ എത്തുന്നത്. 142 അടിവരെ ജലനിരപ്പ് ഉയര്‍ത്താമെന്ന സുപ്രീംകോടതിയുടെ വിധി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ തമിഴ്‌നാടിന്റെ ഭാഗത്തുനിന്നും ജലനിരപ്പ് കുറക്കുന്നതിനുള്ള മറ്റ് നടപടികളൊന്നും ഉണ്ടാകാനും സാധ്യതയില്ല.

 കിടപ്പറ പങ്കിടാന്‍ നിര്‍ബന്ധിച്ചു, വീഡിയോ മോര്‍ഫ് ചെയ്തു; 42 പേര്‍ക്കെതിരെ ടെക്കിയുടെ പരാതി കിടപ്പറ പങ്കിടാന്‍ നിര്‍ബന്ധിച്ചു, വീഡിയോ മോര്‍ഫ് ചെയ്തു; 42 പേര്‍ക്കെതിരെ ടെക്കിയുടെ പരാതി

നിലവില്‍ 2200 ഘനയടി വെള്ളമാണ് തമിഴ്‌നാട് കൊണ്ടുപോകുന്നത്. എന്നാല്‍ ഇതിന്റെ ഇരട്ടിയിലധികം വെള്ളം സെക്കന്റില്‍ അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നതായണ് കണക്കുകള്‍.പ്രീംകോടതി നിയോഗിച്ച മേല്‍നോട്ടസമിതി കഴിഞ്ഞ ദിവസം അണക്കെട്ടില്‍ സന്ദര്‍ശനം നടത്തിയിരുന്നു. ജലനിരപ്പ് 142 അടിവരെ ഉയര്‍ത്തുന്നതിന് സാങ്കേതിക തടസ്സങ്ങളിലെന്നാണ് അന്ന് മേല്‍നോട്ട സമിതിയുടെ ചെയര്‍മാനായ ഗുല്‍ഷന്‍രാജ് അറിയിച്ചിരുന്നത്. ഇതേനിലപാടില്‍തന്നെയാണ് തമിഴ്‌നാടും.

mullaperiyar

എന്നാല്‍ ജലനിരപ്പില്‍ ക്രമാതീതമായി ഉയര്‍ച്ചയുണ്ടാകുന്നതോടെ ആശങ്കയിലായിരിക്കുന്നത് പെരിയാറിന്റെ ഇരുകരകളിലുമുള്ളവരാണ്. ജലനിരപ്പ് കൂടുകയും 142 അടിയാകുന്ന സാഹചര്യത്തില്‍ വെള്ളം ഒഴുക്കി കളയാനുള്ള നടപടി സ്വീകരിക്കുകയം ചെയ്യുമ്പോള്‍ വിവിധ ഇടങ്ങള്‍ വെള്ളത്തിനടയിലാകുമോ എന്ന ഭയത്തിലാണ് ഇരുകരകളിലും താമസിക്കുന്നവര്‍ ദിവസങ്ങള്‍ ജീവിതം തള്ളിനീക്കുന്നത്.രാവിലെ മുതല്‍ ഇടുക്കി അണക്കെട്ടിലേക്കുള്ള ജലനിരപ്പിനും ക്രമാതീതമായ വര്‍ദ്ധനയാണുണ്ടായത്.അണക്കെട്ടുകളുടെ രണ്ടു ഷട്ടറുകളും ഇന്നലെ വൈകിട്ടോടെ അടച്ചിരുന്നു. ഇപ്പോള്‍ മൂന്ന് ഷട്ടറുകളാണ് തുറന്നിട്ടുള്ളത്.നിലിവില്‍ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ 2397 അടിയാണ്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.

Name of Donee: CMDRF
Account number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028

Idukki
English summary
idukki local news:mulaperiyar nearby peoples in fear of flood
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X