ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കെട്ടിട നിര്‍മ്മാണത്തിനെ മണ്ണിടിച്ചില്‍! അന്യസംസ്ഥാന തൊഴിലാളി മരിച്ചു, അപകടം മതില്‍ നിര്‍മാണത്തിനിടെ

  • By Desk
Google Oneindia Malayalam News

അടിമാലി: കെട്ടിട നിര്‍മ്മാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് അന്യ സംസ്ഥാന തൊഴിലാളി മരിച്ചു. അന്യസംസ്ഥാന തൊഴിലാളിയായ മസ്ദുള്‍ ഹോക്കാണ് ദാരുണമായി മരണപ്പെട്ടത്. ആനച്ചാലിന് സമീപം രാവിലെ പതിനൊന്നരയോടെയായിരുന്നു അപകടം നടന്നത്. ആനച്ചാല്‍ അടിമാലി റൂട്ടില്‍ ആനച്ചാലിന് സമീപം പ്രളയത്തില്‍ തകര്‍ന്ന കോലോത്ത് കുഞ്ഞുമോന്റെ ഉടമസ്ഥതയിലുള്ള വ്യാപാര സ്ഥാപനത്തിന് പിറകിലെ മണ്ണ് നീക്കി സംരക്ഷണ ഭിത്തി നിര്‍മ്മിക്കുന്ന സമയത്ത് സമീപത്തുണ്ടായിരുന്ന മണ്‍ തിട്ട ഇടിഞ്ഞ് വീഴുകയായിരുന്നു.

<strong>ശബരിമല സ്ത്രീപ്രവേശനം; മറ്റ് സംസ്ഥാനങ്ങളിലെ ദേവസ്വം മന്ത്രിമാരുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും</strong>ശബരിമല സ്ത്രീപ്രവേശനം; മറ്റ് സംസ്ഥാനങ്ങളിലെ ദേവസ്വം മന്ത്രിമാരുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും

രണ്ട് അന്യ സംസ്ഥാന തൊഴിലാളികളും രണ്ട് പ്രദേശവാസികളായ തൊഴിലാളികളുമായിരുന്നു അപകട സമയത്ത് സ്ഥലത്തുണ്ടായിരുന്നത്. പില്ലര്‍ നിര്‍മ്മിക്കാന്‍ എടുത്ത കുഴിക്കുള്ളിലായിരുന്ന മസ്ദുളിന് മീതെ മണ്ണ് വന്ന് മൂടി. മണ്ണിടിയുന്നത് കണ്ട് മറ്റ് തൊഴിലാളികള്‍ ഓടി രക്ഷപ്പെട്ടു. പൂര്‍ണ്ണമായി മണ്ണിനടിയിലായ മസ്ദുളിനെ ഏറെ പണിപ്പെട്ടാണ് നാട്ടുകാര്‍ മണ്ണ് നീക്കി പുറത്തെത്തിച്ചത്. ഉടന്‍ തന്നെ അടിമാലി താലൂക്കാശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

landslidedeath-

തലക്കേറ്റ ഗുരുതര ക്ഷതമാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.സമീപത്തുണ്ടായിരുന്ന ആനച്ചാല്‍ സ്വദേശി പള്ളിക്കപ്പാറ സലിമിനും അപകടത്തില്‍ ചെറിയ പരിക്കേറ്റു.മസ്ദൂളിന്റെ മൃതദേഹം അടിമാലി താലൂക്കാശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.പ്രളയാനന്തരം മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ബന്ധപ്പെട്ടവരുടെ അനുമതി വേണമെന്നിരിക്കെ ഇത് മുഖവിലക്കെടുക്കാതെ ഹൈറേഞ്ച് മേഖലയില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തകൃതിയായി നടക്കുകയാണ്.

Idukki
English summary
man died land sliding in idukki
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X